Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചു’; റോമില ഥാപ്പറേയും ഹര്‍ബന്‍സ് മുഖിയയേയും തുറന്നു കാട്ടി അമേരിക്കന്‍ ഗവേഷക റോസ്സര്‍

തങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഒരു ഉളുപ്പുമില്ലാതെ മറ്റാരുടെയെങ്കിലും മേല്‍ വച്ചു കെട്ടുന്നതിന്റെ ഏറ്റവും സുന്ദരമായ ഉദാഹരണമായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 08:23 am IST
in Samskriti
വൈ സീ റോസ്സര്‍, ഹര്‍ബന്‍സ് മുഖിയ, റോമില ഥാപ്പര്‍

വൈ സീ റോസ്സര്‍, ഹര്‍ബന്‍സ് മുഖിയ, റോമില ഥാപ്പര്‍

അമേരിക്കന്‍ പണ്ഡിത വൈ സീ റോസ്സര്‍, മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരെ കുറിച്ചുള്ള തന്റെ അനുഭവം എഴുതിയിട്ടുണ്ട്. അതൊരു തുറന്നു കാട്ടലായിരുന്നു. റോസ്സര്‍ സ്വയം ചെയ്തതു പോലുള്ള ഒരു വിലയിരുത്തല്‍ നടത്താന്‍ ഒരു ഇന്ത്യന്‍ ചരിത്ര വിദ്യാര്‍ത്ഥിയും തയ്യാറാകാത്തതായിരുന്നു ആ തുറന്നു കാട്ടലിലേക്ക് എത്തിച്ചത്. ‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്’ എന്ന ഒരു പ്രചരണം നിരന്തരം കേള്‍ക്കാനിടയായപ്പോള്‍ അതിന്റെ യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഈ പ്രചരണം ആദ്യമായി അഴിച്ചു വിട്ട അതേ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരെ തന്നെ അവര്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഇത് പ്രചരിപ്പിച്ച ഒരൊറ്റ ചരിത്രകാരനും ആധികാരികമായ ഒരു ഉത്തരം നല്‍കിയില്ല. അവര്‍ ഒഴിഞ്ഞു മാറാനും, രക്ഷപ്പെടാനും ശ്രമിക്കുന്നതാണ് റോസ്സര്‍ കണ്ടത്. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തില്‍ അത് പ്രചരിപ്പിച്ച ചരിത്രകാരന്മാര്‍ തന്നെ ഇങ്ങനെ ഉരുണ്ടു കളിയ്‌ക്കുന്നത് കണ്ട് അവര്‍ക്ക് ഞെട്ടലാണ് ഉണ്ടായത്. ഒടുവില്‍ റോസ്സര്‍ ഇങ്ങനെ എഴുതി.

‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് എന്നത് ഒരു അംഗീകൃത വസ്തുതയാണെന്ന മട്ടിലുള്ള ഹിന്ദു വിരുദ്ധ എഴുത്തുകാരുടെ വാക്കുകള്‍ കഴിഞ്ഞ പത്തു വര്‍ഷമായി കേട്ടു കേട്ട്, ഏതെങ്കിലും ഗവേഷണ പ്രബന്ധങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ആധികാരിക കണ്ടെത്തലായിരിക്കും അതെന്ന് ഒരു ഗവേഷക എന്ന നിലയില്‍ ഞാനും വിശ്വസിച്ചിരുന്നു. ഒരിക്കലും അതിനെ പിന്തുണയ്‌ക്കുന്ന ഒരു തെളിവും ഞാന്‍ കണ്ടിട്ടില്ലെങ്കില്‍ പോലും. ദി ഹിന്ദുസ്ഥാന്‍ ടൈംസില്‍ ( 2000 , മാര്‍ച്ച് 19 ) എഴുതിയ ഒരു ലേഖനത്തില്‍ ഹിന്ദുക്കള്‍ തകര്‍ത്ത ക്ഷേത്രങ്ങളെ കുറിച്ച് പരാമര്‍ശിച്ച പ്രൊഫസര്‍ ഹര്‍ബന്‍സ് മുഖിയയെ നേരിട്ടു കണ്ടു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പക്കല്‍ എന്തൊക്കെ തെളിവുകളാണ് ഉള്ളതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് റോമില ഥാപ്പര്‍ കൊടുത്ത ചില വിവരങ്ങള്‍ക്കനുസരിച്ചാണ് ആ ലേഖനം തയാറാക്കിയത് എന്നാണ്. തന്റെ കയ്യിലുള്ള ചില ഫയലുകളില്‍ ഇതിനുള്ള ചില തെളിവുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ഫയലുകള്‍ കാണിച്ചില്ല. പൊടിപിടിച്ച് നഷ്ടപ്പെട്ട് പോയിരിയ്‌ക്കാം എന്ന് ഞാന്‍ സംശയിച്ചു.

അദ്ദേഹം ഈ വിഷയം വളരെ വര്‍ഷങ്ങളായി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, മദ്ധ്യകാല ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് അദ്ദേഹം വളരെ എഴുതിയിട്ടുണ്ടെങ്കിലും, ഇതുവരേയും ഇവയൊന്നും ഒരു ഗവേഷണ പ്രബന്ധത്തിന്റെ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതൊരിക്കലും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. കുറച്ചു ദിവസത്തിന് ശേഷം ഞാന്‍ പ്രൊഫസര്‍ റോമില ഥാപ്പറെ കണ്ടു. ഈ വിഷയത്തെ – ഹിന്ദു രാജാക്കന്മാര്‍ തങ്ങളുടെ അയല്‍ രാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ നിരന്തരം തകര്‍ത്തിരുന്നു എന്ന വാദത്തെ – പിന്തുണയ്‌ക്കുന്ന ചില തെളിവുകള്‍ താങ്കളുടെ പക്കല്‍ ഉണ്ടെന്ന് പ്രൊഫസര്‍ മുഖിയ പറഞ്ഞു എന്ന് ഞാന്‍ അവരോട് സൂചിപ്പിച്ചു. അവര്‍ പറഞ്ഞത് അങ്ങനെ അവര്‍ എഴുതിയിട്ടില്ല എന്നാണ്. എന്നാല്‍, അമേരിക്കന്‍ ഗവേഷകനായ റിച്ചാര്‍ഡ് എല്‍ട്ടന്‍ തന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ ഈ വിഷയത്തെ കുറിച്ച് എന്തോ എഴുതിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു”

തങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഒരു ഉളുപ്പുമില്ലാതെ മറ്റാരുടെയെങ്കിലും മേല്‍ വച്ചു കെട്ടുന്നതിന്റെ ഏറ്റവും സുന്ദരമായ ഉദാഹരണമായിരുന്നു അത്. ഇതേ റോമില ഥാപ്പര്‍ തന്നെ എത്രയോ മുമ്പ് 1969 ല്‍ തന്റെ കൈയ്യില്‍ തെളിവിന്റെ ഒരംശം പോലുമില്ലാതെ ഇതേ കുറിച്ച് ഉറച്ച ബോദ്ധ്യമുള്ളതു പോലെ എഴുതിയിട്ടുണ്ട്.

‘ഒരുവന്‍ ഹിന്ദു രാജാക്കന്മാരുടെ പാരമ്പര്യത്തിനു നേരെ ശ്രദ്ധതിരിയ്‌ക്കുകയും അവര്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചവരോ വിഗ്രഹ ഭഞ്ജകരോ ആയിരുന്നോ എന്നന്വേഷിയ്‌ക്കുകയും ചെയ്യുമ്പോള്‍ വേറെ കാരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞേക്കും’

