×
login
പ്രാര്‍ഥനാ നിര്‍ഭരം....

നാളെ മുതല്‍ മെയ് 4 വരെയുള്ള ദിനങ്ങള്‍ വസുന്ധരായോഗവും അഗ്നിമാരുതയോഗവും ഒരുമിച്ച് വരുന്നതിനാല്‍ അതീവ ഗൗരവത്തോടുകൂടി കാണണം.

ഹൈന്ദവകുടുംബങ്ങളില്‍ നഷ്ടമായിവരുന്ന  ധാര്‍മ്മികമൂല്യബോധവും, കുടുംബസങ്കല്‍പ്പവും തിരികെപ്പിടിക്കാന്‍ ആചാര്യന്മാരും കൈത്താങ്ങാവുന്നു.  കൊറോണാ നിര്‍മാര്‍ജനകാലത്തെ ഇതിനായി പാകപ്പെടുത്തകയെന്ന ലക്ഷ്യത്തോടെയാണിത്. ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ്  മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ നിലവിലെ സാഹചര്യത്തില്‍ നമ്മുടെ കുടുംബജീവിത ക്രമത്തില്‍ ഉള്‍പ്പെടുത്താനുള്ള ചില നിര്‍ദേശങ്ങള്‍ വസ്തുനിഷ്ഠമായി മുന്നോട്ടു വയ്ക്കുന്നു.  

നാളെ മുതല്‍ മെയ് 4 വരെയുള്ള ദിനങ്ങള്‍ വസുന്ധരായോഗവും അഗ്നിമാരുതയോഗവും ഒരുമിച്ച് വരുന്നതിനാല്‍ അതീവ ഗൗരവത്തോടുകൂടി കാണണം.  

സൗരയുഥത്തിന്റെ സന്തുലനം  നിലനിര്‍ത്തുന്നത് ചില ഗ്രഹ,നക്ഷത്രാദികളുടെ ക്രമപ്രകാരമുള്ള ചലനവും, ചില ഗ്രഹങ്ങളുടെ നിശ്ചലാവസ്ഥയുമാണെന്ന് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്ന പൗരാണിക സത്യമാണ്. കാലഘട്ടത്തിന്റെ വ്യതിയാനങ്ങളില്‍ അപൂര്‍വമായി ചില ഗ്രഹങ്ങള്‍ നിശ്ചിതദിവസത്തേക്ക് ഒരു രാശിയില്‍ ഒത്തുചേരുന്നു. അവയുടെ ആകര്‍ഷണ-വികര്‍ഷണങ്ങളുടെ വ്യത്യാസമനുസരിച്ച് അവ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളായി പ്രകൃതിദുരന്തങ്ങളെ ശാസ്ത്രം വ്യാഖ്യാനിക്കുന്നുമുണ്ട്.  

അവയില്‍ അതിപ്രധാനമായ ഒന്നാണ് ശനി, ഗുരു, കുജന്‍ എന്നിവയുടെ ഒത്തുചേരല്‍. അതാണ് വസുന്ധരായോഗം. ശനിയുടെ പശ്ചാത്തലത്തില്‍ വ്യാഴവും, ചൊവ്വയും എത്തുന്ന സവിശേഷ സന്ദര്‍ഭമാണ് വരാനിരിക്കുന്നത്. ആ ദിവസങ്ങളില്‍ വൈകീട്ട്  സ്വന്തം വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന്  ഈശ്വരചിന്തകളില്‍ മുഴുകുക. മാര്‍ച്ച് 29 മുതല്‍ മെയ് 8 വരെയുള്ള ദിവസങ്ങളിലാണ് ഇതിന്റെ പ്രഭാവം അനുഭവപ്പെടുക.   അതില്‍ നിന്നുള്ള അതിജീവനത്തിനും രോഗദുരിതങ്ങളകന്ന് ലോകാനുഗ്രഹത്തിനും സമസ്തജീവജാലങ്ങളുടെ ശാന്തിക്കും സമാധാനത്തിനുമായി പ്രാര്‍ഥിക്കുക.  പ്രത്യേകിച്ച് ധന്വന്തരിമൂര്‍ത്തിയുടെയും, വ്യാഴം, ശനി, ചൊവ്വ, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹത്തിന് താഴെ പറയുന്ന മന്ത്രവും ശ്ലോകങ്ങളും ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടതാണ്.

 

 

ധന്വന്തരിമൂര്‍ത്തി:  അച്യുതാനന്ദ ഗോവിന്ദ വിഷ്‌ണോനാരായണാമൃത

   രോഗാന്‍ മേ നാശയാശേഷാന്‍

   ആശു ധന്വന്തരേ ഹരേ


വ്യാഴം(ഗുരു):  ദേവനാം ച ഋഷീണാംച ഗുരും കാഞ്ചന സന്നിഭം

   ബുദ്ധിഭൂതം ത്രിലോകേശം തം ഗുരും പ്രണമാമ്യഹം

ചൊവ്വ (കുജന്‍):  ധരണീ ഗര്‍ഭ സംഭൂതം വിദ്യുത്കാഞ്ചന സന്നിഭം

   കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം

ശനി:         നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം

   ഛായ മാര്‍ത്താണ്ഡ സംഭൂതം തം ശനിം പ്രണമാമ്യഹം

ആദിത്യന്‍ (സൂര്യന്‍): ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

   തമോരിം സര്‍വ്വപാപഘ്‌നം ഭാസ്‌ക്കരം പ്രണമാമ്യഹം

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.