×
login
ശരണം വിളികള്‍ക്ക് കാതോര്‍ത്ത്...

സ്ഥിരമായി കാനപാതയിലൂടെ എത്തുന്നവരാരും തന്നെ ഇത്തവണ സന്നിധാനത്തെത്തിയിട്ടില്ല. കാനനഭംഗി നുകര്‍ന്ന് അയ്യപ്പദര്‍ശനത്തിന്റെ മുഴുവന്‍ സൗഭാഗ്യവുമറിഞ്ഞ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന കാനനപാതയായിരുന്നു, എരുമേലിയില്‍ നിന്ന് കാല്‍നടയായി കാളകെട്ടിയും അഴുതയും, കരിമലയും, വലിയാനവട്ടവും ചെറിയാനവട്ടവും താണ്ടി, പമ്പയില്‍ എത്തി നീലിമലയും അപ്പാച്ചിമേടും, ശരംകുത്തിയും മരക്കൂട്ടവും കടന്നെത്തുന്ന ദര്‍ശന വഴികള്‍.

രണംവിളി  മുഴങ്ങിയിരുന്ന കാനനപാതകള്‍, മഹാമാരി വിതച്ച ദുരിതത്തില്‍ നിന്ന് മോചനമില്ലാതെ ഈ മണ്ഡലകാലത്തും വിജനം. നൂറ്റാണ്ടുകളിലൂടെ ചവിട്ടിത്തെളിച്ച അയ്യപ്പന്റെ പൂങ്കാവനത്തിലെ ഒറ്റയടി പാതകള്‍ ഇരുമുടി താങ്ങി ശരണംവിളിച്ചെത്തുന്ന തീര്‍ത്ഥാടകരുടെ വരവിനായി കാതോര്‍ക്കുകയാണ്. ഈ പരമ്പരാഗത വഴികളിലൂടെ ഇപ്പോള്‍ അയ്യപ്പന്മാരെ കടത്തിവിടാറില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.  

സ്ഥിരമായി കാനപാതയിലൂടെ എത്തുന്നവരാരും തന്നെ ഇത്തവണ സന്നിധാനത്തെത്തിയിട്ടില്ല. കാനനഭംഗി നുകര്‍ന്ന് അയ്യപ്പദര്‍ശനത്തിന്റെ മുഴുവന്‍ സൗഭാഗ്യവുമറിഞ്ഞ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന കാനനപാതയായിരുന്നു, എരുമേലിയില്‍ നിന്ന് കാല്‍നടയായി കാളകെട്ടിയും അഴുതയും, കരിമലയും, വലിയാനവട്ടവും ചെറിയാനവട്ടവും താണ്ടി, പമ്പയില്‍ എത്തി നീലിമലയും അപ്പാച്ചിമേടും, ശരംകുത്തിയും മരക്കൂട്ടവും കടന്നെത്തുന്ന ദര്‍ശന വഴികള്‍.  


മണ്ഡലകാലം തുടങ്ങിയാല്‍ ആയിരക്കണക്കിന് ഭക്തരാണ് ശരണംവിളികളുമായി ഇതുവഴി ദര്‍ശനത്തിനെത്തിയിരുന്നത്. ഈവഴി ഇപ്പോള്‍ വിജനമാണ്. കൂടാതെ തമിഴ് നാട്ടിലെ കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വണ്ടിപ്പെരിയാര്‍, സത്രം പുല്‍മേട് വഴി പാണ്ടിത്താവളത്തെത്തി ദര്‍ശനം നടത്തിയിരുന്ന പാതയും ശരണമന്ത്രധ്വനികള്‍ക്കായി കാതോര്‍ക്കുകയാണ്.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍നിന്ന് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കുമെന്നാണ് ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്. 

    comment

    LATEST NEWS


    മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


    ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


    സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


    ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


    സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


    അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.