×
login
ഗൃഹനിര്‍മ്മാണത്തിലെ ഇഷ്ടദീര്‍ഘ വിധി

ഇപ്രകാരം ആനുപാതിക ക്രമം അനുസരിച്ചു പാദം കൂടിയ പാദാധികം, അര്‍ദ്ധം കൂടിയ അര്‍ദ്ധധികം, പാദം കുറഞ്ഞ പാദോനം, സമമായ സമതതം എന്നിവ പ്രധാനങ്ങള്‍ ആകുന്നു. ഈ ക്രമനുസരിച്ചുള്ള ആനുപാതിക അളവുകളെ വീടിന്റെ ദീര്‍ഘ വിസ്താരങ്ങള്‍ക്ക് നല്‍കാവൂ എന്നാണ് ശാസ്ത്ര വിധി.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

പ്രാചീന കാലത്ത് ഭൂമി യഥേഷ്ടം ലഭ്യമായിരുന്നു. ഈ സാഹചര്യത്തില്‍ സാമാന്യമായി വീട് വെക്കുന്നതിന് സ്ഥപതി ഭൂമി ലക്ഷണങ്ങള്‍ പരിശോധിച്ച് ഗൃഹകര്‍ത്താവിന്റെ യോഗ്യതക്കും കഴിവിനും അനുസരിച്ചു ഉചിതമായ ചുറ്റളവില്‍ നിര്‍മാണം ആരംഭിക്കുകയാണ് പതിവ്. ഇപ്രകാരം വീടിന്റെ വലുപ്പം, നീളം, വീതി എന്നിവ കാണുന്നതിനായി ചില രീതികള്‍ ശാസ്ത്രത്തില്‍ നിലവിലുണ്ട്. ഗുണാംശ വിസ്താര വിധിയോ ഇഷ്ട ദീര്‍ഘ വിധിയോ ഇതിനു സഹായകമാകുന്നു.

വിസ്തരവും ദീര്‍ഘവും തമ്മിലുള്ള ആനുപാതിക അളവുകളെ സംബന്ധിക്കുന്ന വിധിയാണ് ഗുണാംശ വിസ്താര വിധി. ദൈര്‍ഘ്യ വിസ്താരങ്ങള്‍ക്ക് വിവിധ അനുപാതങ്ങള്‍ ഉണ്ട്. ദിക്കിനും ഗൃഹകര്‍ത്താവിനും യോജിച്ച അളവുകളാല്‍ നിശ്ചയിക്കപ്പെട്ട ചുറ്റളവിന്റെ പകുതിയെ എട്ട് അംശമായി ഭാഗം ചെയ്താല്‍ 4 ഭാഗം കൊണ്ട് ദീര്‍ഘത്തെയും 4 ഭാഗം കൊണ്ട് വിസ്താരത്തെയും നിശ്ചയിച്ചല്‍ അത് സമതതമാകുന്നു. ദേവാലയങ്ങള്‍ക്ക് ഇത് ഉത്തമവും മനുഷ്യലയങ്ങള്‍ക്ക് ഉചിതമല്ലാത്തതുമാകുന്നു. ചുറ്റളവിന്റെ പകുതിയെ ഒന്‍പത് അംശമാക്കിയതില്‍ നാല് അംശം വിസ്തരവും അഞ്ച് അംശം ദീര്‍ഘവും ആകാം.


ഇപ്രകാരം ആനുപാതിക ക്രമം അനുസരിച്ചു പാദം കൂടിയ പാദാധികം, അര്‍ദ്ധം കൂടിയ അര്‍ദ്ധധികം, പാദം കുറഞ്ഞ പാദോനം, സമമായ സമതതം എന്നിവ പ്രധാനങ്ങള്‍ ആകുന്നു. ഈ ക്രമനുസരിച്ചുള്ള ആനുപാതിക അളവുകളെ വീടിന്റെ ദീര്‍ഘ വിസ്താരങ്ങള്‍ക്ക് നല്‍കാവൂ എന്നാണ് ശാസ്ത്ര വിധി.

ഇതു കൂടാതെ പ്രാധാന്യത്തോടെ നിലവില്‍ ഇരുന്നതും ആധുനിക കാലത്ത് പ്രസക്തി ഏറിയതുമായ രീതിയാണ് ഇഷ്ട ദീര്‍ഘ വിധി. അനുയോജ്യമായ യോനി അളവില്‍ ചുറ്റളവും അതില്‍ നിന്നും ഗൃഹവിസ്താരവും നിര്‍ണയിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശം ആണ് ഇഷ്ട ദീര്‍ഘ വിധി. ഇഷ്ട ദീര്‍ഘം എന്നത് ഗൃഹനാഥന്‍ ആലോചിച്ചുറപ്പിച്ചതോ നിലവില്‍ ലഭ്യമായതോ ആയ മധ്യാങ്കണ അളവാണ്. ഇതിനെ എട്ടു കൊണ്ട് ഗുണിച്ചാല്‍ സാമാന്യമായ ചുറ്റളവ് ആയി. ഈ ഒരു പദം വിസ്താരവും മൂന്നുപദം ദീര്‍ഘവുമായാലും സ്വീകരിക്കാം. ഇഷ്ടദീര്‍ഘമായ വിസ്താരത്തെ എട്ടു കൊണ്ട് പെരുക്കി അതിനോട് ദിക്‌യോനി സംഖ്യ കൂട്ടിയാല്‍ ചുറ്റളവും ആകും. അതിന്റെ പകുതിഎടുത്ത് അതില്‍ നിന്നും ഇഷ്ട ദീര്‍ഘം കുറച്ചാല്‍ കിട്ടുന്നത് വീതിയും ആകുന്നു.

ഗര്‍ഗന്‍, ദക്ഷന്‍ എന്നീ ആചാര്യന്മാരുടെ മതം അനുസരിച്ചു പാദോനം എന്ന ക്രമം ഒഴിച്ചു മറ്റുള്ള പാദാധികം, അര്‍ദ്ധധികം, സമതതം എന്നിവകള്‍ നിര്‍മാണങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. എങ്കിലും ഈ ആചാര്യന്മാരുടെ അഭിപ്രായത്തില്‍ സുവര്‍ണാനുപാതം (ഴീഹറലി ൃമശേീ) 3:8 ആണ്. ഇവിടെ ദൈര്‍ഘ്യം വിസ്തരത്തിന്റെ 2:66 ഇരട്ടിയാണ്. ഇത് ഏതാണ്ട് അര്‍ദ്ധധികം എന്ന ക്രമമാണ്. ഇഷ്ടദീര്‍ഘമായാലും എടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ അനുപാതം എന്നത് 3:9 ആണ്. പ്രാഥമികമായ ഈ അനുപാതത്തില്‍ നിന്ന് യോനി ക്രമം പാലിക്കുന്നതിനയുള്ള ദിക് സംഖ്യ വിസ്തരത്തിലെ വര്‍ധിപ്പിക്കാവൂ. നാലുകെട്ടുകളുടെ അങ്കണ അനുപാതം ക്രമമായി ശാലകള്‍ക്കും കൃത്യമായി വരുത്തേണ്ടതാകുന്നു.

ഈ ഇഷ്ടദീര്‍ഘത്തില്‍ നിന്ന് ചുറ്റളവ്, ചുറ്റളവില്‍ നിന്ന് വിസ്താരം, വിസ്താരത്തില്‍ നിന്ന് പാദമാനം, പാദമാനത്തില്‍ നിന്ന് തറയുടെ ഉയരം, തറയുടെ ഉയരം അനുസരിച്ചു ഭിത്തിയുടെ ഉയരം അതനുസരിച്ചു ഉത്തര വിസ്താരം അതില്‍ നിന്ന് മേല്‍ക്കൂരയുടെ ഉയരം, അതനുസരിച്ചു സ്തൂപികാഗ്രം വരെയുള്ള ആകെ ഉയരം എന്നിവ ക്രമമാക്കണം.

  comment

  LATEST NEWS


  സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


  ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


  നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


  പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


  വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


  പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.