×
login
കാര്‍ഷികസമൃദ്ധിയുടെ 'കതിരുകാള'

ഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കുന്ന കതിരുകാള വ്യത്യസ്തമായ ഒരു കെട്ടുകാഴ്ച്ച തന്നെയാണ്. എട്ടടി ഉയരവും നാലടി വണ്ണവുമുണ്ടാകും കതിരുകാളയ്ക്ക്. ജാതിമതഭേദമെന്യേ നാട്ടുകാര്‍ ഒത്തൊരുമയോടെ നടത്തുന്ന ഈ ചടങ്ങ് കഴിഞ്ഞ 25 വര്‍ഷമായി തുടരുന്നു.

തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാനപ്രധാനമായ കെട്ടുകാഴ്ചയാണ് 'കതിരുകാള'. ക്ഷേത്രോല്‍സവങ്ങളുടെ ഭാഗമായി കതിരുകാളകളെ കെട്ടിയാടാറുണ്ട്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കതിരുകാള സമര്‍പ്പണം ഇക്കൂട്ടത്തില്‍ ഏറെ പ്രസിദ്ധമാണ്. നെല്‍ക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണിത്. വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി കറ്റ കൊണ്ടുണ്ടാക്കിയ ചെറിയ കാളയെ തോളിലേറ്റി, നൃത്തം വച്ച് അമ്പലത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് കതിരുകാള എന്ന സങ്കല്‍പ്പം ഉടലെടുത്തതെന്ന് പറയപ്പെടുന്നു. തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂര്‍  പുത്തന്റോഡ് നിവാസികളാണ് രണ്ടു പതിറ്റാണ്ടിലേറെയായി കതിരുകാളയെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഞ്ചിയൂര്‍ ഏലാ (വയല്‍) അപ്രത്യക്ഷമായെങ്കിലും ആചാരം ഇന്നും തുടരുന്നു. കാലത്തിനനുസരിച്ച് ആചാരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെന്ന് മാത്രം.

ഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കുന്ന കതിരുകാള വ്യത്യസ്തമായ ഒരു കെട്ടുകാഴ്ച്ച തന്നെയാണ്. എട്ടടി ഉയരവും നാലടി വണ്ണവുമുണ്ടാകും കതിരുകാളയ്ക്ക്. ജാതിമതഭേദമെന്യേ നാട്ടുകാര്‍ ഒത്തൊരുമയോടെ നടത്തുന്ന ഈ ചടങ്ങ് കഴിഞ്ഞ 25 വര്‍ഷമായി തുടരുന്നു.  


ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വ്രതാനുഷ്ഠാനങ്ങളോടെ കതിര്‍കറ്റകള്‍ കൊണ്ടുവരുന്നത്. കറ്റ വിതച്ച് കതിരാക്കി, കതിര്‍ മണികള്‍ കൊണ്ട് മാല കെട്ടി, അളവനുസരിച്ച് വെട്ടി വച്ചുപിടിപ്പിക്കുന്നു. ഒരാഴ്ച്ച നീളുന്ന ഒരുക്കങ്ങള്‍ ചെയ്യുന്നത് 21 ദിവസത്തെ വ്രതമെടുത്താണ്. കതിരുകാളയുടെ മുഖത്തിന്റെ മാതൃക ഒരു ശില്‍പിയുടെ കരവിരുതിലാണ് തയ്യാറുക്കുന്നത്. ല്‍ത് കതിരുകാളയ്ക്ക് മുഖമായി ചാര്‍ത്തുന്നു. നെല്‍ക്കതിര്‍ ഒഴികെയുള്ള ചാര്‍ത്തുകള്‍ (സാമഗ്രികള്‍)  നാട്ടുകാര്‍ സ്വരൂപിക്കുന്നവയാണ്. പൊങ്കാല ഉത്സവത്തിനുശേഷം ഈ സാമഗ്രികള്‍ ക്ഷേത്രത്തില്‍ നിന്നും ലേലത്തില്‍ തിരിച്ചു വാങ്ങുകയാണ് പതിവ്. കതിരു മാത്രമേ എല്ലാവര്‍ഷവും പുതുതായി ഉപയോഗിക്കാറുള്ളൂ. വഞ്ചിയൂരില്‍ നിന്നും ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ കതിര്‍കാള എഴുന്നള്ളത്ത് പുറപ്പെടുന്നു.  

വഞ്ചിയൂര്‍ പ്രദേശത്ത് ഊരുചുറ്റി നാട്ടുകാരെയെല്ലാം വണങ്ങിയശേഷമാണ് കതിരുകാള യാത്രയാവുന്നത്. ആറ്റുകാല്‍ ദേവിയുടെ  പിതൃതുല്യനായ ശ്രീകണ്ഠശ്വരം മഹാദേവന്റെ മുന്നിലെത്തി അനുവാദം വാങ്ങി യാത്ര തുടരുന്നു. പോകുന്ന വഴിയിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവയുള്‍പ്പെടെ എല്ലാ അമ്പലങ്ങളിലെയും മൂര്‍ത്തികളെ വന്ദിച്ചാണ് കതിരുകാള കടന്നുപോകുന്നത്. പാതിരാത്രിയോടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് എത്തിച്ചേരുമ്പോള്‍ ക്ഷേത്രഭാരവാഹികള്‍ പൂജാദികര്‍മ്മങ്ങളോടെ കതിരുകാളയെ സ്വീകരിക്കുന്നു. അമ്പലത്തിലേക്ക് കയറി (ശ്രീകോവിലിനു  പുറത്ത്) വലതു വശത്തേക്ക് നടന്നാല്‍ കതിരുകാളയെ ദര്‍ശിക്കാം. പ്രദക്ഷിണ പാതയില്‍ ഗണപതിയെ തൊഴുത് തിരികെ അമ്മയുടെ സന്നിധിയില്‍ എത്തുന്ന വഴിയില്‍ ചുമരിനോട് ചേര്‍ന്ന് കതിരുകാളയെ കാണാം. കതിരുകാളയെ വണങ്ങുന്നതിനും, ഭക്തര്‍ക്ക് കതിര്‍ മണികള്‍ കൊണ്ടുപോയി വീട്ടില്‍ വച്ച് പൂജിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. വിളക്ക് കെട്ടുകള്‍ എല്ലാം തന്നെ നാലമ്പലത്തിനു പുറത്താണ് പൊതുവെ സ്ഥാപിക്കാറുള്ളത്; കതിരുകാളയെ മാത്രമാണ് നാലമ്പലത്തിനുള്ളില്‍ കാണാന്‍ കഴിയുന്നത് എന്നതും പ്രത്യേകതയാണ്. വര്‍ഷങ്ങളായി തുടരുന്ന  അനുഷ്ഠാനപ്രധാനമായ ചടങ്ങാണിത്.  

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.