ആധുനിക അസമില്‍ ഗുവാഹതിയോട് ചേര്‍ന്ന പ്രദേശമാണ് പുരാപ്രസിദ്ധമായ പ്രാഗ് ജ്യോതിഷം. മഹാഭാരതകാലത്ത് പ്രാഗ്ജ്യോതിഷം ഭരിച്ചിരുന്നത് ദാനവ രാജാവായ നരകാസുരനായിരുന്നു. ജനദ്രോഹിയും അഹങ്കാരിയുമായ നരകാസുരനെ വധിച്ചത് ഭഗവാന് ശ്രീകൃഷ്ണനാണ്. നരകാസുരന് തടവറയിലാക്കിയിരുന്ന 16000 രാജകന്യകമാരെയും ഭഗവാന് മോചിപ്പിച്ചു.
അസമിലെ വിഖ്യാതമായ കാമാഖ്യക്ഷേത്രം നരകാസുരന് പണിതതെന്നാണ് വിശ്വാസം. ശിവപത്നിയായിരുന്ന സതിയുടെ ശരീരപിണ്ഡങ്ങള് വീണതെന്ന് സങ്കല്പ്പിക്കപ്പെടുന്ന 51 ശക്തിപീഠങ്ങളിലൊന്നാണ് കാമാഖ്യ ക്ഷേത്രം. കാമരൂപമെന്ന പേരിലാണ് അസം പൗരാണിക കാലത്ത് അറിയപ്പെട്ടത്.
മണിപ്പൂര്‍: മണലുര എന്നും മണിപുരയെന്നും അറിയപ്പെട്ടിരുന്ന പ്രദേശം. മണിപുരയിലെ രാജാവായിരുന്ന ചിത്രവാഹനന്റെ മകള്‍ ചിത്രാംഗദ അര്ജുനപത്നിയായിരുന്നു.
സിന്ധുദേശം: ധൃതരാഷ്ട്രരുടെ പുത്രി ദുശ്ശളയെ വിഹാഹം ചെയ്ത ജയദ്രഥന് സിന്ധുദേശത്തെ രാജാവായിരുന്നു. അര്‍ജുന പുത്രനായ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ പെടുത്തി വധിച്ചത് ജയദ്രഥനാണ്. പ്രതികാരമായി അര്ജുനന് ജയദ്രഥനെയും വധിച്ചു.
മുചുകുന്ദ തീര്‍ഥം: രാജസ്ഥാനിലെ ധോല്‍പുരില്‍ പാറക്കെട്ടുകള്‍ക്കിടയിലുള്ള തീര്‍ഥം. മഥുര ആക്രമിക്കാനെത്തിയ ജരാസന്ധന്റെ സുഹൃത്തായിരുന്ന യവനനെ ഭഗവാന് കൃഷ്ണന് വഴിതെറ്റിച്ച് ഒരു ഗുഹയ്ക്കകത്തെത്തിച്ചു. മുചുകുന്ദ മുനിയുടെ ഗുഹയായിരുന്നു അത്. അവിടെ നിദ്രയിലായിരുന്ന മുനി തനിക്ക് നിദ്രാഭംഗം വരുത്തിയ യവനനെ നിമിഷങ്ങള്‍ക്കകം ഭസ്മമാക്കി. ഈ പ്രദേശത്താണ് തീര്‍ഥാടന പ്രസിദ്ധമായ മുചുകുന്ദതീര്ഥമുള്ളത്.
അവന്തിക: മധ്യപ്രദേശിലെ ഉജ്ജയിനിയുടെ പഴയ പേരാണ് അവന്തിക. ശ്രീകൃഷ്ണനും ബലരാമനും വിദ്യ അഭ്യസിച്ചിരുന്ന സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലം അവന്തികയിലായിരുന്നു. ഭാരതത്തിലെ ഏഴു പുണ്യ നഗരികളിലൊന്നായാണ് അവന്തിക അറിയപ്പെടുന്നത്.
ചേദി: മധ്യപ്രദേശില്‍ ഗംഗ, നര്‍മദ നദികള്‍ക്കിടയിലാണ് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ചേദി. ശ്രീകൃഷ്ണപത്നിയായിരുന്ന രുഗ്മിണീദേവിയെ ശിശുപാലന് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. കൃഷ്ണനെ മനസാവരിച്ചിരുന്ന രുഗ്മണി ശിശുപാലനുമായുള്ള വിവാഹത്തിന് ഒരുക്കമായിരുന്നില്ല. ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് രുഗ്മിണിയെ രക്ഷിച്ച് ഭാര്യയായി സ്വീകരിച്ചതോടെ കൃഷ്ണന് ശിശുപാലന് ശത്രുവായി. മഹാഭാരതയുദ്ധത്തില്‍ ശിശുപാലന് കൗരവപക്ഷത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: