രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കുന്ന, ഭഗവാന് ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട് ഭാരതത്തില്‍. രാമപാദങ്ങള്‍ പതിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതിന്റെ സചിത്ര വിവരണം
വയനാട് ജില്ലയില്‍, ബത്തേരിയില്‍ നിന്നും 18 കി.മി. അകലെ കര്‍ണാടക അതിര്‍ത്തിയില്‍ വനാന്തരത്തിലുള്ള ക്ഷേത്രമാണ് പൊന്‍കുഴി ശ്രീരാമസീതാ ക്ഷേത്രം. ക്ഷേത്ര സമുച്ചയത്തെ രണ്ടായി പകുത്തുകൊണ്ട് ദേശീയ പാത 212, കടന്നുപോകുന്നു. കര്‍ക്കട ബലിതര്‍പ്പണത്തിനായി അന്യ ജില്ലകളില്‍ നിന്നപ്പോലും ആയിരങ്ങള്‍ ഇവിടെയെത്താറുണ്ട്. ആദികവി വാല്മീകി മഹര്‍ഷിയുടേയും ധന്യരായ മറ്റനേകം ഋഷിമാരുടേയും ആശ്രമ സ്ഥാനമാണിവിടം.
700 വര്‍ഷം മുന്‍പ് ഇതുവഴി കടന്നുപോയ നാട്ടുരാജാവാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംന്യാസി ശ്രേഷ്ഠന്മാര് ആരാധന നടത്തിവന്ന സാളഗ്രാമങ്ങള്‍ ചൈതന്യ വസ്തുക്കള്‍ എന്നിവയെല്ലാം രാജാവ് നേരിട്ട് കണ്ടു. തുടര്‍ന്ന് അവിടെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. സേവകര്‍ സംഭരിച്ച വിശിഷ്ട വസ്തുക്കള്‍ക്ക് ആചാരപ്രകാരം പൂജ നടത്താന്‍ രാജാവ് ബ്രാഹ്മണര്‍ക്ക് നിര്‍ദ്ദേശം നല്കി. 300 വര്‍ഷം മുന്‍പ് ഈ ക്ഷേത്രം വീണ്ടും നശിപ്പിക്കപ്പെട്ടു.
പ്രകൃതിദത്തമായ സംശുദ്ധികൊണ്ടും ആദിവാസികളുടെ നിഷ്കളങ്കഭക്തികൊണ്ടും പൊന്‍കുഴി ക്ഷേത്രസമുച്ചയം ധന്യമാണ്. ഇവിടുത്തെ ശ്രീരാമക്ഷേത്ര ശ്രീകോവിലില്‍ ശ്രീരാമന്, ലക്ഷ്മണന്, സീതാദേവി, ഭക്തഹനുമാന് പ്രതിഷ്ഠകളും ദക്ഷിണാമൂര്‍ത്തിക്ക് പ്രത്യേക ഇരിപ്പിടവുമുണ്ട്. വിരഹാര്‍ത്തയായ സീതാദേവിയുടെ വേദനയുടെ പ്രതീകമായ കണ്ണീര്‍തടാകം സീതാക്ഷേത്രത്തിന് പിന്നിലാണ്. പ്രകൃതിയുടെ വരദാനമായ തടാകം കൊടുംവേനലിലും വറ്റാറില്ല.
വനമധ്യത്തില്‍ മുത്തങ്ങയ്ക്ക് സമീപമുള്ള ദേവസ്ഥാനമായ ആലിന്‍കുളവും ശ്രീരാമ സ്മരണയുണര്‍ത്തുന്നു. ലവകുശന്മാര് രാമായണകഥ പാടിനടന്ന ഭാഗമാണിതെന്ന് വിശ്വാസം. യതീശ്വരനായ വാല്മീകിക്ക് കേരളത്തില്‍ പ്രതിഷ്ഠ നടത്തപ്പെട്ട ആശ്രമസങ്കേതമെന്ന നിലയില്‍ പൊന്‍കുഴിക്ക് ഏറെ ചരിത്രപ്രാധാന്യമുണ്ട്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ഇടതു സര്‍ക്കാര്‍ ചട്ടമ്പിസ്വാമികളെ തുറുങ്കിലടച്ചു : കെ രാമന്‍പിള്ള