×
login
ഭാരതീയ ശാസ്ത്രനിരീക്ഷകന്‍ അന്തര്യാമി

പാശ്ചാത്യശാസ്ത്രങ്ങള്‍ക്ക് അങ്ങനെ ഒരു സങ്കല്പം തന്നെയില്ല, ഗുരുത്വമില്ല. അവര്‍ക്ക് അറിവാളനായ വിഷയി വിഷയംതന്നെ. വിഷയത്തെയും വിഷയിയെയും (ജഡചൈതന്യങ്ങളെ) വേര്‍തിരിച്ചുകാണുന്ന വിവേകം എന്തെന്ന് പാശ്ചാത്യര്‍ ചിന്തിച്ചിട്ടുപോലുമില്ല.

പാശ്ചാത്യ ശാസ്ത്രങ്ങള്‍ നിരീക്ഷകന്‍ എന്ന വ്യക്തിയെ പരിഗണിക്കാതിരിക്കാന്‍ മാത്രമല്ല, ഇല്ലാതാക്കാന്‍ കൂടി ശ്രമിക്കുന്നു. വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ എല്ലാം'വസ്തുനിഷ്ഠം' ആയി എന്നാണ് അവരുടെ അന്ധവിശ്വാസം. കാണുന്ന വ്യക്തിയും കാണപ്പെടുന്ന ദൃശ്യവും പരസ്പരം ബാധിച്ചുപോകുമ്പോഴാണ്(ൗെയഹമശേീി) ശരിയും ശ്രേഷ്ഠവുമായ വസ്തുനിഷ്ഠതയിലെത്തുന്നത്. അല്ലാതെ വധം കൊണ്ടല്ല. വധശ്രമങ്ങളെയാണ് ആധുനികശാസ്ത്രജ്ഞന്‍ 'ശാസ്ത്രീയം' എന്നും 'ശാസ്ത്രീയത' എന്നും വിശേഷിപ്പിക്കുന്നത്.

മാറ്റിനിര്‍ത്തിയാല്‍ വ്യക്തി ഇല്ലാതാവില്ല. പകരം, പദ്ധതികള്‍ ആശയപരമായും ഗണിതപരമായും അതിസങ്കീര്‍ണ്ണതകളിലേക്കു നീങ്ങും. മുന്നോട്ടുള്ള വഴി അജ്ഞേയവാദം മാത്രം. അവിടെയാണ് ഇന്ന് ആധുനികശാസ്ത്രം എത്തിനില്‍ക്കുന്നത്.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ കരണങ്ങളെ ജഡവസ്തുക്കളായി കാണുന്നു. സങ്കീര്‍ണ്ണഗണിതമുപയോഗിച്ച് ആപേക്ഷികങ്ങളെ നിരപേക്ഷമായി അവതരിപ്പിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു (ഞലഹമശേ്ശ്യേ ഠവലീൃ്യ). 'നിരീക്ഷകന്‍' വ്യാകരണനിയമം പാലിക്കാനുള്ള ഒരു വാക്കു മാത്രമാണത്രെ! വാചകങ്ങള്‍ക്ക് 'ആഖ്യ' വേണമല്ലോ. കര്‍മ്മണിപ്രയോഗമാണെങ്കില്‍ അയാളെ രംഗത്തു കൊണ്ടുവരികയും കൂടി വേണ്ട. കണ്ണടച്ചിരുട്ടാക്കിയാല്‍ വ്യക്തി ഇല്ലാതാവുമോ? അളവുകളിലെ അനിശ്ചിതത്വം (ൗിരലൃമേശി്യേ) ഇല്ലാതാവുമോ?

