×
login
അതീന്ദ്രിയജ്ഞാനിയുടെ വൈഭവം

മനസ്സ്, ശരീരം, പ്രവര്‍ത്തനം, എന്നിവയെ നിരന്തരം ചൊല്‍പ്പടിയില്‍നിര്‍ത്തിക്കൊണ്ട് ആത്മനിയന്ത്രണം സിദ്ധിച്ച അതീന്ദ്രിയജ്ഞാനി ഭൗതിക ജീവിതത്തെ അതിക്രമിച്ച് ദൈവസാമ്രാജ്യം (കൃഷ്ണപാദം) പൂകുന്നു.

കൃഷ്ണന്‍ അര്‍ജുനനോട്:

 

'ജിതാത്മനഃ പ്രശാന്തസ്യ

പരമാത്മാ സമാഹിതഃ

ശീതോഷ്ണ സുഖദുഃഖേഷു

തഥാ മാനാപമാനയോഃ'

(സാരം: മനസ്സിനെ കീഴടക്കിയവന്‍ ശാന്തി നേടുകയാല്‍ പരമാത്മാവിനെ പ്രാപിച്ചുകഴിഞ്ഞു. അങ്ങനെയുള്ളയാള്‍ക്ക് തണുപ്പും, ചൂടും, സുഖവും, ദുഃഖവും, മാനവും, അപമാനവും, എല്ലാം ഒന്നുപോലെതന്നെ) 

മനസ്സ്, ശരീരം, പ്രവര്‍ത്തനം, എന്നിവയെ നിരന്തരം ചൊല്‍പ്പടിയില്‍നിര്‍ത്തിക്കൊണ്ട് ആത്മനിയന്ത്രണം സിദ്ധിച്ച അതീന്ദ്രിയജ്ഞാനി ഭൗതിക ജീവിതത്തെ അതിക്രമിച്ച് ദൈവസാമ്രാജ്യം (കൃഷ്ണപാദം) പൂകുന്നു.  

 

'യുക്താഹാര വിഹാരസ്യ


യുക്തചേഷ്ടസ്യ കര്‍മ്മസു

യുക്തസ്വപ്‌നാവബോധസ്യ

യോഗോ ഭവതി ദുഃഖഹാ'

(സാരം: ആഹാരത്തിലും, നടപ്പിലും, കൃത്യതയുള്ളവനും, ഏതു കര്‍മത്തിലും കൃത്യം പാലിക്കുന്നവനും നിദ്ര, ജാഗ്രത് മുതലായ നിയമ പ്രകാരം ശീലിക്കുന്നവനും ആയവന്‌യോഗം സര്‍വ ദുഃഖങ്ങളുടേയും നാശകാരണമായി തീരുന്നു)

 

'പാര്‍ത്ഥ നൈവേഹ നാമുത്ര

വിനാശസ്തസ്യ വിദ്യതേ

നഹി കല്യാണ കൃത് കശ്ചി  

ദുര്‍ഗ്ഗതിം താത ഗച്ഛതി'

(സാരം: മംഗളകരങ്ങളായ കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ആധ്യാത്മിക ജ്ഞാനിക്ക്  ഈലോകത്തിലാകട്ടെ, ആത്മീയ ലോകത്തിലാകട്ടെ നാശമില്ല. സുഹൃത്തേ, നന്മ ചെയ്യുന്നവന് ഒരിക്കലും ദുര്‍ഗതി സംഭവിക്കാന്‍ വയ്യ.)

ഭൗതികദേഹമാകുന്ന രഥത്തിലെ തേരാളിയാണ് ജീവാത്മാവ്. ബുദ്ധിയാണതിനെ നയിക്കുന്ന സാരഥി. മനസ്സ് കടിഞ്ഞാണും. ഇന്ദ്രിയങ്ങള്‍ കുതിരകളുമത്രേ. ഇന്ദ്രിയങ്ങളുടെയും, മനസ്സിന്റേയും സമ്പര്‍ക്കത്താല്‍ ജീവന്‍ സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.