×
login
ശ്രീപത്മനാഭ നടയില്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് വി. മുരളീധരന്‍ നേതൃത്വം നല്‍കി

. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാവും ഇത്തവണത്തെ യോഗദിനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തിരുവനന്തപുരം : എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യസഹമന്ത്രിവി.മുരളീധരന്‍ നേതൃത്വം നല്‍കി.  ടി പി സെന്‍കുമാര്‍,ഒ രാജഗോപാല്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിലാണ് ഇത്തവണ ആഘോഷങ്ങള്‍. രാജ്യത്ത് യോഗദിനാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത 75 പ്രത്യേക വേദികളില്‍ ഒന്നാണ് കിഴക്കെനട.

രാവിലെ ആറു മണിക്ക് വി.മുരളീധരന്‍ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് യോഗാഭ്യാസവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത   മൈസുരുവിലെ യോഗ ദിന പരിപാടിയുടെ തല്‍സമയ സംപ്രേഷണവും നടന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നടന്ന യോഗാദിന പരിപാടിയില്‍ പങ്കെടുത്തു


ആയുഷ് , വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലെ യോഗ ദിനാഘോഷങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ പരിപാടി ഇത്തവണത്തെ പ്രത്യേകതയാണ്.' ഗാര്‍ഡിയന്‍ റിങ് 'എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ തുടക്കം ജപ്പാനില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്കാണ്. അമേരിക്കയിലും കാനഡിലും നിന്നുള്ള യോഗദിന പരിപാടികളോടെയാണ് സമാപനം.

'ഒരു സൂര്യന്‍ ഒരു ഭൂമി' എന്ന സങ്കല്‍പത്തിലധിഷ്ഠിതമായ 'ഗാര്‍ഡിയന്‍ റിങ്', യോഗയുടെ ഏകതാഭാവം മുന്നോട്ടു വയ്ക്കുന്നു. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാവും ഇത്തവണത്തെ യോഗദിനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നടക്കുന്ന യോഗദിനാഘോഷം ഇതുവരെയുള്ളവയില്‍ വച്ച് ഏറ്റവും പ്രൗഢഗംഭീരമാകും. കേന്ദ്രമന്ത്രി സഭയിലെ 75 അംഗങ്ങള്‍ 75 തിരഞ്ഞെടുക്കപ്പെട്ടയിടങ്ങളില്‍ യോഗാഭ്യാസത്തില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ നാസിക്കിലെ ജ്യോതിര്‍ലിംഗ ട്രിംബകേശ്വര്‍ ക്ഷേത്രസമുച്ചയത്തിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഡല്‍ഹിയിലെ പുരാനകിലയിലും യോഗാഭ്യാസങ്ങളുടെ ഭാഗമായി.

 

  comment

  LATEST NEWS


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.