ആധുനികശാസ്ത്രത്തിലെ അനിശ്ചിതത്വം മനുഷ്യന്റെ കരണങ്ങളെ ജഡ ഉപകരണങ്ങളായി കാണുമ്പോഴാണ്. ചൈതന്യം അറിയുന്ന പ്രകൃതിയില്‍ അനിശ്ചിതത്വമില്ല. അന്തര്യാമി കാണുന്ന പ്രകൃതിയില്‍ അനിശ്ചിതത്വമില്ല. സംഭവിച്ചാല്‍ സംഭവിച്ചതുതന്നെ. ജഡവസ്തുക്കള്‍ കൊണ്ട് അളക്കുന്ന പരീക്ഷണശാല(പരിസ്ഥിതി)യിലാണ് അനിശ്ചിതത്വം. ശാസ്ത്രജ്ഞര്‍ തെറ്റായി പ്രകൃതിയിലാരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ശാസ്ത്രജ്ഞന്‍ ചെയ്യേണ്ടത് അഹങ്കാരവും ശരീരാഭിമാനവും കളഞ്ഞ് ഈശ്വരപദത്തിലേക്കുയര്‍ന്ന് പരിസ്ഥിതിയെ പ്രകൃതിയാക്കുകയാണ്. പകരം, പരീക്ഷണശാലയുടെ (പരിസ്ഥിതിയുടെ) ഗണിതം അതിസങ്കീര്‍ണ്ണമാക്കിയാല്‍ ആര്‍ക്കെന്തു ചേതം? അജ്ഞേയമെങ്കില്‍ അത്രയും സൗകര്യം!

ആധുനികശാസ്ത്രവീക്ഷണം അനുസരിച്ചുപോലും പ്രാണിമസ്തിഷ്‌കവും അതിന്റെ പരിസ്ഥിതിയും രണ്ടാണ്. രണ്ടും ലയിച്ചുചേര്‍ന്നാലെ നമ്മുടെ പ്രകൃതിസങ്കല്പത്തിലെത്തുകയുള്ളു. സാമാന്യ യുക്തികൊണ്ട് ആലോചിച്ചാല്‍ മാത്രം മതി. പ്രകൃതിയെ നിരീക്ഷിക്കുന്ന 'ഈക്ഷ'കന്‍ പാശ്ചാത്യശാസ്ത്രജ്ഞന് ചതുര്‍ത്ഥി ആയതുകൊണ്ടാണ് ഇവിടെ യുക്തി വഴിതെറ്റുന്നത്. ബലമല്ല ചൈതന്യം. അറിവാണു ചൈതന്യം. ശരീരാഭിമാനവും അഹങ്കാരവും കളഞ്ഞാല്‍ മനുഷ്യന് ഈശ്വരനാകാമെന്ന് അവര്‍ക്ക് ഇനിയും ബോധ്യമായിട്ടില്ല. നിരീക്ഷകന്‍ കേന്ദ്രവര്‍ത്തിയായി അന്തര്യാമിയായി എല്ലായ്‌പ്പോഴും കൂടെ നില്‍ക്കുന്നു. ആരും പറഞ്ഞുതരികയോ, ചിന്തിപ്പിക്കുകയോ, ചിന്തിക്കുകയോ കൂടി വേണ്ട. സ്വാനുഭവമുണ്ട്. മറ്റു ധാരണകള്‍ നീക്കി(നീങ്ങി)യാല്‍ മതി. ഭാരതീയശാസ്ത്രങ്ങള്‍ അടിസ്ഥാനപ്രമാണമായി അംഗീകരിച്ചിരിക്കുന്നത് പ്രസ്തുത സംശുദ്ധ നേരനുഭവത്തെത്തന്നെ. ഗണിതസങ്കീര്‍ണ്ണതകള്‍ ഒഴിഞ്ഞുപോയി അതീവ ലളിതമായിത്തീരും. ഈശ്വര(ആത്മ)സങ്കല്പം യുക്തിചിന്തയ്ക്ക് ആധാരമായാണ് നില്‍ക്കേണ്ടത്. നിര്‍ദ്ധരിക്കപ്പെടേണ്ടതല്ല. അഹങ്കാരമല്ല, സമര്‍പ്പണമാണ് ഭാരതീയശാസ്ത്രങ്ങളുടെ മുഖമുദ്ര.

ഭാരതീയശാസ്ത്രങ്ങളില്‍ ആചാര്യന് അതിപ്രധാന സ്ഥാനമുണ്ട്. ഉപാസനകൊണ്ട് പൂര്‍ണമായും ചിത്തശുദ്ധി കൈവരിച്ച് അഹങ്കാരം വെടിഞ്ഞ ആചാര്യന്‍ ഈശ്വരസമന്‍ തന്നെ.  

പാശ്ചാത്യശാസ്ത്രങ്ങള്‍ക്ക് അങ്ങനെ ഒരു സങ്കല്പം തന്നെയില്ല, ഗുരുത്വമില്ല. അവര്‍ക്ക് അറിവാളനായ വിഷയി വിഷയംതന്നെ. വിഷയത്തെയും വിഷയിയെയും (ജഡചൈതന്യങ്ങളെ) വേര്‍തിരിച്ചുകാണുന്ന വിവേകം എന്തെന്ന് പാശ്ചാത്യര്‍ ചിന്തിച്ചിട്ടുപോലുമില്ല.


ഒരു നാണയത്തിന് രണ്ടുവശങ്ങളുണ്ട്. എന്നാല്‍ നാണയം ഒന്നേയുള്ളു. രണ്ടുവശങ്ങളും കൂടി പുറത്തുനിന്ന് ഒരുമിച്ചുകാണാനും കഴിയില്ല. ഒരു വശം കാണുമ്പോള്‍ മറുവശം മറഞ്ഞുനില്‍ക്കും. അതുകാണുമ്പോള്‍ ഇതു മറഞ്ഞുനില്‍ക്കും. അപ്പോഴും വശങ്ങള്‍ രണ്ടുതന്നെ. എന്നാല്‍, വിവര്‍ത്തത്തില്‍ 'ഞാന്‍' എന്നും 'എന്റെ' എന്നും മാറിമാറി ധരിച്ച് കൂട്ടിക്കലര്‍ത്തിയാല്‍ ഒരു രൂപയെ രണ്ടുരൂപയായി വകവെച്ച് ദുഃഖിക്കേണ്ടിവരും. ഇതാണ് സംസാരദുഃഖം. നാണയം ഒന്നെന്നറിയുന്നതിനു പകരം വശങ്ങള്‍ ഒന്നെന്നു തെറ്റിദ്ധരിക്കുന്നു! വശങ്ങള്‍ ഈശ്വരനും പ്രകൃതിയും. വേര്‍തിരിച്ചു നിര്‍ത്തി വിവേകം പാലിക്കുകതന്നെ വേണം.

കേന്ദ്രത്തില്‍ നിന്നും കാണുമ്പോള്‍ വശങ്ങളെയില്ല. അന്തര്യാമിക്കു ദുഃഖമില്ല. യോഗിക്കും ദുഃഖമില്ല. വിവേകം പാലിക്കുന്ന സാംഖ്യനും ദുഃഖമില്ല. മാറിമാറിവരുന്ന വിവര്‍ത്തങ്ങള്‍ ബാധിച്ചില്ലാതായി ഭ്രമം നീങ്ങി ഒന്നാകുമ്പോള്‍ സുഖദുഃഖങ്ങള്‍ നിരര്‍ത്ഥകങ്ങളായിത്തീരുന്നു.

സിദ്ധികളോട് ഭാരതീയര്‍ പൊതുവെ വിമുഖരാണല്ലോ. അതുകൊണ്ടാണല്ലോ വിദേശാധിപത്യത്തില്‍ നമ്മുടെ അമൂല്യപൈതൃകമായ പ്രകൃതിദര്‍ശനം നഷ്ടപ്രായമായത്. അന്നം ബ്രഹ്മമെന്ന് വേദം ആവര്‍ത്തിച്ചുപറയുന്നുണ്ട്. മാംസപേശിയും ബ്രഹ്മമെന്ന് ഓര്‍ത്തുവെച്ചാല്‍ മതി. കാഴ്ചപ്പാടുകളിലൂടെ കാണുന്നതും വേഷം കെട്ടിയ ബ്രഹ്മം തന്നെ. ചര്‍ച്ചകളില്‍ വേര്‍തിരിച്ചുകാണേണ്ട പരിസ്ഥിതിയും പ്രകൃതിയും സ്വാനുഭവത്തില്‍ ഒന്നിച്ചുനില്‍ക്കുകതന്നെ ചെയ്യും.

 

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു-

ജ്ഞാനദ്വയങ്ങള്‍ പലതുണ്ടാവതിന്നു ബത

മോഹം നിമിത്തമതു പോകുംപ്രകാരമിഹ

ചേതസ്സിലാക ഹരി നാരായണായ നമഃ

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.