വിഘ്നങ്ങളകറ്റുന്ന മഹാഗണപതിയന്ത്രം, സര്‍പ്പദോഷം മാറ്റുന്ന ഗരുഡയന്ത്രം, കലഹംമാറ്റി ഐക്യം സൃഷ്ടിക്കുന്ന സംവാദസൂക്തയന്ത്രം, കടബാധ്യതകള്‍ മാറ്റുന്നതിനുള്ള ഋണമോചനയന്ത്രം, സ്ത്രീപുരുഷ വശീകരണത്തിനുള്ള വശീകരണയന്ത്രം, കുട്ടികളെ ഗ്രഹപീഡയും പക്ഷിപീഡയും ബാധിക്കാതെ സംരക്ഷിക്കുന്ന ബാലരക്ഷായന്ത്രം, മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയം നേടാനുള്ള വിജയപ്രദയന്ത്രം, വിദ്യയും വാഗ്ശുദ്ധിയും പകര്‍ന്ന് കീര്ത്തിമാനാവുന്നതിനുള്ള വിദ്യാരാജഗോപാലയന്ത്രം ,കലിയുഗ ദുഃഖങ്ങളകറ്റുന്ന ശാസ്തൃയന്ത്രം എന്നിവയും മന്ത്രശക്തിയുടെ പ്രതിരൂപങ്ങളായി ഉപാസകന് അഥവാ ഭക്തന് തുണയാകുന്നു.
ഈശ്വരസാക്ഷാത്ക്കാരത്തിനെന്നപോലെ, ഭൗതിക നേട്ടങ്ങള്‍ക്കായും മന്ത്രങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. മന്ത്രോപാസാനയിലൂടെ സ്വായത്തമാക്കുന്ന ശക്തികള്‍ പുരുഷാര്ത്ഥസിദ്ധിയുള്പ്പെടെ ആഗ്രഹപൂര്‍ത്തി നേടാന്‍ നമ്മെ പ്രാപ്തരാക്കുമെന്നാണ് വിശ്വാസം.
മന്ത്രശക്തിയുടെ, അല്ലെങ്കില്‍ ഉപാസനാമൂര്‍ത്തിയുടെ പ്രതീകമായാണ് യന്ത്രങ്ങള്‍ തയ്യാറാക്കുന്നത്. അഭീഷ്ടസിദ്ധി, രോഗമുക്തി, ഉച്ചാടനം, വശ്യം തുടങ്ങിയ ഇച്ഛാപ്രാപ്തി കൈവരിക്കാന്‍ യന്ത്രം ധരിക്കാറുണ്ട്. വിധിപ്രകാരം, അതീവ നിഷ്ഠയോടെ തയ്യാറാക്കുന്ന യന്ത്രങ്ങള്‍ക്ക് അഥവാ ചക്രങ്ങള്‍ക്കു മാത്രമേ ഫലപ്രാപ്തിയുണ്ടാവൂ. ലോഹത്തകിടുകളിലാണ് പൊതുവേ ഇവ തയ്യാറാക്കുന്നത്. ചെമ്പുതകിട്, വെള്ളിത്തകിട്, സ്വര്‍ണത്തകിട് എന്നിവയില്‍ തയ്യാറാക്കുന്ന യന്ത്രങ്ങളില്‍ കൂടുതല്‍ ഫലപ്രദം സ്വര്‍ണത്തകിടിലെ യന്ത്രങ്ങള്ക്കാണെന്ന് പറയപ്പെടുന്നു. ചില യന്ത്രങ്ങള്‍ക്ക് നിശ്ചിതമായും ഉപയോഗിക്കേണ്ട ലോഹങ്ങളുണ്ട്. അവ അങ്ങനെ തയ്യാറാക്കിയാലേ ഫലപ്രാപ്തി നേടാനാവൂ.
ഏതു കാര്യത്തിനാണെങ്കിലും അതിനു തക്കതായ യന്ത്രം തയ്യാറാക്കി ധരിക്കുന്നത്, അല്ലെങ്കില്‍ സ്ഥാപിക്കുകയോ പൂജിക്കുകയോ ചെയ്യുന്നത് വിദഗ്ധനായ ഒരു ദൈവജ്ഞന്റെ നിര്‍ദേശമനുസരിച്ചാവണം. യന്ത്രധാരണത്തിനു മുമ്പ് അനുവര്‍ത്തിക്കേണ്ട കര്‍മങ്ങളുമുണ്ട്.
തന്ത്രശാസ്ത്ര പ്രകാരം, ധാരാളം ദേവതാ സങ്കല്പങ്ങളുള്ളതുപോലെ ധാരാളം യന്ത്രവിധികളും കാണാം.ബാധാശമനത്തിനുള്ള മഹാസുദര്‍ശന യന്ത്രം, സന്താനലബ്ധിക്കായി സന്താനഗോപാലയന്ത്രം, ഐശ്വര്യം, സൗഖ്യം എന്നിവയ്ക്കുള്ള രാജഗോപാല യന്ത്രം, പുരുഷാര്‍ത്ഥ പ്രാപ്തി (ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം), ദീര്‍ഘായുസ്സ്, ശ്രേയസ് എന്നിവ പ്രദാനം ചെയ്യുന്ന പുരുഷസൂക്തയന്ത്രം, ശത്രുദോഷം, ക്ഷുദ്രാഭിചാരദോഷം, അപസ്മാരശമനം ഇവയ്ക്ക് പ്രതിവിധിയാകുന്ന നരസിംഹയന്ത്രം തുടങ്ങിയവയെല്ലാം വൈഷ്ണയന്ത്രങ്ങളില് പെടുന്നു.
അപമൃത്യുവില്‍ നിന്നുള്ള രക്ഷ, രോഗശാന്തി, ആഭിചാരദോഷശാന്തി എന്നിവയ്ക്ക് ഏറെ ഫലപ്രദമായ മൃത്യുഞ്ജയ യന്ത്രം, ധൈര്യവും ശക്തിയും നല്കുന്ന അഘോരയന്ത്രം, ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പഞ്ചാക്ഷരയന്ത്രം, ആയുര്ദോഷപരിഹാരിയായ മൃതസഞ്ജീവനി യന്ത്രം, പ്രേതബാധാശമനത്തിനുള്ള വീരഭദ്രയന്ത്രം തുടങ്ങിയവ ശൈവയന്ത്രങ്ങളാകുന്നു.
ദോഷങ്ങള്‍ അകറ്റി, ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്യുന്ന ദേവീ യന്ത്രങ്ങളും ഏറെയുണ്ട്. ശ്രീസൂക്തയന്ത്രം, ശ്രീയന്ത്രം, അശ്വാരൂഢയന്ത്രം, സ്വയംവരയന്ത്രം, വരാഹീയന്ത്രം, ശകടയന്ത്രം, ശൂലിനീയന്ത്രം, ബഗളാമുഖീയന്ത്രം, പ്രത്യംഗിരായന്ത്രം, അന്നപൂര്ണേശ്വരീയന്ത്രം, മദനകാമേശ്വരീയന്ത്രം, മഹിഷമര്ദിനീയന്ത്രം, ദുര്ഗായന്ത്രം, വനദുര്ഗായന്ത്രം, ബാലായന്ത്രം, താരായന്ത്രം തുടങ്ങിയവ ദേവീയന്ത്രങ്ങളില് പെടുന്നു.
വിഘ്നങ്ങളകറ്റുന്ന മഹാഗണപതിയന്ത്രം, സര്‍പ്പദോഷം മാറ്റുന്ന ഗരുഡയന്ത്രം, കലഹംമാറ്റി ഐക്യം സൃഷ്ടിക്കുന്ന സംവാദസൂക്തയന്ത്രം, കടബാധ്യതകള്‍ മാറ്റുന്നതിനുള്ള ഋണമോചനയന്ത്രം, സ്ത്രീപുരുഷ വശീകരണത്തിനുള്ള വശീകരണയന്ത്രം, കുട്ടികളെ ഗ്രഹപീഡയും പക്ഷിപീഡയും ബാധിക്കാതെ സംരക്ഷിക്കുന്ന ബാലരക്ഷായന്ത്രം, മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയം നേടാനുള്ള വിജയപ്രദയന്ത്രം, വിദ്യയും വാഗ്ശുദ്ധിയും പകര്‍ന്ന് കീര്ത്തിമാനാവുന്നതിനുള്ള വിദ്യാരാജഗോപാലയന്ത്രം ,കലിയുഗ ദുഃഖങ്ങളകറ്റുന്ന ശാസ്തൃയന്ത്രം എന്നിവയും മന്ത്രശക്തിയുടെ പ്രതിരൂപങ്ങളായി ഉപാസകന് അഥവാ ഭക്തന് തുണയാകുന്നു.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ഹരിവഹരാസനത്തിനെ ജനകീയമാക്കിയ ആത്മീയ തേജസ്