×
login
ലവ് ജിഹാദ്‍: മതയുദ്ധവും മതതീവ്രവാദ പ്രവര്‍ത്തനവും; ഇനി അനുവദിക്കില്ല, തടയാന്‍ നിയമനിര്‍മ്മാണം വേണം: വിശ്വഹിന്ദു പരിഷത്

ഓരോ വര്‍ഷവും കാല്‍ലക്ഷത്തിലധികം അമുസ്ലീം പെണ്‍കുട്ടികള്‍ ഈ ഗൂഡാലോചനയ്ക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജിഹാദി കുരുക്കില്‍ അകപ്പെടുന്ന ഇവര്‍ മതപരിവര്‍ത്തനത്തിന് മാത്രമല്ല നരക തുല്യമായ ജീവിതം നയിയ്ക്കാനും നിര്‍ബന്ധിക്കപ്പെടുന്നു

ന്യൂദല്‍ഹി: ലവ് ജിഹാദ് ഇരകള്‍ നേരിടേണ്ടി വരുന്ന വര്‍ദ്ധിച്ച തോതിലുള്ള കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, പീഡനങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്. 

ഈ ഭീഷണിയ്ക്കെതിരെ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കര്‍ക്കശമായ അടിയന്തിര നടപടികള്‍ ആവശ്യപ്പെടുന്നു. ഈയിടെയായി ഇത്തരം സംഭവങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായിട്ടുള്ളതായി വിശ്വ ഹിന്ദു പരിഷത് കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി ഡോ സുരേന്ദ്ര ജയിന്‍ അറിയിച്ചു. 

ലഖ്‌നൌവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ ലവ് ജിഹാദ് ഇര സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാവട്ടെ, സോനാ ഭദ്രയില്‍ നിന്നും ലവ് ജിഹാദ് ഇരയുടെ തലയില്ലാത്ത ശരീരം കിട്ടിയതാകട്ടെ, കഴിഞ്ഞ എട്ട് പത്തു ദിവസങ്ങളിലായി ഇത്തരം നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്. കല്ലു കൊണ്ടുണ്ടാക്കിയ ഹൃദയങ്ങളെ പോലും ദ്രവിപ്പിക്കുന്ന വിധമുള്ള ക്രൂരതകള്‍ ആണ് അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നത്. നിഷ്‌ക്കളങ്കരായ അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കാന്‍ കേരളം മുതല്‍ കശ്മീര്‍ വരെ വ്യാപിച്ചു കിടക്കുന്ന വളരെ ശക്തമായ ഒരു നെറ്റ് വര്‍ക്ക് തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മറ്റു വിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ ചതിച്ചും ബ്ലാക്ക്‌മെയില്‍ ചെയ്തും തങ്ങളുടെ വലയില്‍ കുടുക്കുന്നത് സംസ്‌ക്കാരമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല. ഇത് ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള ഒരു മതയുദ്ധം മാത്രമല്ല, മതതീവ്രവാദ പ്രവര്‍ത്തനം കൂടിയാണ്. വളരെ നിന്ദ്യമായ ഒരു മതംമാറ്റ പരിപാടിയാണ് ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ചത് കേരളാ ഹൈക്കോടതിയാണ്.


ഓരോ വര്‍ഷവും കാല്‍ലക്ഷത്തിലധികം അമുസ്ലീം പെണ്‍കുട്ടികള്‍ ഈ ഗൂഡാലോചനയ്ക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജിഹാദി കുരുക്കില്‍ അകപ്പെടുന്ന ഇവര്‍ മതപരിവര്‍ത്തനത്തിന് മാത്രമല്ല നരക തുല്യമായ ജീവിതം നയിയ്ക്കാനും നിര്‍ബന്ധിക്കപ്പെടുന്നു. ലൈംഗിക വ്യാപാരത്തിനായി കടത്തപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ മാത്രമല്ല അക്രമിയുടെ കുടുംബത്തിലെ നിരവധി പുരുഷന്മാരും അവരുടെ സുഹൃത്തുക്കളും ഉള്‍പ്പെടെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ സംഭവങ്ങളും പത്രങ്ങളില്‍ വന്നിട്ടുണ്ട്. പീഡനങ്ങള്‍ അസഹനീയമായി തീരുമ്പോള്‍ ഇരകള്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു. വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് പരാതിയുമായി പോലീസിനെ സമീപിയ്ക്കാന്‍ അവസരം കിട്ടുന്നത്. എന്തുകൊണ്ടാണ് ലവ് ജിഹാദ് ഇരകളായ പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത് എന്ന് ഒരു കോടതി തന്നെ എടുത്തു ചോദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഇന്ന് മനുഷ്യ സമൂഹം മുഴുവനും ഈ വിപത്ത് നേരിടുകയാണ്.ചിലയിടത്ത് ഇതിനെ റോമിയോ ജിഹാദ് എന്നും മറ്റു ചിലയിടങ്ങളില്‍ പാകിസ്ഥാനി സെക്‌സ് ഗ്യാങ് എന്നുമൊക്കെയാണ് അറിയപ്പെടുന്നത്. മുസ്ലീം രാജ്യങ്ങളില്‍ അമുസ്ലീം സ്ത്രീകളെ ലൈംഗിക അടിമകളായി ആണ് കണക്കാക്കുന്നത്. മറ്റു രാജ്യങ്ങളിലും അവര്‍ അമുസ്ലീം സ്ത്രീകളെ ''മാല്‍-ഈ-ഘാനിമത്'' അഥവാ യുദ്ധ പ്രതിഫലം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ലവ് ജിഹാദ് എന്ന ഈ സാത്താന്‍ സമ്പ്രദായത്തിനെതിരെ ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. മ്യാന്മറിലെ ബുദ്ധിസ്റ്റ് - മുസ്ലീം സംഘര്‍ഷങ്ങളുടെ പിന്നിലും ലവ് ജിഹാദ് ആണുള്ളത്. ശ്രീലങ്കയില്‍ ജനരോഷം തണുപ്പിക്കാന്‍ പത്തുദിവസത്തെ ആഭ്യന്തര അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിക്കേണ്ടി വന്നു. പൊതുവേ സമാധാനം പുലര്‍ത്തുന്ന ബുദ്ധമതക്കാര്‍ പോലും ഇത്തരത്തില്‍ പ്രതികരിയ്‌ക്കേണ്ടി വന്നുവെങ്കില്‍ മറ്റുള്ളവരുടെ പ്രതികരണം എത്ര വലുതായിരിക്കും ? ആഗോള തലത്തില്‍ ഉണ്ടായിട്ടുള്ള ഈ ഉണര്‍വിനെ മറികടക്കാന്‍ ലവ് ജിഹാദ് പ്രയോക്താക്കള്‍ ഇനി അടവുകള്‍ മാറ്റാനുള്ള സാദ്ധ്യതയുമുണ്ട്.

ലവ് ജിഹാദിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നു. പിഎഫ്ഐ, സിമി, ഐഎസ്ഐ തുടങ്ങിയ സംഘടനകളാണ് ഇതിനു പിന്നില്‍. ഏതെങ്കിലും കോടതിയില്‍ ലവ് ജിഹാദ് കേസ് വന്നാല്‍, ലക്ഷക്കണക്കിന് രൂപ ഫീസ് കൊടുത്ത് രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വക്കീലന്മാരെയാണ് പ്രതികള്‍ക്കായി ഹാജരാക്കുക. കേരളത്തിലെ ഹാദിയയ്ക്ക് വേണ്ടി വലിയ ഫീസ് വാങ്ങി ഒരു സുപ്രീംകോടതി വക്കീല്‍ ഹാജരായത് നമ്മുടെ മുന്നിലുണ്ട്. പല കേസുകളിലും ഈ പണിയുടെ പ്രതിഫലമായി തങ്ങള്‍ക്ക് ചില മൌലവിമാര്‍ പണം നല്കിയിരുന്നതായി അറസ്റ്റ് ചെയ്യപ്പെട്ട ജിഹാദികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയവും മറ്റു പല സ്ഥാപിത താല്‍പ്പര്യങ്ങളും കാരണം ഇന്ത്യയിലെ മതേതരസംഘം ഈ ജിഹാദികളെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്. രാജ്യത്തിന്റെയും ഹിന്ദുക്കളുടേയും ഭാവിയെ കുറിച്ച് അവര്‍ക്ക് യാതൊരു വേവലാതിയുമില്ല. ലഖ്‌നൗവില്‍ ആത്മഹത്യ ചെയ്ത ഇരയെ ഒരു കോണ്‍ഗ്രസ്സ് നേതാവാണ് ഇതിലേക്ക് പ്രേരിപ്പിച്ചത്. രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഇന്ന് ഭാരതത്തിലെ അമുസ്ലീം സമൂഹവും കോപാകുലരാണ്. ജനങ്ങളുടെ പ്രതികരണത്തെ കരുതിയിരിക്കാനും ഇത്തരം നിന്ദ്യമായ പ്രവൃത്തികളില്‍ നിന്നും ഉടനടി പിന്മാറാനും ഈ അവിശുദ്ധ കൂട്ടുകെട്ടിന് വിഎച്ച്പി മുന്നറിയിപ്പ് നല്കുന്നു. ഏതാണ്ടെല്ലാ സംസ്ഥാന സര്‍ക്കാരുകളും ഈ ഗൂഡാലോചനയ്‌ക്കെതിരെ ആശങ്ക അറിയിച്ചിട്ടുള്ളതാണ്.

ഈ വിപത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ഇതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തണം. ഒപ്പം ഇത്തരം വിപത്തുകള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അവ തടയുന്നതിലേക്കായി ഭരണഘടന പ്രദാനം ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പൊതുസമൂഹത്തോടും ഡോ സുരേന്ദ്ര ജയിന്‍ അഭ്യര്‍ഥിച്ചു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.