വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന രാമചരിതം. കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് ഭാരതത്തിന്റെ ആ ആധ്യാത്മിക പൈതൃകമൊഴുകി. രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കുന്ന, ഭഗവാന് ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട് ഭാരതത്തില്‍. അയോധ്യ, ശൃംഗവേര്‍പുര്‍, നന്ദിഗ്രാം, ചിത്രകൂടം, സീതാമാര്‍ഹി, ബക്സര്‍, ദര്‍ഭംഗ, മഹേന്ദ്രഗിരി, ജഗദാല്‍പുര്‍, ഭദ്രാചലം, രാമേശ്വരം, ഹംപി, നാസിക്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നും അവ പരിരക്ഷിക്കപ്പെടുന്നു. രാമപാദങ്ങള്‍ പതിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതിന്റെ സചിത്ര വിവരണം
രാമായണത്തിലെ വനവാസ കഥാസന്ദര്‍ഭങ്ങളില്‍ മര്‍മ്മപ്രധാനമാണ് സീതാപഹരണം. മാനിന്റെ വേഷത്തില്‍ മാരീചനെത്തി സീതയെ അപഹരിക്കാന്‍ രാവണന് വഴിയൊരുക്കുന്ന കഥയ്ക്ക് അരങ്ങാവുന്നത് ഭദ്രാചലത്തിലാണ്.
കൃത്യമായി പറഞ്ഞാല്‍ തെലങ്കാനയില്‍ ഖമ്മം ജില്ലയിലെ ധുമ്മുഗുഡത്തിനടുത്തുള്ള പണര്ശാല ഗ്രാമത്തില്‍. ദണ്ഡകാരണ്യത്തിന്റെ ഭാഗമായിരുന്ന ഭദ്രാചലത്തിന് അടുത്താണ് പര്‍ണശാല. 'ശോകരാമ' എന്നൊരു പേരുകൂടിയുണ്ട് ഗോദാവരി നദിക്കരയിലുള്ള ഈ പ്രദേശത്തിന്. സീതാപഹരണത്തെത്തുടര്ന്ന് ദുഃഖിതനായ രാമന്റെ അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നാമം.
സീതാരാമലക്ഷ്മണന്മാര് വര്‍ഷങ്ങളോളം വസിച്ച പര്ണശാലയിരുന്നിടം ഇപ്പോഴുമവിടെ സംരക്ഷിച്ചു പോരുന്നു. പര്ണശാലയ്ക്കരികെയായൊരു അരുവി കാണാം. സീതാദേവി സ്നാനം ചെയ്തിരുന്നത് 'സീതാ വാഗു' എന്ന ഈ പുണ്യതീര്ത്ഥത്തിലായിരുന്നുവെന്നും തൊട്ടരികെയുള്ള 'രാധാഗുട്ട'യെന്ന കുന്നിന്നു മീതെയായിരുന്നു സീത വസ്ത്രങ്ങള്‍ ഉണക്കിയതെന്നുമാണ് നാട്ടുകാരുടെ വിശ്വാസം.
ഗോദാവരിക്കരയിലെ കുന്നിനു മുകളിലായിരുന്നു സീതയെ കൊണ്ടുപോനായെത്തിയ രാവണന് പുഷ്പക വിമാനം നിര്‍ത്തിയിരുന്നതെന്നും അതിന്റെ അടയാളമാണ് അവിടെയുള്ള കിടങ്ങെന്നും പറയപ്പെടുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ഇടതു സര്‍ക്കാര്‍ ചട്ടമ്പിസ്വാമികളെ തുറുങ്കിലടച്ചു : കെ രാമന്‍പിള്ള