×
login
കര്‍ണന്റെ കണക്കുകൂട്ടലുകള്‍

'എന്നാല്‍ അങ്ങനെതന്നെയാകട്ടെ,' എന്നു പറഞ്ഞു ശല്യന്‍ മിണ്ടാതെ അടങ്ങി. യുദ്ധോദ്യമം കാരണം 'ശല്യ പോയാലു'മെന്നു കര്‍ണന്‍ പറഞ്ഞു. ശത്രുവിന്റെ നേര്‍ക്ക് വെള്ളക്കുതിരകളെ കെട്ടി, ഇരുട്ടിനെ മുടിക്കുന്ന സൂര്യന്‍മട്ടില്‍, ശത്രുക്കളെ മുടിച്ചുകൊണ്ട് ശല്യന്‍ സാരഥിയായുള്ള ആ രഥം പോയി. പ്രീതനായി ആ തേരില്‍ച്ചെന്നുകൊണ്ടിരുന്ന കര്‍ണന്‍ പാണ്ഡവപ്പടയെ കണ്ടിട്ട് പാര്‍ത്ഥനെവിടെയെന്നു വെമ്പലോടെ ചോദിച്ചു.

ഉള്ളില്‍ത്തട്ടി പല പരുഷവാക്കുകള്‍ ശല്യന്‍ പറഞ്ഞ് ശത്രുപക്ഷത്തെ സ്തുതിച്ചപ്പോള്‍ കുരുസൈന്യാധിപനായ കര്‍ണന്‍ പെട്ടെന്ന് മറുവാക്കു പറഞ്ഞു, 'മതി മതി ശല്യ! വെറുതെ പൊങ്ങച്ചം പറയരുത്. അവനും എനിക്കുമിടയില്‍ യുദ്ധം മുതിരവെ അവന്‍ എന്നെ ജയിച്ചാല്‍ താങ്കളുടെ പറച്ചില്‍ ശരിയാകും.'

'എന്നാല്‍ അങ്ങനെതന്നെയാകട്ടെ,' എന്നു പറഞ്ഞു ശല്യന്‍ മിണ്ടാതെ അടങ്ങി. യുദ്ധോദ്യമം കാരണം 'ശല്യ പോയാലു'മെന്നു കര്‍ണന്‍ പറഞ്ഞു. ശത്രുവിന്റെ നേര്‍ക്ക് വെള്ളക്കുതിരകളെ കെട്ടി, ഇരുട്ടിനെ മുടിക്കുന്ന സൂര്യന്‍മട്ടില്‍, ശത്രുക്കളെ മുടിച്ചുകൊണ്ട് ശല്യന്‍ സാരഥിയായുള്ള ആ രഥം പോയി. പ്രീതനായി ആ തേരില്‍ച്ചെന്നുകൊണ്ടിരുന്ന കര്‍ണന്‍ പാണ്ഡവപ്പടയെ കണ്ടിട്ട് പാര്‍ത്ഥനെവിടെയെന്നു വെമ്പലോടെ ചോദിച്ചു.  

സൈന്യത്തിന് ഉന്മാദമുണ്ടാകുമാറ് കര്‍ണന്‍ പോകുന്നവഴി അര്‍ജുനനെ കണ്ടവരുണ്ടോ എന്നു ചോദിച്ചുകൊണ്ടിരുന്നു. ആരെങ്കിലും കണ്ടെന്നു പറഞ്ഞാല്‍ അവന് ഇഷ്ടമുള്ളത്ര ധനംകൊടുക്കുമെന്നും പറഞ്ഞു. രത്‌നം നിറച്ച വണ്ടി കൊടുക്കും. നിത്യവും പാല്‍കറുക്കുന്ന പശുക്കളെ കൊടുക്കും. അതുമല്ലെങ്കില്‍ നൂറു ഗ്രാമങ്ങള്‍ കൊടുക്കും. പാര്‍ത്ഥനെ കാണിച്ചുതരുന്നവന് ആറു പൊന്നാനയും പൊന്‍പയ്യിനെയും കൊടുക്കും. അല്ലെങ്കില്‍ നൂറുയുവതികളെ കൊടുക്കും. കൃഷ്ണാര്‍ജുനന്മാര്‍ എവിടെയെന്നു പറയുന്നവര്‍ക്ക് കൃഷ്ണന്മാര്‍ക്കുള്ള ധനമത്രയും ഞാന്‍ നല്‍കും.  