ഇതില്‍ കൊടുക്കുന്ന ദുസ്സൂചന നോക്കൂ. അതായത് ഹിന്ദു രാജാക്കന്മാര്‍ക്ക് ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന ഒരു പാരമ്പര്യം ഉണ്ടെന്ന ഉറച്ചബോദ്ധ്യം തനിക്ക് ഉള്ളതുപോലെ ഇവര്‍ എഴുതുന്നു. അതിന്റെ കാരണങ്ങളെ കുറിച്ചു മാത്രമേ ഇനി അറിയേണ്ടതുള്ളൂ എന്നാണ് സൂചന ! എന്നാല്‍ നീണ്ട അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും റോമിലാ ഥാപ്പറുടെ കൈവശം ഇതിന് ഉപോദ്ബലകമായി എന്തെങ്കിലും തെളിവുകളോ രേഖകളോ ഇല്ല താനും. അന്നത്തെ പോലെ തന്നെ ഇന്നും ഈ പ്രചരണത്തിന് ഒരേയൊരു അടിസ്ഥാനം, ഇതൊരു തര്‍ക്ക രഹിതമായ, പരക്കെ അംഗീകരിയ്‌ക്കപ്പെട്ട വസ്തുതയാണ് എന്ന മട്ടില്‍ പറഞ്ഞു പോകലാണ്. സാധാരണവായനക്കാര്‍ അത് എളുപ്പത്തില്‍ വിശ്വസിക്കും.

ഇതേ തന്ത്രമാണ് മറ്റേ വിപണനക്കാരന്‍ പ്രൊഫസര്‍ ഹാര്‍ബന്‍സ് മുഖിയയും ഉപയോഗിച്ചത്. അന്നദ്ദേഹം ഡല്‍ഹി കോളേജിലെ വെറുമൊരു ലെക്ച്ചറര്‍ ആയിരുന്നു. 1969 ല്‍ റോമിലയുമായി ചേര്‍ന്ന് തയ്യാറാക്കിയ ഒരു ലഘുലേഖയില്‍ മുഖിയ അമിത ആത്മവിശ്വാസത്തോടെയും ഉളുപ്പില്ലാതെയും ഇങ്ങനെ എഴുതി. ‘പല ഹിന്ദു രാജാക്കന്മാരും അവരുടെ ശത്രു പക്ഷത്തുള്ള നാട്ടു രാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ മുസ്ലിം രാജാക്കന്മാര്‍ ഇവിടെ വരുന്നതിനു മുമ്പാണ് ‘

ഇത്തരം പ്രഗത്ഭരായ പ്രൊഫസര്‍മാര്‍ അക്കാദമിക സമൂഹത്തെയും, മുഴുവന്‍ രാജ്യത്തെ തന്നെയും അര നൂറ്റാണ്ടിലേറെക്കാലം ഇങ്ങനെ വിഡ്ഢികള്‍ ആക്കിയിരുന്നു എന്ന കാര്യം ഭാവന ചെയ്യാന്‍ കഴിയുമോ ? ‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു’ എന്ന തിയറിയില്‍ അമ്പതുവര്‍ഷം മുമ്പു തന്നെ അവര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു എന്നു മാത്രവുമല്ല, എണ്ണമില്ലാത്തത്ര തവണ അവരത് ആവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ ആരെങ്കിലും ഇതിന് തെളിവ് ചോദിച്ചാല്‍ ആരും കേട്ടിട്ടില്ലാത്ത ഒരു ചരിത്രകാരന്റെയോ പണ്ഡിതന്റേയോ പേര് പറഞ്ഞ് ഒഴിയുകയാണ് ഈ പ്രൊഫസര്‍മാര്‍ ചെയ്യുക.

റോമീല ഥാപ്പറും ഹര്‍ബന്‍സ് മുഖിയയും തങ്ങളുടെ വായനക്കാരോടും വിദ്യാര്‍ഥികളോടും ഇരട്ട കള്ളത്തരമാണ് കാട്ടിയത് എന്നത് പകല്‍ പോലെ വ്യക്തമാണ്. ആദ്യമായി സോമനാഥ് ക്ഷേത്രം തകര്‍ത്ത മഹ്മൂദ് ഗസ്‌നിയുടെ ക്രൂര ചെയ്തികളെ മറച്ചു പിടിയ്‌ക്കാനായി, റോമീല ഥാപ്പര്‍ ‘ഹിന്ദു രാജാക്കന്മാരുടെ ക്ഷേത്ര ധ്വംസന പാരമ്പര്യം’ എന്ന ഒരു കള്ളക്കഥ തന്നെ പ്രചരിപ്പിച്ചു. ഇക്കാര്യത്തില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നതു മുഴുവനും അടിസ്ഥാന രഹിതമാണ്. അല്ലായിരുന്നെങ്കില്‍ വീറോടെ അവര്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഈ കഥയ്‌ക്ക് ഉപോദ്ബലകമായ ഒരു പഴയ റഫറന്‍സ് വൈ സീ റോസ്സറിന് അവര്‍ കൊടുക്കുമായിരുന്നു. എന്തുകൊണ്ടാണ് വളരെ അടുത്ത കാലത്തായി ഒരു അമേരിക്കക്കാരന്‍ എഴുതിയ വെറുമൊരു ലേഖനത്തെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത് ? എന്തായിരുന്നു ഈ വിഷയത്തില്‍ റോമീലയുടെ സ്വന്തം പഠനം ? എങ്ങനെയാണ് ഇത്രയും ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന ഒരു നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത് ? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഒന്നിനും ഉത്തരമില്ല. കാരണം ഈ വിദഗ്ധര്‍ ഈ നിഗമനത്തില്‍ എത്തുന്നതിനു മുമ്പ് വേണ്ടത്ര പഠനം ഒരിയ്‌ക്കലും നടത്തിയിട്ടില്ല. ഇന്ത്യാ ചരിത്രത്തിലെ ഇസ്ലാമിക ക്രൂരതകളെ വെളുപ്പിച്ചെടുക്കാന്‍ ആവശ്യമായ നിഗമനങ്ങള്‍ ഉല്പാദിപ്പിക്കുക മാത്രമായിരുന്നു അവര്‍ ചെയ്തത്.

ഈ രണ്ടു പ്രൊഫസര്‍മാരും ഇത്ര വര്‍ഷങ്ങളായിട്ടും ഈ വൃത്തികേടിനെ തിരുത്തിയില്ല എന്നതാണ് ഈ വിഷയത്തിലെ അവരുടെ രണ്ടാമത്തെ കള്ളത്തരം. അവരുടെ പേരുകളുടെ ആധികാരികതയേയും പ്രശസ്തിയേയും അടിസ്ഥാനമാക്കിക്കൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഇത്രകാലവും ഈ കള്ളം പ്രചരിപ്പിക്കുകയായിരുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. വേറെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ കള്ളം പ്രചരിപ്പിച്ച എല്ലാ ആക്ടീവിസ്റ്റുകളും, വിദ്യാര്‍ഥികളും, ലക്ചര്‍മാരും, പ്രഭാഷകരും അങ്ങനെ ചെയ്തിരുന്നത് ഇക്കാര്യം എഴുതിയിരിയ്‌ക്കുന്നത് റോമീല ഥാപ്പറും ഹര്‍ബന്‍സ് മുഖിയയുമാണ് എന്ന ഒരൊറ്റ ഉറപ്പിലായിരുന്നു. അങ്ങനെ അവര്‍ക്കും, എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒരു വലിയ ബൗദ്ധിക സമൂഹത്തിനും അത് ഒരു ‘വസ്തുത’ ആയി മാറി. എന്നാല്‍ ഇതിന്റെ സത്യമെന്തെന്നാല്‍ പ്രൊഫ. ഥാപ്പറോ, പ്രൊഫ. മുഖിയയോ പുസ്തകം പോയിട്ട് ഒരൊറ്റ ഒരു ലേഖനം പോലും നാളിതുവരെ ഈ വിഷയത്തില്‍ എഴുതിയിട്ടില്ല എന്നതാണ്.

സ്വാതന്ത്ര്യം നേടിയ അന്നുമുതല്‍ ചരിത്രം എന്ന പേരില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന കുപ്രചരണങ്ങളുടെ ഒന്നാന്തരം മാതൃകയാണിത്.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം കിട്ടണം. അതുവരെ ആ ചോദ്യം ചോദിക്കപ്പെട്ടു കൊണ്ട് തന്നെയിരിയ്‌ക്കണം. ‘ഹിന്ദു രാജാക്കന്‍മാര്‍ക്ക് ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നു’ എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് റോമീല ഥാപ്പര്‍ തുടര്‍ച്ചയായി ഇങ്ങനെ കള്ളം പ്രചരിപ്പിച്ചത് ? വൈ സീ റോസ്സറിനോട് അവര്‍ സ്വയം സമ്മതിച്ചത് അനുസരിച്ച് അവര്‍ ഈ വിഷയം പഠിച്ചിട്ടേ ഇല്ല. എന്നാല്‍ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് 1969 ല്‍ ആ പ്രചരണ ലേഖനം എഴുതിയത് ? ഇത് അറിയാന്‍ രാജ്യത്തിന് അവകാശമുണ്ട്. കാരണം ഇത് വരുന്ന തലമുറകളെയും രാജ്യത്തിന്റെ നയങ്ങളേയും പോലും നേരിട്ട് ബാധിയ്‌ക്കാന്‍ പോന്നതാണ്.

റോമില തന്റെ നിലപാട് സാധൂകരിക്കാന്‍ തെളിവായി എടുത്തത് ‘രാജതരംഗിണി’ ആണ്. തികച്ചും ഒറ്റപ്പെട്ട ഒരു സംഭവമാണത്. അതില്‍ ഒരു ഹിന്ദു രാജാവ് ക്ഷേത്രം തകര്‍ക്കുന്നു. ഏറ്റവും വലിയ തമാശ എന്തെന്നാല്‍ ഇതിനെ വലിയ സംഭവവും നിലവിലിരുന്ന പാരമ്പര്യവും ആയി കാണിച്ച ഥാപ്പര്‍, ഗസ്നിയുടെയും മറ്റ് ഇസ്ലാമിക് രാജാക്കന്മാരുടെയും സമ്പൂര്‍ണ്ണ നശീകരണങ്ങളെ ഒരിക്കലും തള്ളിപ്പറയുന്നില്ല. അവര്‍ അധിനിവേശകരല്ല വെറും സന്ദര്‍ശകര്‍ ആണെന്ന കാഴ്ചപ്പാടാണ് ഥാപ്പറിനും, സഹ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ക്കും. ഥാപ്പറിന്റെ ട്രേഡ് മാര്‍ക്ക് റഫറന്‍സ് ഇപ്പോഴും ‘രാജതരംഗിണി’ തന്നെ ആണ്.

റോമീല ഥാപ്പറും സംഘവും ഇന്ത്യന്‍ ചരിത്രത്തിലും പൊതു ബോധത്തിലും ചെയ്ത എണ്ണമറ്റ തട്ടിപ്പുകളുടെ പിന്നിലെ മന:ശാസ്ത്രം മനസ്സിലാകണമെങ്കില്‍ ഒരാള്‍ കമ്മ്യൂണിസ്‌റ് മാനസിക നില മനസ്സിലാക്കണം. ലോകത്തെ കുറിച്ച് ഒരു സ്ഥായിയായ, തികച്ചും അന്ധമായ ഒരു വിശ്വാസം സൃഷ്ടിക്കുക. എല്ലാ വസ്തുതകളും, സംഭവങ്ങളും, കാരണങ്ങളും എല്ലാം അവരുടെതായ രീതിയിലേക്ക് മാറ്റി അതാണ് ശരി എന്ന ഒരു മിഥ്യാ ധാരണ പരത്തുക. അവിടെ വസ്തുതകള്‍ക്ക് സ്വതന്ത്ര നിലനില്‍പ്പില്ല. വസ്തുതകള്‍ മാത്രമല്ല, എല്ലാ സാമൂഹ്യ, രാഷ്‌ട്രീയ, അക്കാദമിക പ്രവര്‍ത്തനങ്ങളും അവയുടെ പ്രയോഗവല്‍ക്കരണവും എല്ലാം ഈ ധാരണയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു മതവിശ്വാസമാണ് കമ്മ്യൂണിസം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരുടെ സമീപനം എല്ലായ്‌പ്പോഴും കടുത്ത ഹിന്ദു വിരുദ്ധതയും ഇസ്ലാമിക പ്രീണനവും തന്നെ ആണ്. അവരുടെ കൂടെ ചേരുന്നവരും ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടതു പോലെ ഈ ചിന്താഗതിയിലേക്ക് സ്വാഭാവികമായി വരും.

നെഹ്റു കുടുംബവുമായുള്ള അടുപ്പം കൊണ്ട് ഥാപ്പറിന് ഇന്ത്യയിലെ എല്ലാ ഉന്നത അക്കാഡമിക സ്ഥാനങ്ങളിലും ചോദ്യം ചെയ്യപ്പെടാത്ത സ്വാധീനത കൈവന്നു. ഈ സ്വാധീനവും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള അവരുടെ അടുപ്പവുമാണ് ഹിന്ദു രാജാക്കന്മാര്‍ക്ക് ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന പാരമ്പര്യമുണ്ടായിരുന്നു എന്ന മെനഞ്ഞെടുക്കപ്പെട്ട ഒരു കള്ളക്കഥയുടെ ഏറ്റവും ആധികാരികമായ സ്രോതസ്സ് ആയി വര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കിയത്. 1989 ല്‍ രാമജന്മഭൂമി പ്രക്ഷോഭത്തിനെതിരെ അഭിപ്രായം രൂപീകരിയ്‌ക്കാന്‍ ജെഎന്‍യുവിലെ ചരിത്രകാരന്മാര്‍ ആശ്രയിച്ചത് സ്വയം മെനഞ്ഞെടുത്ത ഈ കഥയായിരുന്നു എന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്.

ഈ വിഷയം പഠിച്ചിട്ടില്ല എന്ന് റോമീല ഥാപ്പറും, ഹര്‍ബാന്‍സ് മുഖിയയും സ്വയം സമ്മതിക്കുമ്പോഴും, തങ്ങളുടെ ഈ കെട്ടു കഥകളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അതിന് ഒരു കാരണമേ ഉള്ളൂ. മുസ്ലീം വോട്ട് സമാഹരിക്കുന്നതില്‍ അതിന് വഹിയ്‌ക്കാന്‍ കഴിയുന്ന പങ്ക്.

ഏത് ദൃഷ്ടിയില്‍ കൂടി നോക്കിയാലും മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ മനോഭാവം ഒരു മൂന്നാംകിട രാഷ്‌ട്രീയക്കാരന്റെ നിലവാരത്തേക്കാള്‍ എത്രയോ താഴെ ആണ് എന്നു കാണാം. സത്യസന്ധരായ, യഥാര്‍ത്ഥ പണ്ഡിതന്മാര്‍ ഇവരുടെ തട്ടിപ്പുകള്‍ക്കു മുന്നില്‍ ശരിക്കും ലജ്ജ കൊണ്ട് ചൂളിപ്പോകും.

Tags: വൈ സീ റോസ്സര്‍റോമില ഥാപ്പര്‍ഹാര്‍ബന്‍സ് മുഖിയക്ഷേത്രങ്ങള്‍ നശിപ്പിച്ചുമാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍വ്യാജ ചരിത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

200 മുഖം മൂടിധരിച്ചെത്തിയ സംഘം ബര്‍മിംഗ്ഹാമിലെ ഹിന്ദു ക്ഷേത്രത്തിന് മുന്‍പില്‍ അക്രമം നടത്തുന്നു. നോക്കിനില്‍ക്കുന്ന യുകെ പൊലീസ്.
World

ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Education

വിദ്യാഭ്യാസത്തില്‍ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സ്ഥാനമില്ല; വിദ്യാഭ്യാസം ലക്ഷ്യം വയ്‌ക്കേണ്ടത് സത്യത്തെയായിരിക്കണം: ഡോ. എസ് എല്‍ ബൈരപ്പ

India

കര്‍ണ്ണാടകയില്‍ ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദില്‍ പൂജ നടത്താന്‍ ഹിന്ദു സംഘടനകളുടെ ആഹ്വാനം: പൊലീസുമായി സംഘര്‍ഷം; 144 പ്രഖ്യാപിച്ചു

Article

ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജി; എന്നാല്‍ ഹിന്ദു അസ്മിത പ്രഖ്യാപിച്ച രാജാക്കന്മാരുടെ ചരിത്രത്തിന് ആറര നൂറ്റാണ്ട് പഴക്കം

World

ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തു, കൊള്ളയടിച്ചു: ഹിന്ദുക്കള്‍ നിലവിളിച്ചാല്‍ യുഎന്നിന് മൗനം.

പുതിയ വാര്‍ത്തകള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.