ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രപഞ്ചത്തിന്റെ തുലനം നഷ്ടപ്പെടുമ്പോള്‍ അത് പൂര്‍വസ്ഥിതിയിലാക്കാനാണ് അവതാരങ്ങള്‍ സംഭവിക്കുന്നത്. ഏതു സംവിധാനമാണോ പ്രപഞ്ചത്തിന്റെ സംതുലിതാവസ്ഥ തിരികെയെത്തിക്കുന്നത് ആ സംവിധാനത്തിനായി കര്‍മം ചെയ്യുകയെന്നതാണ് നമ്മുടെ ധര്‍മം.
ഹനുമാന് ശ്രീരാമനു നല്കിയ സേവനം ഇതിന് ഉദാഹരണമാണ്. ഹനുമാന് ശ്രീരാമന്
പ്രിയങ്കരനാവാന്‍ കാരണവും ഇതാണ്. നാം ഒരിക്കലും സമൂഹത്തിന്റെ ഈ തുലനാവസ്ഥ തെറ്റാന്‍ കാരണമാകരുത്.
അഷ്ടസിദ്ധി നവ നിധി കെ ദാതാ
അസ് ബര് ദീന ജാനകീ മാതാ
(അര്‍ഥം: സീതാദേവി നല്കിയ വരത്തിന്റെ പ്രഭാവത്താല്‍ അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാന്‍ അങ്ങേയ്ക്ക് കഴിവുണ്ട്.)
സീതാദേവി അനുഗ്രഹിച്ചു എന്നതിന് അര്‍ഥം പരാശക്തി സ്വയം അനുഗ്രഹിച്ചുവെന്നാണ്. ഭക്തന് വേണ്ടതെല്ലാം അമ്മ നല്‍കും.
രാമന്റെ ദൂതുമായി ഹനുമാന് സീതാദേവിയുടെ മുമ്പിലെത്തുമ്പോള്‍ ശ്രീരാമ വിരഹത്താല്‍ തളര്‍ന്ന് ജീവത്യാഗം ചെയ്യാനൊരുങ്ങി ഇരിക്കുകയായിരുന്നു സീതാദേവി.അങ്ങനെയൊരു അവസ്ഥയില്‍ നിന്ന് മോചനത്തിന് കാരണക്കാരനായ ഹനുമാനോടുള്ള സ്നേഹപ്രകടനമായിരുന്നു ഈ വരങ്ങള്‍. അഷ്ടസിദ്ധികളും നവനിധികളും മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള അനുഗ്രഹവും ഹനുമാന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: