×
login
ആക്ഷേപിച്ച് മന്ത്രി തോമസ് ഐസക്ക്; അവഹേളിച്ച് എംപി ഹൈബി ഈഡന്‍;ഓണത്തിന് വാമനമൂര്‍ത്തിയുമായുള്ള ബന്ധം അടര്‍ത്തി മതേതരത്വം ആക്കാന്‍ ശ്രമം

മഹാവിഷ്ണുവിന്റെ മറ്റൊരവതാരമായ വാമന മൂര്‍ത്തിയുമായുള്ള ഓണത്തിന്റെ ബന്ധം അടര്‍ത്തി തനി മതേതരത്വം ആക്കാനുള്ള നീക്കമാണ് നടക്കുന്നത്.

തിരുവനന്തപുരം:  തിരുവോണ നാളില്‍ വിഷ്ണുവിന്റെ അവതാരമായ വാമനനെ ഇകഴ്ത്തിയും ഹിന്ദുവിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിച്ചും മന്ത്രി തോമസ് ഐസക്ക്. ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തിയെ ചതിയനെന്നു വിളിച്ച് മന്ത്രി വാമനജയന്തി  ആഘോഷിക്കേണ്ടെന്നും ആഹ്വാനം ചെയ്തു.

ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ വാമനജയന്തിയക്ക് ആശംസ നേര്‍ന്ന ട്വീറ്റിന് മറുപടിയായിട്ടാണ് ഹിന്ദു ആചാരങ്ങളെ തള്ളി ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തിയത്.  വാമനജയന്തി ആഘോഷിക്കുന്ന ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസ് എംപി ട്വീറ്റില്‍ പറയുന്നു. ക്രിസ്തുത വിശ്വാസികളായ കമ്മ്യൂണിസ്റ്റ്കാരനുമായ മന്ത്രിയും  കോണ്‍ഗ്രസ്‌കാരനുമായ എംപിയും വാമനനെ അധിക്ഷേപിച്ചതിനു പിന്നില്‍ ഗുഡാലോചന ഉണ്ടെന്ന സംശയം ഉണ്ട്. ഓണത്തെ ക്രിസ്തുമതവുമായി ബന്ധിക്കാന്‍ സംഘടിത സഭകള്‍ കുറെ നാളായി ശ്രമിക്കുന്നതുമായി കൂട്ടിവായിക്കുമ്പോളാണിത്. ഓണത്തെ ഹിന്ദുമതവുമായി ബന്ധിപ്പിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സെമറ്റിക് മതങ്ങള്‍ക്ക് കഴിയാത്തതിനാലാണിത്.

മഹാവിഷ്ണുവിന്റെ മറ്റൊരവതാരമായ വാമന മൂര്‍ത്തിയുമായുള്ള ഓണത്തിന്റെ ബന്ധം അടര്‍ത്തി തനി മതേതരത്വം ആക്കാനുള്ള നീക്കമാണ് നടക്കുന്നത്.

തിരുവോണത്തിന് പൂക്കളത്തിന്റെ നടുവില്‍ അണിയിച്ചൊരുക്കി, അപ്പവും അടയും നിവേദിച്ച് പ്രതിഷ്ടിച്ചാരാധിക്കുന്ന തൃക്കാക്കരയപ്പന്‍ എന്ന വാമന മൂര്‍ത്തിയാണ് ഓണത്തിന്റെ കേന്ദ്രബിന്ദു. മഹാബലിയല്ല.  ആരോഗൃദൃഡഗാത്രനായ മഹാബലിയെ കുടവയന്‍ കോമാളി ആക്കി കുറെ വര്‍ഷങ്ങള്‍ കൊണ്ട് ആക്കിയെടുത്തതുപോലെ വാമനനുമായുള്ള ഓണത്തിന്റെ  ബന്ധം അടര്‍ത്താനാകും എന്ന വിശ്വാസത്തിലാണിത് പലരും..


വാമനന്‍ മാത്രമുണ്ടായിരുന്ന ആഘോഷത്തില്‍ മഹാബലി ആദ്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നു.  

പിന്നെ മഹാബലി വാമനന് തുല്യ പ്രാധാന്യമുള്ളതാവുന്നു. വാമനന്‍ ദുഷ്ടനും അസൂയാലുവുമായ കഥാപാത്രമായി പതുക്കെ പിന്നോട്ട് മാറ്റപ്പെടുന്നു. മഹാബലി പ്രാധാന്യം വര്‍ദ്ധിച്ച് മുന്നിലോട്ട് വരുന്നു.മഹാവിഷ്ണു തന്റെ ഭക്തനായ ബലിയെ അഹങ്കാര ശമനത്തിന് ശേഷം ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ 'സുതലം' എന്ന ലോകത്തേക്ക്  'ഉയര്‍ത്തി' എന്ന് പുരാണങ്ങളില്‍ ഉള്ളതിനെ 'പാതാള' ത്തിലേക്ക് 'ചവിട്ടിത്താഴ്ത്തി' എന്നാക്കി.  

പിന്നീട് പുരാണങ്ങളില്‍ ഒരേ വംശാവലിയില്‍ പെട്ടവരെന്ന് പറയുന്ന ബലിയേയും വാമനനെയും യഥാക്രമം ദളിതനും സവര്‍ണ്ണനുമാക്കി വേര്‍തിരിക്കാനുള്ള പ്രചാരണം. ഇപ്പോള്‍ തുറന്ന വാമന മഹാബലി പോരാട്ടത്തിലേക്കും. മലയാളിക്ക് വാമന മൂര്‍ത്തിയായ തൃക്കാക്കരയപ്പനില്ലാത്ത ഓണം ആഘോഷിക്കാന്‍ പറ്റിയാലും, മഹാബലിയില്ലാത്ത ഓണം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നിക്കുകയാണ്. മന്ത്രിയും എംപിയും അതിന് വളമിടുകയും

 

  comment
  • Tags:

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.