ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ലക്ഷ്യമാണ് പ്രധാനം. നമ്മുടെ അഭിപ്രായമല്ല. പലപ്പോഴും നമ്മള് ലക്ഷ്യം മറന്ന് നമ്മുടെ അഭിപ്രായം സാധിച്ചെടുക്കാന്‍ വഴക്കിടും. ലക്ഷ്യമാണ് വലുതെന്ന് നമുക്ക് ബോധ്യം വേണം. അല്ലാതെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഭാവം നല്ലതല്ല.
അതുപോലെയാണ് പ്രകൃതിയുടെ പരീക്ഷണങ്ങളും. സുരസയുടെ കഥയില്‍ ഹനുമാന്റെ വിനയവും അദ്ദേഹത്തിന്റെ ഗുണമാണെന്നതിന് സൂചകം കൂടിയാണ്.
സുരസാദേവി ‘ആര്‍ത്തി’ യുടെ പ്രതീകമാണ്. ആര്‍ത്തി ഇല്ലാതാക്കാന്‍ നമ്മള് നമ്മുടെ ആവശ്യങ്ങള്‍ ചെറുതാക്കുക എന്നു കൂടി സുരസയുടെ കഥ ദ്യോതിപ്പിക്കുന്നുണ്ട്.
ഹനുമാന് മുന്നില്‍ പിന്നെ വരുന്നത് സിംഹികയാണ്. അവിടെ ഹനുമാന് സമയം കളയാതെ ഒറ്റ അടിക്ക് അതിനെ ഇല്ലാതാക്കി. സിംഹികയെ ഈര്ഷ്യയോടാണ് ആചാര്യന്മാര് താരതമ്യം ചെയ്യുന്നത്. അതിനെ ഒട്ടും വളരാന്‍ വിടാതെ ഒറ്റയടിക്ക് കൊന്നു കളയണം എന്നര്‍ഥം.
രാമകാജ് കരിബേകോ ആതുര് (അര്‍ഥം: ഭഗവദ് കര്‍മങ്ങള്‍ ചെയ്യാന്‍ ഏറ്റവും താത്പര്യത്തോടെ നില്ക്കുന്ന ആള്). ഈശ്വര കാര്യം ചെയ്യാന്‍ നാം എപ്പോഴും സന്നദ്ധരായിരിക്കണം. ഉയര്‍ന്ന ലക്ഷ്യത്തിലേക്ക് സദാ സമര്‍പ്പണം വേണം. ഇത് നമ്മുടെ കഴിവുകളെ നല്ലതിലേക്ക് വഴി തിരിച്ചു വിടും.
ഏറ്റവും മികച്ചതിനായി ശ്രമിക്കുകയാണ് നമ്മിലെ മികവ് പുറത്തുകൊണ്ടു വരാന്‍ ഏറ്റവും എളുപ്പ മാര്‍ഗം.
ആയൊരു അര്‍ഥത്തില്‍ അറിവിന്റെ നിറകുടമായി ഗുണങ്ങളാല്‍ സമൃദ്ധനായി അതിബുദ്ധിമാനായി അതിലെല്ലാമുപരി ഭഗവദ് സേവസേവയില് അതീവ ജാഗരൂകനായി നിന്നു. അതാണ് ഹനുമാന്റെ വിജയവും മഹത്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: