×
login
അയ്യനു മുന്നില്‍ അധ്വാനവും ഭക്തി

ഭക്തിയോടൊപ്പം അധ്വാനത്തിന്റെ ഉപ്പ് പുരളുന്ന കഥകളാണ് ശബരിമലയിലെ കൊപ്രാക്കളങ്ങള്‍ക്ക് പറയുവാനുള്ളത്. നെയ്യഭിഷേക പ്രിയനായ സ്വാമി അയ്യപ്പന് നാളികേര പ്രിയനെന്നും വിശേഷണമുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് അയ്യപ്പന്റെ ഇഷ്ട നേദ്യം. അതുകൊണ്ടാണ് അയ്യപ്പന്മാര്‍ പമ്പയിലും പതിനെട്ടാംപടിയ്ക്ക് അരികിലും നാളികേരം ഉടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ചുകൊണ്ട് വരുന്നതും.

ഭക്തിയോടൊപ്പം അധ്വാനത്തിന്റെ ഉപ്പ് പുരളുന്ന കഥകളാണ് ശബരിമലയിലെ കൊപ്രാക്കളങ്ങള്‍ക്ക് പറയുവാനുള്ളത്. നെയ്യഭിഷേക പ്രിയനായ സ്വാമി അയ്യപ്പന് നാളികേര പ്രിയനെന്നും വിശേഷണമുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് അയ്യപ്പന്റെ ഇഷ്ട നേദ്യം. അതുകൊണ്ടാണ് അയ്യപ്പന്മാര്‍ പമ്പയിലും പതിനെട്ടാംപടിയ്ക്ക് അരികിലും നാളികേരം ഉടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ചുകൊണ്ട് വരുന്നതും.

വര്‍ഷം തോറും എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ കൊണ്ടുവരുന്ന നാളികേരം മുഴുവന്‍ നശിച്ചുപോകാതെ സംരക്ഷിച്ചും സംഭരിച്ചും സംസ്‌കരിച്ചും തിരിച്ച് നാട്ടിലെത്തിക്കുന്ന വലിയ വിഭാഗമുണ്ട് ശബരിമലയില്‍. നട തുറക്കുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം മലകയറി ഒടുവില്‍ മകരവിളക്കും കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ മല ഇറങ്ങുന്നവര്‍. അത്രയുംകാലം അധ്വാനം മാത്രം കൈമുതലാക്കി സന്നിധാനത്തെ കൊപ്രാക്കളത്തില്‍ രാപ്പകല്‍ പണിയെടുക്കുന്ന കൊപ്രാ തൊഴിലാളികള്‍.  

നാട്ടില്‍  പത്തുമാസം എല്ലുമുറിയെ പണിതാലും ദുര്‍വ്യയങ്ങളും അമിത ചിലവും കീശ കാലിയാക്കുമ്പോള്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഭക്ഷിച്ച് അധ്വാനം ഭക്തിയാക്കി മാറ്റി വേല ചെയ്ത് ഇത്തിരിയെങ്കിലും സമ്പാദിക്കുന്നവര്‍, കടങ്ങള്‍ തീര്‍ക്കുന്നവര്‍.

എട്ട് കങ്കാണിമാര്‍ക്ക് കീഴില്‍ ഏകദേശം അഞ്ഞൂറിന് അടുത്ത് തൊഴിലാളികളായിരുന്നു സന്നിധാനത്തെ കൊപ്രാക്കളത്തില്‍ പണിയെടുത്തിരുന്നത്. മഹാമാരിയും പ്രളയവുമെല്ലാം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയതോടെ തേങ്ങയുടെ വരവും തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. ഇക്കുറി നൂറ്റിഅമ്പതിലേറെ തൊഴിലാളികളാണ് കളത്തില്‍ വേലചെയ്യുന്നത്. കങ്കാണിമാരുടെ എണ്ണം ആറായി.  പുലര്‍ച്ചെ നാലുമണിയോടെ തുടങ്ങുന്ന അധ്വാനം രാവിലെ ഒമ്പതിന് തീരുന്നു. പിന്നീടങ്ങോട്ട് മുഴുവന്‍ അധികസമയ ജോലിയിലാണിവര്‍. അധിക വരുമാനമുണ്ട്. ശരാശരി അഞ്ഞൂറ് രൂപയാണ് ഒരു ദിവസം ഒരാള്‍ക്കുള്ള പ്രതിഫലം.

അഞ്ചു കൂട്ട തേങ്ങ ചിരട്ടയില്‍ നിന്നും അത് കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ കുട്ടയ്ക്കും എഴുപതു രൂപ വച്ച് പ്രതിഫലം നല്‍കും. ഇങ്ങനെ ദിവസം ആയിരവും ആയിരത്തി അഞ്ഞൂറും രൂപ വരെ നേടുന്നവരുണ്ട്. അനുഷ്ഠാനാവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന തേങ്ങ പുക കയറ്റി കാമ്പുമാറ്റി വെയിലത്തോ ഡ്രയറിലോ ഉണക്കി കൊപ്രയാക്കുന്ന പ്രവൃത്തിയാണ് കൊപ്രാക്കളങ്ങളില്‍ നടക്കുന്നത്. പിന്നീടിത് ട്രാക്ടറില്‍ പമ്പയിലെത്തിച്ച് വിവിധ മില്ലുകള്‍ക്ക് എണ്ണയാക്കാന്‍ നല്‍കുന്നു.


തേങ്ങ ശേഖരിക്കാനുള്ള അവകാശം ലേലം ചെയ്യുകയാണ് പതിവ്. രണ്ടുവര്‍ഷമായി വേലഞ്ചിറ ഭാസ്‌കരനാണ്  തേങ്ങസംഭരണ അവകാശം നേടിയത്. കഴിഞ്ഞവര്‍ഷം ഒരു കോടി  രൂപയ്ക്ക് നേടിയ അവകാശം ഇക്കുറി ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപയ്ക്കാണ്  ഭാസ്‌കരന്‍ സ്വന്തമാക്കിയത്.   കൊറോണ വ്യാപനം കഴിഞ്ഞവര്‍ഷം വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും  ഇക്കുറി തുടക്കം   മോശമായിരുന്നെങ്കിലും പതിയെ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

ശബരിമലയില്‍ മുന്‍പേ തന്നെ സജീവമായിരുന്നു  കൊപ്രാക്കളങ്ങള്‍. കാടുവെട്ടി കളമൊരുക്കി മരംവെട്ടി വിറകാക്കിയായിരുന്നു അന്നത്തെ സംസ്‌ക്കരണം. എന്നാല്‍ ക്ഷേത്രപരിസര വികസനത്തിനായി കൊപ്രാക്കളത്തിന്റെ സ്ഥാനം പലപ്പോഴും മാറിക്കൊണ്ടിരുന്നു. എങ്കിലും ശബരിമല ക്ഷേത്രത്തിന്റെ വികസന ചരിത്രത്തില്‍ കൊപ്രാക്കളങ്ങള്‍ക്കും അവിടുത്തെ തൊഴിലാളികള്‍ക്കും വലിയ സ്ഥാനമുണ്ട്.

 

 

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.