×
login
ക്രിയായോഗ‍യും ശരീരഘടനയുടെ വിവിധതലങ്ങളും

ക്രിയായോഗ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ ശരീരം അചഞ്ചലമാകുകയും വികാരപരമായ സ്വത്വം വികസിക്കുകയും വേണം. ശരീരഘടനയിലെ വിവിധ തലങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാറുണ്ട്. ചിലരില്‍ കര്‍മ ശരീരം അഥവാ ഊര്‍ജ ശരീരം ബാഹ്യ ശരീരവുമായി സംഘര്‍ഷത്തിലാകുന്നു. ഇത് എന്തുകൊണ്ടു സംഭവിക്കുന്നുവെന്നും, ഇതിനെ എങ്ങനെ മറികടക്കാമെന്നും യോഗയെ ആധാരമാക്കി സദ്ഗുരു പറയുന്നു.

ഒരു വാഹനത്തിന്റെു ഉദാഹരണം കൊണ്ടു ഞാന്‍ അതു വ്യക്തമാക്കാം. നിങ്ങള്‍ ഒരു ചെറിയ കാറില്‍ അതിശക്തമായ ഒരു എന്‍ജിന്‍ ഘടിപ്പിച്ചു എന്ന് വിചാരിക്കൂ. നിങ്ങള്‍ ആ കാറ് പൂര്‍ണമായി നവീകരിച്ചില്ലെങ്കില്‍ അതു തകര്‍ന്നു പോകും. എന്‍ജിന്‍ കേടായതുകൊണ്ടല്ല സംഭവിക്കുന്നത്, നേരെ മറിച്ച് എന്‍ജിന്‍  പൂര്‍വാധികം നല്ലതായതുകൊണ്ടാണ്.  

അതുപോലെ, നിങ്ങളുടെ ഊര്‍ജ ശരീരത്തിന് ശക്തി കൂട്ടുകയും അതിനനുസരിച്ച് ബാഹ്യശരീരത്തിന്റെ ശക്തി വര്‍ധിക്കാതിരിക്കുകയും, കര്‍മ ശരീരം അതിനനുസരിച്ച് മാറാതിരിക്കുകയും ചെയ്താല്‍, എന്തെങ്കിലും ഒന്ന് തകര്‍ന്നു പോകും. ഇതിനാലാണ് ഇരുപത്തി ഒന്ന് മിനിട്ടു ദൈര്‍ഘ്യമുള്ള ശാംഭവി മഹാമുദ്ര പഠിപ്പിക്കുന്നതിന് മുന്‍പ് ക്ലാസ്സുകള്‍ ഞാന്‍ നടത്തുന്നത്. നിങ്ങളുടെ ബാഹ്യശരീരത്തെയും, കര്‍മ സ്വഭാവത്തെയും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്. നിങ്ങളുടെ സ്വത്വം വികസിപ്പിക്കുകയാണെങ്കില്‍, പ്രത്യേകിച്ച് നിങ്ങളുടെ വികാരപരമായ വ്യക്തിത്വം വികസിപ്പിക്കുകയാണെങ്കില്‍, കര്‍മ്മ ശരീരം അതിനോടു യോജിക്കാതെ വരും. ആ സന്ദര്‍ഭര്‍ത്തില്‍ ജീവിതം പാകപ്പെടുത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ ഊര്‍ജശരീരത്തിന്റെ എത്ര വലിയ വികാസവും അത് ഉള്‍ക്കൊള്ളും. നിങ്ങളുടെ വികാരപരമായ വ്യക്തിത്വം അതിനനുസരിച്ച് വികസിക്കണം. അതു സാധിച്ചില്ലെങ്കില്‍ കര്‍മ്മം നിങ്ങളെ വീര്‍പ്പുമുട്ടിക്കും.


നിങ്ങളുടെ കര്‍മം മുറുകി പിടിച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ ഊര്‍ജ ശക്തിയും വികസിക്കുകയാണെങ്കില്‍, നിങ്ങളെ പിച്ചി ചീന്തുന്ന ഒരു അനുഭവമാണ് ഉണ്ടാകുക. അത്തരമൊരു അനുഭവം നല്ലതാണ്; പക്ഷെ അതു സഹിക്കുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം. അതു സഹിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍, ഭ്രാന്തിനു സമാനമായ അവസ്ഥയായി തോന്നും. ഊര്‍ജശരീരം എത്ര കണ്ട് വികസിക്കുന്നുവോ അതു താങ്ങുവാന്‍ കഴിയുന്ന രീതിയില്‍ കര്‍മ ശരീരം വികസിപ്പിക്കുന്നതാണ് നല്ലത്.

ബാഹ്യശരീരത്തിന് ഇതു സഹിക്കാന്‍ സാധിക്കാതെ വരുന്നത് വളരെ വിരളമാണ്. വളരെ ശക്തമായ ക്രിയാ യോഗ ചെയ്യുമ്പോള്‍ മാത്രമേ അത് ആവശ്യമായി വരികയുള്ളു. ക്രിയായോഗ ഒരു നിശ്ചിത ആഴത്തിലും ശക്തിയിലും പരിശോധിക്കുന്നതിന് മുന്‍പ് ബാഹ്യശരീരത്തെയും ശക്തിപ്പെടുത്തുകയും, അതിനെ സ്വീകരിക്കുവാന്‍ തയാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ മുന്‍കരുതല്‍ എടുക്കാതിരുന്നാല്‍ അവര്‍ സ്വയം വിപത്തായിരിക്കും വിളിച്ചു വരുത്തുന്നത്.

കുണ്ഡലിനി യോഗ ചെയ്യുന്നതിലൂടെ ബാഹ്യ ശരീരത്തിന് സാരമായ കേടുപാടുകള്‍ വരുത്തി വെക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ സാധാരണയായി ആളുകള്‍ യോഗയെ പറ്റി സംസാരിക്കുകയേ ഉള്ളൂ, അവര്‍ കാര്യക്ഷമമായി അത് അനുഷ്ഠിക്കാറില്ല. പല ആളുകളും, പ്രത്യേകിച്ച് അമേരിക്കയില്‍, മാസത്തിലൊരിക്കല്‍ അവര്‍ ഒത്തു കൂടുമ്പോള്‍ മാത്രം യോഗ പരിശീലിക്കുന്നതായി എനിക്ക് അറിയാം. അത് ഒരു യോഗ ക്ലബ് പോലെയാണ്. നിങ്ങള്‍ ഒരു 'വിനോദം നല്‍കുന്ന യോഗി' ആണെങ്കില്‍ ആ വ്യത്യാസം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. പക്ഷെ ഗൗരവമായി പരിശീലനം നടത്തുകയും, നിങ്ങളുടെ ഊര്‍ജ ശരീരം നല്ലതുപോലെ വികസിക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ബാഹ്യ ശരീരവും, കര്‍മ്മ ശരീരവും അതിനനുസരിച്ച് തയാറായിരിക്കണം. അല്ലെങ്കില്‍ അതിനെ കൈകാര്യം ചെയ്യുക അസാധ്യമാകും.

  comment

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.