×
login
ദൃഢചിത്തനായ ഹനുമാന്‍

ഹനൂമാന്റെ സീതാദര്‍ശനം അനേകം വിശേഷണങ്ങളാല്‍ സമ്പന്നമാണ്. രാക്ഷസി കളാല്‍ ചുറ്റപ്പെട്ട സീതയുടെ മുഖം കറുത്തപക്ഷത്തില്‍ സൂര്യനുദിച്ചതുപോലെയും പുകയുടെ നടുവിലെ തീനാളം പോലെയും ശരത്കാലത്തിലെ മുഴുതിങ്കള്‍ പോലെയും പ്രഭ ചൊരിയുന്നതായി ഹനൂമാന്‍ കാണുന്നു. ഈ ദര്‍ശനസുകൃതമാണ് അത്യധ്വാനത്തിന്റെ ഫലപ്രാപ്തി. അങ്ങനെ ഹനുമാന്റെ ഉത്കൃഷ്ടതയുടെ ശോഭയും രാമായണത്തിന്റെ മഹിമയും വായനക്കാര്‍ ദര്‍ശിക്കുന്നു.

സീതാന്വേഷണദൗത്യം ഏറ്റെടുത്ത ഹനൂമാന്‍ ഒട്ടേറെ സന്ദിഗ്ദാവസ്ഥകളും വൈപരീത്യങ്ങളും തരണം ചെയ്യുന്നതായി രാമായണത്തില്‍ കാണാം. ചില ഘട്ടങ്ങളില്‍ സീതാന്വേഷണം വഴിമുട്ടിയതുപോലെയും അനുഭവപ്പെടുന്നു. എന്നാലാകട്ടെ, സീതാദേവിയെ കെണ്ടെത്താതെ സുഗ്രീവസവിധേ എത്താനാകില്ലെന്ന ചിന്ത ഹനൂമാനെ വ്യാകുലപ്പെടുത്തുകയല്ല, മറിച്ച് ഉത്സാഹിയാക്കുകയാണ് ചെയ്യുന്നത്. 'ഏതു കര്‍മവും സഫലമാകണമെങ്കില്‍ ഉത്സാഹം വേണം' എന്ന ഹനുമല്‍ ആത്മഗതം ആരിലും ആവേശം ജനിപ്പിക്കുന്നതാണ്.

തുടര്‍ന്നുള്ള സീതാന്വേഷണം രാവണന്റെ ശയനഗൃഹം വരെ നീളുന്നു. ചന്ദ്രനിലെയും സൂര്യനിലെയും പ്രകാശം സംഗമിച്ചതുപോലെ രാവണഗൃഹത്തില്‍ ഐശ്വര്യ പ്രകാശങ്ങള്‍ സുസ്ഥിരമായി ശോഭിക്കുന്നതും ഹനുമാന്‍ കാണുന്നു. രാവണന്‍ ഉറക്കത്തിലും ഇടിമിന്നലില്‍ മേഘമെന്നപോലെ ശോഭിക്കുന്നു. അഞ്ചിന്ദ്രിയങ്ങള്‍ക്കും അനുഭൂതിദായകമായ പല കാഴ്ചകളിലും മാരുതി തന്റെ ദൗത്യത്തില്‍ നിഷ്ണാതനായിരുന്നു. അത്രയേറെ കൃത്യനിര്‍വഹണ വ്യഗ്രനായിരുന്നു (റൗ്യേ രീിരെശീൗ)െ ഹനുമാന്‍.

ഉദ്യാനങ്ങളിലും അരുവികളിലും രാവണപത്‌നിമാരുടെ വാസസ്ഥലമായ വനിതാമണ്ഡലത്തിലും ഹനൂമാന്റെ കണ്ണുകള്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ ഘട്ടത്തില്‍ രണ്ടു വ്യഥിതചിന്തകള്‍ വായുപുത്രനെ അലട്ടുന്നു.

1. തനിക്കു വഴങ്ങാത്ത സീതയെ കാമക്രോധാന്ധനായ രാവണന്‍ വധിച്ചിരിക്കുമോ?

2. ദേവി സമുദ്രത്തില്‍ ചാടി ജീവത്യാഗം ചെയ്തിരിക്കുമോ?


എങ്കിലും പൂര്‍വാധികം ഉത്സാഹത്തോടെ അന്വേഷണം തുടര്‍ന്നു. തിരച്ചിലിനിടയില്‍ ചിലയിടങ്ങളില്‍ സീതയുണ്ടെന്ന തോന്നല്‍ (ശഹഹൗശെീി), തന്റെ നിഗമനവും വസ്തുതയും ഒന്നല്ലെന്ന് ഹനൂമാനെ ബോധ്യപ്പെടുത്തുന്നു. ഈ പ്രായോഗികതത്വ ശാസ്ത്രം (ീുശിശീി മിറ ളമര േമൃല ിീ േവേല മൊല) രാമായണകാലത്തു തന്നെ പ്രബലമായിരുന്നു.

സീതാദേവിയെ കാണാതെ മടങ്ങിയെത്തിയാല്‍, രാമകുലത്തിന്റെ നാശവും വാനരസേനയുടെ അന്ത്യവുമായിരിക്കും എന്നും ഹനൂമാന്‍ ശങ്കിക്കുന്നു. തന്നെയുമല്ല, തന്റെ കാര്യക്ഷമത മാറ്റുരയ്ക്കപ്പെടുന്ന സന്ദര്‍ഭമാണിതെന്നും ഈ വെല്ലുവിളി തന്റെ വര്‍ഗത്തിന്റെ അഭിമാനപ്രശ്‌നമാണെന്നും ഈ വാനരന് തോന്നുന്നു. തന്റെ കര്‍മകാണ്ഡം വിപുലവും പ്രതിസന്ധികള്‍ നിറഞ്ഞതുമാണെന്ന തിരിച്ചറിവ് കപിവരനെ വീണ്ടും ഉത്സാഹിയാക്കുന്നു.

ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുമ്പോഴാണല്ലോ ആളുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ചാരംമൂടി കിടക്കുന്ന കര്‍മചേതന പ്രതിസന്ധികളില്‍ സ്വാഭാവികമായും ആ വശ്യബോധത്താല്‍ പ്രേരിതമായും ഉണരുന്നു. ഇങ്ങനെയുള്ള സ്വയാര്‍ജിതമായ ഊര്‍ജം (ലെഹളശിറൗരലറ ലിലൃഴ്യ) ഉറക്കമുണരുന്ന സിംഹത്തിന്റെ ഗര്‍ജനത്തിന് സമാനമാണ്.

രാമായണം വിഭാവനം ചെയ്യുന്ന കര്‍മവ്യഗ്രത സമൂഹത്തിന്റെ ചലനാത്മകതയെ ത്വരിതപ്പെടുത്തുന്നതാണ്. ഹനുമാന്റെ അന്വേഷണത്വര, പ്രതിസന്ധികളില്‍ തളരാത്ത മുനിവര്യരുടെ മനോബലത്തിന് സമാനമാണ്. ഉദ്യമം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഈ കപിവരന്‍ മുതിരുന്നില്ല. വിജയി ഇട്ടിട്ടോടുന്നില്ലെന്നും വിട്ടോടുന്നവന്‍ വിജയിക്കുന്നില്ലെന്നും (അ ംശിിലൃ ില്‌ലൃ ൂൗശെേ, മ ൂൗശലേൃ ില്‌ലൃ ംശി)െ ഉള്ള വസ്തുത പാശ്ചാത്യര്‍ തത്വരൂപേണ അവതരിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണല്ലോ. കര്‍മകുശലതയ്ക്കും ദൃഢചിത്തതയ്ക്കും സ്ഥിരോത്സാഹത്തിനും നല്ല ഉദാഹരണം ഹനൂമാനോളം വേറെയില്ലെന്നു പറയാം. 'നോക്കൂ, എന്തു വന്നാലും ദേവിയെ കണ്ടെത്തുന്നതുവരെ താനിവിടെത്തന്നെ തിരയല്‍ തുടരും!' എന്ന ദൃഢനിശ്ചയത്തോടെ മാരുതി ഒരു വന്മരത്തില്‍ ചാടിക്കയറി ചുറ്റും വിഹഗവീക്ഷണം നടത്തുന്നു. തുടര്‍ന്ന് ആ ദൃഷ്ടികള്‍ അശോകവനികയിലേക്ക് നീളുന്നു. പിന്നീടുള്ള സഞ്ചാരം മരങ്ങളില്‍ക്കൂടി മാത്രമായിരുന്നു. പ്രതീക്ഷ, നിര്‍ഭയത്വം, ക്രിയാത്മകത എന്നീ ഗുണവിശേഷങ്ങളുടെ സമ്മിളിതഭാവം ഹനൂമാനില്‍ പ്രകടമാണ്. ഈ ഗുണവിശേഷങ്ങളുടെ സംശ്ലേഷണം ഇതിഹാസ കഥാപാത്രങ്ങളുടെ ക്രാന്തദര്‍ശിത്വമാണ് ഉദ്‌ഘോഷിക്കുന്നത്. അതുകൊണ്ടാണ് വാനരനെങ്കിലും ഹനൂമാന്‍ മികവാര്‍ന്ന കഥാപാത്രമായി രാമായണത്തില്‍ വിളങ്ങുന്നതും സര്‍വരാലും ആദരിക്കപ്പെടുന്നതും.

ഹനൂമാന്റെ സീതാദര്‍ശനം അനേകം വിശേഷണങ്ങളാല്‍ സമ്പന്നമാണ്. രാക്ഷസി കളാല്‍ ചുറ്റപ്പെട്ട സീതയുടെ മുഖം കറുത്തപക്ഷത്തില്‍ സൂര്യനുദിച്ചതുപോലെയും പുകയുടെ നടുവിലെ തീനാളം പോലെയും ശരത്കാലത്തിലെ മുഴുതിങ്കള്‍ പോലെയും പ്രഭ ചൊരിയുന്നതായി ഹനൂമാന്‍ കാണുന്നു. ഈ ദര്‍ശനസുകൃതമാണ് അത്യധ്വാനത്തിന്റെ ഫലപ്രാപ്തി. അങ്ങനെ ഹനുമാന്റെ ഉത്കൃഷ്ടതയുടെ ശോഭയും രാമായണത്തിന്റെ മഹിമയും വായനക്കാര്‍ ദര്‍ശിക്കുന്നു.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.