×
login
കാഞ്ചീപുരത്തെ ഇഡ്ഡലി പ്രസാദം

പല്ലവ രാജാക്കന്മാരുടെ കാലത്ത് പണിത ക്ഷേത്രമാണ് വരദരാജപെരുമാള്‍ (ഭഗവാന്‍ വിഷ്ണു) കോവില്‍. അക്കാലത്തേ തുടര്‍ന്നു വരുന്നതാണ് ഭഗവാനുള്ള ഇഡ്ഡലി നിവേദ്യം. പക്ഷേ അതിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ഇന്നും അജ്ഞാതമാണ്. മംഗല്യ തടസ്സം മാറാന്‍ കന്യകമാരേയും പഠിച്ചു മിടുക്കരാവാന്‍ കുട്ടികളെയും അനുഗ്രഹിക്കുന്ന വരദരാജമൂര്‍ത്തിയുടെ ഇഷ്ട നൈവേദ്യമിന്ന് കാഞ്ചീപുരത്ത് എത്രയോ ജനങ്ങള്‍ക്ക് ഉപജീവനവുമാണ്. പഴമയില്‍ അല്‍പം പുതുമചേര്‍ത്ത് 'കോവില്‍ ഇഡ്ഡലി', 'കാഞ്ചീപുരം ഇഡ്ഡലി' എന്നീ പേരുകളില്‍ കാഞ്ചീപുരത്തെ ഭക്ഷണശാലകളില്‍ ഇവ സുലഭം.

ദക്ഷിണേന്ത്യക്കാരുടെ പ്രാതലില്‍ സാധാരണക്കാരനാണ് ഇഡ്ഡലി. ഇതേ ഇഡ്ഡലി പതിവു ചേരുവകളില്‍ നിന്നു മാറി കുരുമുളകും, ചുക്കുപൊടിയും കായവുമെല്ലാം ചേര്‍ത്ത് അസാധ്യസ്വാദില്‍ പ്രസാദമായി നല്‍കുന്നൊരു ക്ഷേത്രമുണ്ട് തമിഴകത്ത്. പട്ടുചേലകള്‍ക്ക് പേരെടുത്ത കാഞ്ചീപുരത്തെ വരദരാജപെരുമാള്‍ കോവിലിലാണ് ഭക്തര്‍ക്ക് ഈ അപൂര്‍വ ഇഡ്ഡലി പ്രസാദമായി നല്‍കുന്നത്.  

പല്ലവ രാജാക്കന്മാരുടെ കാലത്ത് പണിത ക്ഷേത്രമാണ് വരദരാജപെരുമാള്‍ (ഭഗവാന്‍ വിഷ്ണു) കോവില്‍. അക്കാലത്തേ തുടര്‍ന്നു വരുന്നതാണ് ഭഗവാനുള്ള ഇഡ്ഡലി നിവേദ്യം. പക്ഷേ അതിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ഇന്നും അജ്ഞാതമാണ്. മംഗല്യ തടസ്സം മാറാന്‍ കന്യകമാരേയും പഠിച്ചു മിടുക്കരാവാന്‍ കുട്ടികളെയും അനുഗ്രഹിക്കുന്ന വരദരാജമൂര്‍ത്തിയുടെ ഇഷ്ട നൈവേദ്യമിന്ന് കാഞ്ചീപുരത്ത് എത്രയോ ജനങ്ങള്‍ക്ക് ഉപജീവനവുമാണ്. പഴമയില്‍ അല്‍പം പുതുമചേര്‍ത്ത് 'കോവില്‍ ഇഡ്ഡലി', 'കാഞ്ചീപുരം ഇഡ്ഡലി' എന്നീ പേരുകളില്‍ കാഞ്ചീപുരത്തെ ഭക്ഷണശാലകളില്‍ ഇവ സുലഭം.

ദേവനു നേദിക്കാന്‍ മന്ദാര ഇലയിലാണ് ക്ഷേത്രത്തില്‍  ഇഡ്ഡലിയുണ്ടാക്കുന്നത്. പുട്ടുകണപോലെ ചരുട്ടിയെടുത്ത ഇലകളില്‍ നെയ് പുരട്ടി അതില്‍  ഊര്‍ന്നു വീഴാത്ത പരുവത്തില്‍ ഇഡ്ഡലി മാവു നിറച്ച് ആവി കയറ്റി  പ്രസാദമുണ്ടാക്കുന്നു. നീളത്തില്‍ പുട്ടിന്റെ ആകൃതിയില്‍ വേവിച്ചെടുക്കുന്ന എണ്ണമറ്റ ഇഡ്ഡലികളില്‍ നിന്ന് രണ്ടെണ്ണം മാത്രമാണ് ദേവന് നേദിക്കുക. അതിരാവിലെയെത്തുന്ന ഭക്തരില്‍ ചിലര്‍ക്കെങ്കിലും  അതു കഴിക്കാനുള്ള ഭാഗ്യമുണ്ടാകും. ബാക്കിയുള്ളവ വട്ടത്തില്‍ മുറിച്ചെടുത്താണ് പ്രസാദമായി നല്‍കുന്നത്.

    comment

    LATEST NEWS

    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു

    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ

    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്

    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'

    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍

    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.