×
login
ആത്മീയതയിലെ മൂന്ന് ദര്‍ശനങ്ങള്‍

ഹനുമാന്‍ രണ്ടാമതായി പറഞ്ഞ ജീവഭാവം, തന്നില്‍ തുടിക്കുന്ന ജീവന്റെ സ്പന്ദനം തന്നില്‍ നിന്നും ഉയര്‍ന്നു വിരാജിക്കുന്ന ഒരു സത്തയുടെ അംശമാണെന്നും തന്നിലുള്ള ഊര്‍ജ്ജം ആ സത്തയില്‍നിന്നും പ്രതിഫലിക്കുന്ന കാന്തിയാണെന്നും ഉള്ള തിരിച്ചറിവാണ്.

ഡോ. സുകുമാര്‍ കാനഡ

 

സനാതന ധര്‍മ്മത്തില്‍ മൂന്ന് പ്രധാന തത്ത്വദര്‍ശനങ്ങളാണുള്ളത്. ദൈ്വതം,വിശിഷ്ടദൈ്വതം,അദൈ്വതം. ഹനുമാന്റെ കഥയില്‍ അദ്ദേഹം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുറപ്പിച്ച മൂന്നു ഭാവതലങ്ങളെപ്പറ്റി ശ്രീരാമചന്ദ്രനോട് പറയുകയുണ്ടായി. ആദ്യത്തേത് ദേഹഭാവത്തില്‍ താനൊരു വിനീതഭൃത്യനായി നിലകൊള്ളുന്ന ഭൗതികതലമാണ്. അതിലെ പരിമിതികളും ബന്ധനങ്ങളും ഹനുമാന് നന്നായി അറിയാം. അങ്ങനെയുള്ള ഒരാള്‍ക്ക് അഭയവും രക്ഷയും നല്‍കാന്‍ ഒരു യജമാനന്‍ കൂടിയേ തീരൂ. ശ്രീരാമനില്‍ ഹനുമാനത് കണ്ടെത്തി. ഇതാണ് 'ദൈ്വതം'. താനും ഈശ്വരനും രണ്ടാണ്. രണ്ടും രണ്ട് വ്യത്യസ്ഥതലങ്ങളിലിരിക്കുന്ന ഉണ്മയാണ്. രണ്ടുപേര്‍ക്കും ഈലോകത്തില്‍ ചെയ്തു തീര്‍ക്കാനുള്ള കര്‍മ്മങ്ങളും വ്യതിരിക്തമാണ്. അമ്മയും കുട്ടിയും പോലെ, ഗുരുവും ശിഷ്യനും പോലെ, രാജാവും പ്രജയും പോലെ, പരസ്പര ബന്ധവും കൊടുക്കല്‍ വാങ്ങലുകളും ഉള്ള ഒരു തലമാണ് ദൈ്വതം.

ഹനുമാന്‍ രണ്ടാമതായി പറഞ്ഞ ജീവഭാവം, തന്നില്‍ തുടിക്കുന്ന ജീവന്റെ സ്പന്ദനം തന്നില്‍ നിന്നും ഉയര്‍ന്നു വിരാജിക്കുന്ന ഒരു സത്തയുടെ അംശമാണെന്നും തന്നിലുള്ള ഊര്‍ജ്ജം ആ സത്തയില്‍നിന്നും പ്രതിഫലിക്കുന്ന കാന്തിയാണെന്നും ഉള്ള തിരിച്ചറിവാണ്. ഭഗവാനായ ശ്രീരാമചന്ദ്രനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഹനുമാന്‍, രാമന്റെ അംശം തന്നെയാണെന്ന് തിരിച്ചറിയുകയാണ്. തനിക്കു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജമേകുന്നത് ഒരേസ്രോതസ്സാണെന്ന് ഹനുമാന്‍ തിരിച്ചറിയുന്നു. ജീവനുള്ളവയിലും ഇല്ലാത്തവയിലും നിറഞ്ഞുതുടിക്കുന്നത് അതേ ചൈതന്യമത്രേ. ഈ ചിന്താതലമാണ് വിശിഷ്ടാദൈ്വതം.

ഹനുമാന്‍ മൂന്നാമതായി പറഞ്ഞത് ആത്മഭാവമായ അദൈ്വതത്തെപ്പറ്റിയാണ്. ഞാന്‍ എന്ന ഉണ്മ അതിന്റെ സഹജമായ ഭാവത്തില്‍ നോക്കുമ്പോള്‍ ഭഗവാനും രാജാവുമായ ശ്രീരാമചന്ദ്രന്റെഅതേ ഉണ്മതന്നെയാണെന്ന് ഹനുമാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.'ഭഗവാ

നും ഞാനും തമ്മില്‍ യാതൊരു ഭേദവുമില്ല' എന്ന നിറവിലാണ് ഹനുമാനപ്പോള്‍. ഇവിടെ രണ്ടില്ല. ഒന്നേയുള്ളു. രണ്ടില്ലാത്തിടത്ത് ഭയമില്ല. ഭയമില്ലാത്തിടത്ത് അഭയം ആവശ്യമില്ല. ആരുടെയും സംരക്ഷണം ആര്‍ക്കും വേണ്ടതാനും. ഈ ഏകാത്മതയാണ് ശബരിമലയിലെ 'തത്ത്വമസി' മന്ത്രത്തില്‍ നാമും കാണേണ്ടത്. അയ്യപ്പനും ഞാനും രണ്ടല്ല, എന്ന തിരിച്ചറിവിന്റെ ഉണര്‍വ്വ്. ഓരോ ബാധകനെയുംപടിപടിയായി ദൈ്വതത്തില്‍ നിന്നും വിശിഷ്ടാദൈ്വതത്തിലേയ്ക്കും അവിടെ നിന്ന് ദൈ്വതത്തിലേക്കുമുയര്‍ത്തുന്ന പരിണാമം.


മണ്ഡലവ്രതവും ശബരിമലയാത്രയും നമ്മെ ഈ ഉണര്‍വ്വിലേക്ക് വളരാന്‍ പ്രചോദിപ്പിക്കുന്നു.

നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതകാലത്ത് ഒരോ സാധകനും അയ്യപ്പസ്വാമിയുടെ സവിശേഷതകള്‍ സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ്. കാരണം നാമം കൊണ്ട് അയ്യപ്പനാണെങ്കിലും ആ നാമത്തിനവന്‍ അര്‍ഹനാണെന്ന് അവനു തന്നെ ഉറപ്പില്ല. ഭഗവാ

നും ഭക്തനും ഒന്നാണെന്ന തിരിച്ചറിവിന്റെ 'തത്ത്വമസി' അദൈ്വതത്തിന്റെ നിറവുതന്നെയാണ്. സാധാരണക്കാരന് പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള തത്ത്വമാണെങ്കിലും എല്ലാവരും ഇത്തരം ഉയര്‍ന്ന ചിന്തയ്ക്കും സാദ്ധ്യതയ്ക്കും അര്‍ഹരത്രേ.  

അനുകരണം സ്‌നേഹത്തിന്റെ, ഭക്തിയുടെ ഒരു തലമാണല്ലോ. ഭക്തനായ അയ്യപ്പന്‍ ഭഗവാനായ അയ്യപ്പനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ആദ്യം വിനീതനായ ഒരു ഭക്തനായി പൂജകളും സേവകളും ചെയ്ത് അവന്‍ മനസ്സിനെ നിയന്ത്രിക്കുന്നു. ദൈ്വതമാണിവിടെ പരിപാലിക്കുന്ന ചിന്താഗതി. പിന്നീട് അയ്യപ്പചിന്തയുടെ ചൈതന്യത്തില്‍ അഭിരമിച്ച് ഭഗവാന്റെ ഭാഗമായി വര്‍ത്തിച്ച് അയാള്‍  പിന്നെ വിശിഷ്ടദൈ്വതിയാകുന്നു. വ്രതകാലത്തിന്റെ ഒടുവില്‍ ശബരിമലയിലേക്കുള്ള കഠിനയാത്ര ചെയ്ത് ശരീരവും മനസ്സും ഒരുക്കി വച്ച് സാധകന്‍ അയ്യപ്പനെ ദര്‍ശിക്കുന്നു. അവിടെയൊരു നിമിഷം സാധകനായ അയ്യപ്പന്‍ സ്വാമിയായ അയ്യപ്പനാവുന്നു. ഇതാണ് അദൈ്വതത്തിന്റെ സാക്ഷാത്ക്കാരം. അദൈ്വതം നാം പരിശീലിക്കുന്ന മതമല്ല, മറിച്ച് നാമെത്തിച്ചേരുന്ന പ്രബുദ്ധമായ അവബോധമാണ്. അതാണെങ്കില്‍ നമ്മില്‍ നേരത്തെയുള്ള നമ്മുടെ സഹജഭാവത്തിന്റെ കണ്ടെത്തലുമാണ്.

 

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.