വീണയാണ് സര്പ്പപ്പാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. സര്‍പ്പപ്പാട്ട് പാടുന്നവര്‍ കാശിരാമേശ്വരം, പാണ്ടിമലയാളം അടക്കി വാണരുളും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി ദര്‍ശനം കണ്ട് സ്വാമി തൃപ്പാദവും കണ്ട് കൈവണങ്ങുന്നു. കന്നിമൂല ഗണപതി ഭഗവാനെയും വന്ദിച്ച് മാളികപ്പുറത്ത് വേണ്ട വഴിപാടുകളും ചെയ്ത് നാഗരാജന്, നാഗയക്ഷി സന്നിധിയില്‍ വന്ന് 'നാരദ ശ്രീ കൈലാസ' വീണ വായിച്ച് ദോഷങ്ങള്‍ തീര്‍ക്കുന്നു.
മാളികപ്പുറത്തെ സര്‍പ്പപ്പാട്ട് പ്രസിദ്ധമാണ്. പാരമ്പര്യമായി സര്‍പ്പപാട്ട് പാടി വന്ന 16 പേരാണ് ശബരിമലയില്‍ ഉണ്ടായിരുന്നത്. നിലവിലുള്ളത് ആറുപേര്‍. മാളികപ്പുറത്ത് 18 വര്‍ഷമായി സര്‍പ്പപ്പാട്ട് പാടി ഉപജീവനം കഴിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശി പുഷ്ക്കരന്‍. മഹാമാരി, ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയെങ്കിലും മാളികപ്പുറത്തമ്മയ്ക്ക് അരികിലെത്തി സര്‍പ്പപ്പാട്ട് പാടുമ്പോള്‍ എല്ലാ പ്രയാസങ്ങളും മറക്കുന്നതായി പുഷ്ക്കരന്‍ പറയുന്നു.
വീണയാണ് സര്പ്പപ്പാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. സര്‍പ്പപ്പാട്ട് പാടുന്നവര്‍ കാശിരാമേശ്വരം, പാണ്ടിമലയാളം അടക്കി വാണരുളും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി ദര്‍ശനം കണ്ട് സ്വാമി തൃപ്പാദവും കണ്ട് കൈവണങ്ങുന്നു. കന്നിമൂല ഗണപതി ഭഗവാനെയും വന്ദിച്ച് മാളികപ്പുറത്ത് വേണ്ട വഴിപാടുകളും ചെയ്ത് നാഗരാജന്, നാഗയക്ഷി സന്നിധിയില്‍ വന്ന് 'നാരദ ശ്രീ കൈലാസ' വീണ വായിച്ച് ദോഷങ്ങള്‍ തീര്‍ക്കുന്നു. ദുരിതങ്ങള്‍ മാറ്റുന്നു. വെട്ടിക്കോട്ട് നാഗരാജനും മണ്ണാറശാലയില്‍ നാഗയക്ഷിയമ്മയും വീണ സ്വരം കേട്ട് പ്രസാദിക്കണം. നെല്ലും പൊന്നും പണവും എന്നും വര്‍ധിക്കണം. ഭഗവാന്റെ കടാക്ഷത്താല്‍ മാളികപ്പുറത്തമ്മയും മലനട ഭഗവതിയും നവഗ്രഹങ്ങളും കൊച്ചു കടുത്ത സ്വാമിയും വീണ സ്വരം കേട്ട് പ്രസാദിക്കണം. പാടിച്ച് സന്തതി സന്താനങ്ങള്‍ക്ക് സര്‍പ്പങ്ങളുടെ ദോഷങ്ങള്‍ തീര്‍ക്കണം. സര്‍പ്പപ്പാട്ടിന്റെ അനുഗ്രഹ, വൈശിഷ്ട്യങ്ങള്‍ ഇതെല്ലാമാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും