×
login
സമുദ്രമഥനത്തിലെ പ്രതീകാത്മകത

സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമായി, രേഖീയമായി, സംഭവപരമ്പരകളെ കണക്കാക്കുന്നത് യുക്തിസഹമല്ല. എങ്കിലും കൃതയുഗത്തില്‍ നടന്ന സംഭവം എന്ന നിലയ്ക്ക് ദേവന്മാരുടെയും അസുരന്മാരുടേയും സ്ഥിതി അപ്പോള്‍ എന്തായിരുന്നു എന്ന് നോക്കാം.

ഡോ. സുകുമാര്‍ കാനഡ

സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമായി, രേഖീയമായി, സംഭവപരമ്പരകളെ കണക്കാക്കുന്നത് യുക്തിസഹമല്ല. എങ്കിലും കൃതയുഗത്തില്‍ നടന്ന സംഭവം എന്ന നിലയ്ക്ക് ദേവന്മാരുടെയും അസുരന്മാരുടേയും സ്ഥിതി അപ്പോള്‍ എന്തായിരുന്നു എന്ന് നോക്കാം.  

ഇരുകൂട്ടരും തമ്മില്‍ മനോഭാവത്തിനും പ്രവണതകള്‍ക്കും ഒഴികെ മറ്റ് കാര്യങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. കൃതയുഗത്തില്‍ ദേവാസുരന്മാര്‍ മാന്യമായി സംവദിക്കുകയും അത്യാവശ്യം സഹകരിക്കുകയും ചെയ്തുവെന്ന് സമുദ്രമഥനത്തിലൂടെ മനസ്സിലാക്കാം. എന്നാല്‍ ദേവന്മാര്‍ ദേവലോകത്തും അസുരന്മാര്‍ പാതാളത്തിലുമായി വെവ്വേറെ ലോകങ്ങളിലാണ് കഴിഞ്ഞിരുന്നത്. ത്രേതായുഗമായപ്പോള്‍ ദേവന്മാരും അസുരന്മാരും ഒരേലോകത്ത് ജീവിച്ചതായി കാണാം. ശ്രീരാമനും രാവണനും ഭൂമിയില്‍ത്തന്നെ ആയിരുന്നല്ലോ. അവര്‍ ഭൂമിയിലെ വിവിധഭാഗങ്ങള്‍ ഭരിച്ചിരുന്നു. ഇനി ദ്വാപരയുഗത്തിലെത്തുമ്പോള്‍ ദേവാസുരന്മാരെ ഒരേ കുടുംബത്തില്‍ത്തന്നെ കാണാം.  

പാണ്ഡവരും കൗരവരും ജ്യേഷ്ഠാനുജപുത്രന്മാര്‍ ആയിരുന്നല്ലോ. എന്നിട്ടും അവര്‍ തമ്മില്‍ യുദ്ധംചെയ്തു. ഇന്നിപ്പോള്‍ കലിയുഗത്തിലെ കാര്യമെടുത്താലോ? ദേവാസുരസംഘര്‍ഷം അവനവന്റെ ഉള്ളില്‍ത്തന്നെയാണ്. ഒരുവന്റെ മനസ്സില്‍ത്തന്നെ അസുരനും ദേവനും അവതരിക്കുന്നു. ആ പോരാട്ടം അവന്റെ സമാധാനം ഇല്ലാതാക്കുന്നു. അനുനിമിഷം തന്റെ മനോഭാവത്തിനനുസരിച്ച് ദേവനും അസുരനും പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍  പോരാടുന്നു.  ഇങ്ങനെയുള്ള മനുഷ്യമനസ്സിനെ നയിക്കാനാണ് സ്വാമി അയ്യപ്പന്‍ ഭൂമിയില്‍ അവതരിച്ചത്.

സമുദ്രമഥനത്തിലെ, അലകള്‍ ഒഴിയാത്ത സമുദ്രം നമ്മുടെ മനസ്സാണ്. എപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തയുടെയും ആവലാതികളുടേയും, വല്ലപ്പോഴും ലഭിക്കുന്ന ആനന്ദത്തിന്റെയും അലകളാണ് മനസ്സുനിറയെ.

 

 

 

  comment
  • Tags:

  LATEST NEWS


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.