×
login
ആത്മാന്വേഷണത്തിന്റെ പാത

വെറുമൊരനുയായി എന്നതില്‍ നിന്നുവിട്ട്, സ്വയം കണ്ടെത്തുക എന്ന തീരുമാനത്തില്‍ ആത്മാന്വേഷണം ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ നിത്യാഭ്യാസം എന്ന ഒരേയൊരുമാര്‍ഗ്ഗമേ അതിനുള്ളു. ആത്മാന്വേഷണപാതയെ സുഗമമാക്കാന്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നൊരു മുന്‍ ഉപാധി സ്വയം നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

വെറുമൊരനുയായി എന്നതില്‍ നിന്നുവിട്ട്, സ്വയം കണ്ടെത്തുക എന്ന തീരുമാനത്തില്‍ ആത്മാന്വേഷണം ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ നിത്യാഭ്യാസം എന്ന ഒരേയൊരുമാര്‍ഗ്ഗമേ അതിനുള്ളു. ആത്മാന്വേഷണപാതയെ സുഗമമാക്കാന്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നൊരു മുന്‍ ഉപാധി സ്വയം നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.  

വെറും വിശ്വാസത്തിന്റെ ബലത്തില്‍ മാത്രം ആത്മീയതയെ സമീപിക്കുന്നവര്‍ക്ക് ഇന്ദ്രിയനിയന്ത്രണവും മറ്റും അഭികാമ്യമാണെങ്കിലും അനിവാര്യമായി തോന്നുകയില്ല. കാരണം അവര്‍ക്കുവേണ്ടി ചിന്തിക്കുന്നത് മറ്റുള്ളവരാണല്ലോ.

ആത്മീയത നമ്മിലെ ദിവ്യതയെക്കുറിച്ചുള്ള അറിവിന് കൂടുതല്‍ തെളിച്ചമുണ്ടാക്കാന്‍ സഹായിക്കുന്നു. ഇത്  നമ്മെ, ഞാനാര്? എന്ന ചിന്തയിലേക്കും സത്യസാക്ഷാത്ക്കാരത്തിലേക്കും എത്തിക്കുന്നു. സത്യസാക്ഷാത്ക്കാര നിറവില്‍ എത്തിയ മഹാത്മാക്കള്‍ എല്ലാവരും പറയുന്നകാര്യം പ്രബുദ്ധന്റെ അവസ്ഥയെന്നാല്‍ പ്രത്യേകിച്ചൊരു 'നേട്ടമൊന്നുമല്ല' എന്നാണ്. ആ അവസ്ഥ യാതൊരു നേട്ടങ്ങളും ആവശ്യമില്ലാത്ത, ആശകള്‍ ഒടുങ്ങിയ, അവസ്ഥയാണ്. അത് നമ്മുടെ സഹജമായ, ഇതുവരെ മായകൊണ്ട് മറഞ്ഞിരുന്ന, അവസ്ഥയാണ്. ആത്മീയത നമ്മെ മൂടുന്ന മായാപടത്തെനീക്കാനുള്ള സ്വപ്രയത്‌നമത്രേ.

എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി പ്രാര്‍ത്ഥിക്കുന്നത് ഹിന്ദു സംസ്‌ക്കാരത്തിലും അന്യമൊന്നുമല്ല. നമ്മുടെ ഇഷ്ടദേവതയോട് എന്തെങ്കിലും കാര്യം നടക്കാനായി പ്രാര്‍ത്ഥിച്ച് അപേക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ആ പ്രാര്‍ത്ഥനയുടെ ഫലം എന്തായാലും അതു സ്വീകരിക്കാന്‍ തയ്യാറാവണം എന്ന് മാത്രം. അല്ലെങ്കില്‍ വലിയ നിരാശയാവും ഫലം.  


നമ്മില്‍ പലരും ആത്മീയതയുടെ ഒരു വ്യയൃശറാീറലഹ ആണ് സ്വീകരിച്ചിരിക്കുന്നത്. ആചാരപരവും ആത്മീയവുമായ വിവിധ പാതകള്‍ അതാതു സന്ദര്‍ഭങ്ങള്‍ക്കു യോജിച്ചവിധത്തിലാണ് നാം നിത്യജീവിതത്തില്‍ ആചരിച്ച് അനുവര്‍ത്തിക്കുന്നത്. അത് നമ്മുടെസഹജ സ്വഭാവത്തെയും തത്സമയത്തെ മനോഭാവത്തെയും ആശ്രയിച്ചാണിരിക്കുന്നത്. പുരാണേതിഹാസങ്ങളില്‍ വളരെ രസകരമായി ഇത്തരം കാര്യങ്ങള്‍ കഥാരൂപത്തില്‍ പറഞ്ഞിട്ടുണ്ട്.  

ഹനുമാനോട് വനവാസക്കാലത്ത് ഭഗവാന്‍ ശ്രീരാമന്‍ ചോദിക്കുകയാണ്, 'പ്രിയപ്പെട്ട ഹനുമാനേ, നീ എന്നെ എങ്ങനെയാണ് കാണുന്നത്?' ഹനുമാന് ഉത്തരം പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

'ഈ ഭൗതിക ദേഹത്തിന്റെ ഭാവത്തില്‍ നോക്കുമ്പോള്‍ അങ്ങ് യജമാനന്‍, ഞാന്‍ ഭൃത്യന്‍. എന്നാല്‍ തുടിക്കുന്ന ജീവന്റെ ഭാവത്തില്‍ ഞാന്‍ അങ്ങയുടെ അംശമാണ്. ആത്മാവിന്റെ തലത്തില്‍ നോക്കിയാല്‍ അങ്ങും ഞാനും തമ്മില്‍ യാതൊരുഭേദവുമില്ല. ഇതെന്റെ ദൃഢമായ അറിവാണ്. ആത്മാന്വേഷണത്തില്‍ ഞാനറിഞ്ഞ സത്യമാണിത്.'

അയ്യപ്പസംസ്‌ക്കാരം തമ്മില്‍ നിറയ്ക്കുന്നത് ഹനുമാന് ലഭിച്ചതു പോലുള്ള ഉറച്ച അറിവിന്റെ നിറവാണ്. അതില്‍ നമ്മുടെ മനോഭാവത്തിനും കാഴ്ചപ്പാടിനും താല്‍പ്പര്യത്തിനും അനുസരിച്ചുള്ള ആചാരങ്ങള്‍ ചെയ്യാനും ധ്യാനസപര്യയില്‍ അഭിരമിക്കാനും ഉള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വര്‍ഷാവര്‍ഷം മണ്ഡലവ്രതം സ്വീകരിക്കുന്ന സാധകന് സനാതനധര്‍മ്മത്തിന്റെ വൈവിദ്ധ്യതയെ തൊട്ടറിയാനും അനുഭവിക്കാനും സാധിക്കുന്നു.

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.