കര്‍ണന്റെ ഇത്തരം വാചാടോപങ്ങള്‍ കേട്ട ദുര്യോധനാദികള്‍ കൂട്ടക്കാരോടൊത്തു ആഹ്ലാദരായി ദുന്ദുഭിമൃദംഗാരവങ്ങള്‍ മുഴക്കി. സൈനികര്‍ ആരവം മുഴക്കെ ആത്മപ്രശംസ ചെയ്യുന്ന കര്‍ണനോട് ശല്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ദാനമായി ആറു പോന്നാന നീ ആര്‍ക്കും കൊടുക്കേണ്ട. ഇപ്പോള്‍ത്തന്നെ കിരീടിയെ കാണാം; പ്രയാസപ്പെടാതെ കാണാം. വലിയ മൂഢനെപ്പോലെ നീ അര്‍ഹതയില്ലാത്തവര്‍ക്ക് ദാനം ചെയ്യരുത്. മൗഢ്യംകൊണ്ട് നീ അതിന്റെ ദോഷമറിയുന്നില്ല. നീ ഏകുന്ന വലിയ സംഖ്യയുള്ള ദാനംകൊണ്ട് പല യജ്ഞങ്ങള്‍ ചെയ്യാം. സൂത! കൃഷ്ണന്മാരെ കൊല്ലാന്‍ മോഹം നിമിത്തം പ്രാര്‍ത്ഥിക്കുന്നതു പാഴാണ്. സിംഹങ്ങളെ കുറുക്കന്‍ വീഴ്ത്തിയെന്നു ഇതേവരെ കേട്ടിട്ടില്ല. കഴുത്തില്‍ കല്ലുകെട്ടിയിട്ട് കടല്‍ നീന്തിക്കടക്കുന്നതും കുന്നില്‍നിന്നു വീഴുന്നതും നിന്റെ ആത്മപ്രകീര്‍ത്തിയും തുല്യമാണ്.'  

കര്‍ണന്‍ പറഞ്ഞു, 'സ്വന്തം കൈയൂക്കുകൊണ്ട് പോരില്‍ അര്‍ജുനനോട് ഞാന്‍ എതിര്‍ക്കുന്നു.  ശത്രുവായ നീ മിത്രമുഖത്തോടെ എന്നെ പേടിപ്പിക്കാന്‍ ശ്രമിക്കയാണ്. ഈ നിശ്ചയത്തില്‍നിന്ന് എന്നെ മാറ്റാന്‍ ആരുമാളല്ല. വജ്രമേന്തുന്ന ദേവേന്ദ്രനുമാകില്ല, പിന്നെയോ മനുഷ്യന്.'

ഇതുകേട്ട് കര്‍ണനെ വീണ്ടും കോപിപ്പിക്കാനായി ശല്യന്‍ ഇങ്ങനെ പറഞ്ഞു, 'എപ്പോള്‍ പാര്‍ത്ഥനെയ്തുവിടുന്ന നിശിതാസ്ത്രങ്ങള്‍ ഏല്ക്കുന്നുവോ അപ്പോള്‍ പാര്‍ത്ഥനോടേല്‍ക്കുന്ന നീ ചൂടറിയും.  എപ്പോള്‍ കൂരമ്പുകൊണ്ട് ആ സവ്യസാചി നിന്നെ ആര്‍ത്തിപ്പെടുത്തുന്നുവോ അപ്പോള്‍ നീ പശ്ചാത്തപിക്കും സൂതപുത്ര! അമ്മയുടെ മടിയിലിരുന്നു കുട്ടി ചന്ദ്രനെ പിടിക്കാന്‍ ആശവെക്കുന്നതുപോലെ തേരിലാണ്ട പാര്‍ത്ഥനെ മൗഢ്യത്താല്‍ നീ ജയിക്കാനാഗ്രഹിക്കുന്നു. കുറുക്കനോടൊത്ത നീ പാര്‍ത്ഥനോടേറ്റാല്‍ നശിക്കും. മദംപൊട്ടിച്ചാടുന്ന മത്തനായ കൊടുങ്കൊമ്പനാനയെ മുയലേ! കര്‍ണ! നീ പോരിനു വിളിക്കുന്നുവോ. ശക്തിമാനായ, സ്വര്‍ണച്ചിറകുകളുള്ള ഗരുഡനെ പാമ്പുപോലെ നീ കിരീടിയെ വിളിക്കുന്നു. വീട്ടില്‍ നില്‍ക്കുന്ന പട്ടി കാട്ടുപുലിയുടെ നേര്‍ക്ക് കുരയ്ക്കുന്നതുപോലെ നീ നരവ്യാഘ്രന്‍ അര്‍ജുനനു നേരെ കുരയ്ക്കുന്നു. സിംഹത്തെ കണ്ടിടുന്നതുവരെ നീ സ്വയം സിംഹമെന്നോര്‍ക്കും. എപ്പോഴും നീ കുറുക്കനാണ്; അര്‍ജുനന്‍ സിംഹമാണ്. വീരന്മാരെ പരിഹസിക്കുന്നതില്‍ നീ കുറുക്കന്‍ പോലെയാണ്.' തേജസ്സേറുന്ന ശല്യന്‍ ആക്ഷേപിച്ച, വ്യാകുലശല്യമേറ്റ സൂതജന്‍ കോപിച്ച് ശല്യനോട് തക്കതായ മറുപടി പറഞ്ഞു.

(തുടരും)

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.