സാരഥികളുടെ സന്ദേശം 61
'ഇതില്‍ ഞാനങ്ങുമിങ്ങും അഴിയാക്കുരുക്കുകള്‍ ഒരുക്കിയിട്ടുണ്ട്. എളുപ്പത്തിലിത് വായിച്ചു കളയാമെന്ന് ആരും ഗ്രഹിക്കരുത്. ഗുരുവിന്റെ കാല്ക്കല് ശ്രദ്ധയോടെയിരുന്ന് പഠിച്ച് വ്യുല്പത്തി നേടിയ സമര്‍ഥനായ സഹൃദയന് ഈ കാവ്യത്തില്‍ മുങ്ങിക്കുളിച്ച് രസിക്കട്ടെ.' സ്വകാവ്യമായ 'നൈഷധീയ ചരിത'ത്തെ ഗ്രസിച്ചിരിക്കുന്ന ദുര്‍ഗ്രഹതയെപ്പറ്റി കവി ശ്രീഹര്ഷന് കാവ്യാന്ത്യത്തില്‍ ഇങ്ങനെ മനസ്സ് തുറക്കുന്നു.
അറിവനുഭൂതിയുടെ നിറവിലും ശാസ്ത്ര നിര്‍ദ്ധാരണ നിറത്തിലും തേജോമയമാകുന്ന നൈഷധമഹാകാവ്യം രചിച്ച ശ്രീഹര്ഷന് ഹീരന്റെയും മാമല്ലദേവിയുടെയും പുത്രനായി പിറന്ന കന്യാകുബ്ജത്തിലെ രാജാവായ വിജയചന്ദ്രന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു പിതാവ്. പൈതൃകസാഹിത്യവും ശാസ്ത്രജ്ഞാന മേഖലകളും തുറന്നു വെച്ച ദീ
പ്തമായ വഴികളില്‍ ശ്രീഹര്ഷന് സഹര്‍ഷം സഞ്ചരിക്കാന്‍ തുടങ്ങി. ഒടുങ്ങാത്ത ജിജ്ഞാസയും പഠനമനനവുമായി ആ കവിത്വസിദ്ധിയും ദര്‍ശന സാധനയും മഹിത വിദ്യയായി രൂപപ്പെട്ടു. അച്ഛന്റെ കാവ്യമാര്‍ഗത്തില്‍ ചരിച്ച മകന് ആത്മപ്രതിഭയും ജ്ഞാനസംസ്കൃതിയുമായി ആ കൊട്ടാരത്തിലെത്തി. രാജാവിന്റെ ഇംഗിതമനുസരിച്ച് 'നൈഷധീയ ചരിത'മെന്ന മഹാകാവ്യം രചിക്കുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ സര്‍ഗസ്പന്ദനമാണീ അക്ഷരസാക്ഷ്യം.
മഹാഭാരതത്തിലെ നളദമയന്തി കഥയാണ് കൃതിയുടെ ഇതിവൃത്തം.'നൈഷധം' എന്ന ചുരുക്കപ്പേരിലാണ് മഹാകാവ്യം പ്രശസ്തമായത്. വീണ്ടെടുത്ത 22 സര്‍ഗങ്ങളില്‍ നളദമയന്തീ സ്വയംവരം വരെയുള്ള കഥാഭാഗം മാത്രമാണുള്ളത്. കഥാഗതിയിലും സാക്ഷാത്ക്കാരത്തിലും കവിയുടെ മൗലികമായ രൂപശില്‍പ്പവിധാനവും കാവ്യ സങ്കല്‍പ്പന വൈചിത്ര്യവും ദര്‍ശിക്കാനാവും. ഭാഷാ സംസ്കൃതിയുടെയും ശാസ്ത്രനിര്‍ധാരണത്തിന്റെയും ഉയര്‍ന്ന മാനങ്ങളില്‍ രചന സാധിച്ച മാഘം പണ്ഡിതന്മാരായ സഹൃദയര്‍ക്ക് മാത്രമേ സംവേദ്യമാകൂ. നൈഷധകാവ്യം വിദ്വാന്മാര്ക്കുള്ള മരുന്നാണെന്ന അര്‍ഥത്തില്‍ 'നൈഷധം വിദ്വദൗഷധം' എന്ന പെരുമ നേടിയിട്ടുണ്ട്. നൈഷധം വ്യാഖ്യാനിക്കലായിരുന്നു ഒരു കാലം പാണ്ഡിത്യ ലക്ഷണമായി കരുതിയത്. മല്ലീനാഥന്റെയും നാരായണന്റെയും വ്യാഖ്യാനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.
മാഘന്റെ പ്രസിദ്ധമായ മറ്റൊരു രചന 'ഖണ്ഡന ഖണ്ഡഖാദ്യം' എന്ന ശാസ്ത്ര ഗ്രന്ഥമാണ്. മറുവാദം കൊണ്ടുള്ള ഒരുതരം നിരസനമാണ് കൃതിയുടെ രീതിശാസ്ത്രം. വെറും വിതണ്ഡവാദമാണ് യുക്തിയുടെ പേരില്‍ കൃതി ചര്‍ച്ച ചെയ്യുന്നതെന്ന് പണ്ഡിതന്മാര് ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ എല്ലാ അറിവുകളെയും പ്രമാണങ്ങളെയും കല്പ്പനകളെയും അസ്ഥിരമെന്നും മായികമെന്നും സമര്‍ഥിക്കാനാണ് ശ്രീഹര്‍ഷന്റെ ശ്രമം. ഈ ദര്‍ശന ചിന്തയുടെ അകക്കാമ്പില്‍ അദൈ്വത വേദാന്ത രംഗത്ത് ഈ ഗ്രന്ഥം സ്ഥാനം നേടുകയായിരുന്നു.
ശ്രീരാമോദന്തത്തില്‍ തുടങ്ങി ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതത്തിലാണ് സാമ്പ്രദായിക രീതിയിലുള്ള നമ്മുടെ സംസ്കൃത കാവ്യപഠനം പൂര്‍ണമാകുന്നത്. പൈതൃക കാവ്യ ചരിത്രത്തിന്റെ ഹൈമവത ഭൂവില്‍ പഞ്ചമഹാകാവ്യത്തിലൊന്നായി നൈഷധം വിളികൊള്ളുന്നു. സ്വര്‍ണത്തിന് സുഗന്ധമെന്ന പോലെ മഹാകവിയുടെ അപൂര്‍വമായ കവനപ്രതിഭയില്‍ ജ്ഞാനപ്രകാശം കൂടി സൂര്യ ശോഭയണിയിക്കുന്നു. പൂര്‍വസൂരികളുടെ ജ്ഞാനവിജ്ഞാന മാര്‍ഗത്തെ വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ശ്രീഹര്ഷന് ശാസ്ത്രവീഥിക്കും അദൈ്വതസരണിക്കും നല്കിയ അറിവനുഭൂതികള്‍ എന്നും ഭാരതീയ പ്രജ്ഞയുടെ നിഴലറ്റ വെളിച്ചമാണ്. 'നരഭാരതി'യെന്ന ബിരുദ നാമം നേടി ശ്രീഹര്ഷന് പ്രശസ്തിയില്‍ ചരിച്ചു. കൊട്ടാരം വിട്ട് ഗംഗാ നദിക്കരയില്‍ തപസ്സിരുന്ന ശ്രീഹര്‍ഷന്റെ ചിത്രം കവിയുടെ മുനി സങ്കല്‍പ്പത്തില്‍ രചിക്കുന്നു. ഹര്‍ഷ പുളകിതമായ സംസ്കാര ഭാരതിയുടെ സങ്കീര്‍ത്തനമാണ് ശ്രീഹര്ഷന് മുഴക്കുന്നത്.
എന്തിനാണ് ആള്ക്കാര് വാക്സിന് എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന് (വീഡിയോ)
കേരളത്തില്‍ വാക്സിനേഷന് മന്ദഗതിയില്‍; സ്റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്സിന്; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം
ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍
പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്
'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് വേണ്ട; നഴ്സറി മുതലുള്ള എല്ലാ സ്കൂളുകളും തുറക്കും'; കൊറോണയെ വാക്സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍
അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു
'അപ്ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചു'; റോമില ഥാപ്പറേയും ഹര്‍ബന്‍സ് മുഖിയയേയും തുറന്നു കാട്ടി അമേരിക്കന്‍ ഗവേഷക റോസ്സര്‍
അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ക്ഷേത്രനടയിലെത്തി; ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ച് കൊല്ലാന്‍ നോക്കിയ ബബിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍
'ഹിന്ദു വിശ്വാസങ്ങളിലും ആചാരങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല'; ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്ക് കൈമാറാന്‍ തയാറാകണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാകാം; നിധി ശേഖരണയജ്ഞം ജനുവരി 31 മുതല്‍
അനസൂയയ്ക്ക് മക്കളായി മൂര്‍ത്തിത്രയം
നവരാത്രിപൂജയും ഫലപ്രാപ്തിയും