×
login
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി

ഇന്ത്യയുടെ കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യമുള്ള പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷനെ പ്രധാനമന്ത്രി പ്രശംസിച്ചു.

ന്യൂഡല്‍ഹി:ഇന്ത്യന്‍ ശാസ്ത്രീയ സംഗീതലോകത്തെ കുലപതിമാരില്‍ ഒരാളായിരുന്ന  പണ്ഡിറ്റ് ജസ്‌രാജിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പണ്ഡിറ്റ് ജസ്‌രാജിന്റെ സംഗീതത്തിന്റെ അനശ്വരമായ ഊര്‍ജത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുകയും മഹാനായ ആ സംഗീതജ്ഞന്റെ    മഹത്തായ പാരമ്പര്യം നിലനിര്‍ത്തിയതിന് ദുര്‍ഗ ജസ്‌രാജിനെയും പണ്ഡിറ്റ് ശരംഗ് ദേവിനെയും അഭിനന്ദിക്കുകയും ചെയ്തു. പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യന്‍ സംഗീത പാരമ്പര്യത്തിലെ ഋഷിമാര്‍ പകര്‍ന്നുനല്‍കിയ വിപുലമായ അറിവുകളെ പ്രധാനമന്ത്രി സ്പര്‍ശിച്ചു. പ്രാപഞ്ചിക ഊര്‍ജ്ജം അനുഭവിക്കാനുള്ള ശക്തിയും പ്രപഞ്ചത്തിന്റെ ഒഴുക്കില്‍ സംഗീതം കാണാനുള്ള കഴിവുമാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെ അസാധാരണമാക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. 'സംഗീതം നമ്മുടെ ലൗകിക കടമകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന ഒരു മാധ്യമമാണ്, കൂടാതെ അത് ലൗകികമായ ബന്ധനങ്ങളെ മറികടക്കാന്‍ നമ്മെ സഹായിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യമുള്ള  പണ്ഡിറ്റ് ജസ്‌രാജ് കള്‍ച്ചറല്‍ ഫൗണ്ടേഷനെ പ്രധാനമന്ത്രി പ്രശംസിച്ചു. സാങ്കേതികവിദ്യയുടെ ഈ യുഗത്തിലെ രണ്ട് പ്രധാന വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു. ഒന്നാമതായി, ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതം അതിന്റെ ഐഡന്റിറ്റി സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൈതൃകത്തില്‍ നിന്ന് ലോകം പ്രയോജനം നേടിയെന്നും , മനുഷ്യ മനസ്സിന്റെ ആഴങ്ങളില്‍ വരെ ചലനം സൃഷ്ടിക്കാനുള്ള   ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ടെന്നും യോഗ ദിനാനുഭവം സൂചിപ്പിക്കുന്നു. 'ലോകത്തിലെ ഓരോ വ്യക്തിക്കും ഇന്ത്യന്‍ സംഗീതത്തെ കുറിച്ച് അറിയാനും പഠിക്കാനും നേട്ടങ്ങള്‍ അനുഭവിക്കാനും  അര്‍ഹതയുണ്ട്. അത് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.


രണ്ടാമതായി, സാങ്കേതികവിദ്യയുടെ സ്വാധീനം എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സംഗീത മേഖലയിലും സാങ്കേതികവിദ്യയുടെയും  ഐടിയുടെയും  വിപ്ലവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഉപകരണങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനമാക്കി സംഗീതത്തിനായി മാത്രം സമര്‍പ്പിതരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അദ്ദേഹം ആഹ്വാനം ചെയ്തു.

കാശി പോലുള്ള സംസ്‌കാരത്തിന്റെയും കലയുടെയും കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ശ്രദ്ധിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയോടുള്ള സ്‌നേഹത്തിലും ഉള്ള വിശ്വാസത്തിലൂടെ ഇന്ത്യ ലോകത്തിന് സുരക്ഷിതമായ ഭാവിയിലേക്കുള്ള വഴി കാണിച്ചുകൊടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. 'പൈതൃകത്തോടൊപ്പം വികസനത്തിന്റെ ഈ ഇന്ത്യന്‍ യാത്രയില്‍, 'സബ്ക പ്രയാസ്' ഉള്‍പ്പെടുത്തണം,' അദ്ദേഹം ഉപസംഹരിച്ചു.

 

  comment

  LATEST NEWS


  ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.