മുകുന്ദന് മുസലിയാത്ത്
കാലനേമി എന്ന അസുരന്റെ പുനര്ജന്മമായിരുന്നു കംസന്. ഉഗ്രസേനെന്ന മഥുരാധിപതിയായിരുന്നു കംസന്റെ പിതാവ്. പിതാവിനെ ബന്ധിച്ച് സ്വയം രാജാവായതാണ് കംസന്. അസുരന്മാരുടെ എല്ലാ സ്വഭാവവും കംസന് കാണിച്ചു. കംസന്റെ എല്ലാ ക്രൂരതകള്‍ക്കും കൂട്ടായി പ്രലംബന്, ചാണൂരന്‍, തൃണാവൃത്തന്‍, മുഷ്ടികന്‍, അരിഷ്ടന്, കേശി, ധേനുകന്‍, അര്ഘന്, വിവിദന്‍, പൂതന എന്നീ മായാവികളായ അസുരപ്പടയുണ്ടായിരുന്നു.
പിതാവായ ഉഗ്രസേനനെയും കംസന് വെറുതെ വിട്ടില്ല. ജയിലിലടച്ച് ഭരണം പിടിച്ചു പറ്റി. യാദവന്മാരാണ് കംസന്റെ ഭീഷണി ഏറ്റവും അധികം അനുഭവിച്ചത്. ദേവകിയെയും വസുദേവരെയും ജയിലിലടച്ചു. അവരുടെ പുത്രന്മാരെ ജനിച്ച ഉടനെ അടിച്ചുകൊന്നു.
ദേവകിയുടെ എട്ടാമത്തെ പുത്രന് തന്റെ അന്തകനായിരിക്കുമെന്നു ഭയന്ന് ആ കുട്ടിയെ കണ്ടെത്തി സംഹരിക്കാന്‍ എല്ലാ അടവുകളും കംസന് പ്രയോഗിച്ചു. അതിന്റെ പേരില്‍ ഒട്ടനവധി ശിശുഹത്യ കംസന് നടത്തി. അമ്പാടിയിലും മഥുരയിലും ജനിച്ച കുട്ടികളെ തെരഞ്ഞുപിടിച്ചു വധിച്ചു. അവരെ പിടികൂടാന്‍ നിരവധി ചാരന്മാരേയും നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: