×
login
'ഞാന്‍ ഭഗവാന്‍ ശിവന്‍റെ ഭക്തനാണ്, എന്‍റെ പൂര്‍വ്വികര്‍ രാജപുത്രന്മാരായിരുന്നു' : ഷേയ്ക്ക് ജാഫര്‍ ഖുറേഷി;

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നു. അവരെ മതംമാറ്റിയതാണ്. അത്തരം ഒരു സ്ഥിതിയില്‍, ഷേയ്ക്ക് ജാഫര്‍ അദ്ദേഹത്തിന്‍റെ ആദ്യത്തെ മതമായ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ എത്തുകയാണ് ഉണ്ടായത്

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ പശുപതിനാഥ ക്ഷേത്രത്തില്‍ നടന്ന ശുദ്ധീകരണ ചടങ്ങില്‍ വച്ച് 46 കാരനായ ഷേയ്ക്ക് ജാഫര്‍ ഖുറേഷി ഇസ്ലാം മതം ഉപേക്ഷിച്ച് മാതൃധര്‍മ്മത്തിലേക്ക് തിരിച്ചു വന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ചിദംബരാനന്ദ് സരസ്വതി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.

ചടങ്ങുകളോടനുബന്ധിച്ച് ചേതന്‍ സിംഗ് രാജ്പുത് എന്ന പേരും അദ്ദേഹം സ്വീകരിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ചത് അഖില ഭാരതീയ അഖാഡ പരിഷത്ത് മഹാനിര്‍വാണി സംഘിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ചിദംബരാനന്ദ് സരസ്വതിയാണ്. പുതിയ നാമം കൊടുത്തുകൊണ്ട് തന്‍റെ ശരീരം പഞ്ചഗവ്യം കൊണ്ട് ശുദ്ധി ചെയ്യാന്‍ സ്വാമി ആവശ്യപ്പെട്ടു. 'ചടങ്ങുകള്‍ നടത്തിയത് മതം മാറ്റത്തിനല്ല. ഇവിടെ നടന്നത് ഘര്‍വാപസി അഥവാ കുടുംബത്തിലേക്കുള്ള മടങ്ങി വരവാണ്'. സ്വാമി ചിദംബരാനന്ദ് പറഞ്ഞു. "ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നു. അവരെ മതംമാറ്റിയതാണ്. അത്തരം ഒരു സ്ഥിതിയില്‍, ഷേയ്ക്ക് ജാഫര്‍ അദ്ദേഹത്തിന്‍റെ ആദ്യത്തെ മതമായ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ എത്തുകയാണ് ഉണ്ടായത്". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റേത് ഘര്‍വാപസി ആയിരുന്നു എന്ന് ഖുറേഷിയും അഭിപ്രായപ്പെട്ടു. താന്‍ കുട്ടിക്കാലം മുതലേ ഹിന്ദുമതം പിന്തുടരുകയായിരുന്നു. മതഭ്രാന്ത്‌ കലര്‍ന്ന ചിന്തകള്‍ കൊണ്ടു നടക്കുന്ന ഇസ്ലാമിസ്റ്റുകളെ താന്‍ ഒരിയ്ക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. "ഇപ്പോള്‍ ഹിന്ദുവാണ് എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. കുട്ടിക്കാലം മുതലേ ക്ഷേത്രങ്ങള്‍ സന്ദര്‍ശിയ്ക്കുമായിരുന്നു. പിന്നീട് ഹൈന്ദവ ചടങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നവരാത്രിക്കാലത്ത് 9 ദിവസം ഉപവാസം എടുക്കുന്നത് പതിവായിയിരുന്നു"


വിവാഹം കഴിച്ചത് ഒരു ഹിന്ദു സ്ത്രീയെയാണ്. പൂര്‍ണ്ണമായും ഹിന്ദുമതം പിന്തുടരുകയായിരുന്നു. ഇന്ന് എനിയ്ക്കൊരു പുതിയ പേരു കിട്ടി. ഇന്നത്തെ ഈ മതപരമായ ആരാധനകള്‍ ഒരു ഫോര്‍മാലിറ്റി മാത്രമായിരുന്നു. മുമ്പേ ഞാനൊരു ഹിന്ദുവായിരുന്നു. ഒരു ഹിന്ദുവായിത്തന്നെ തുടരുകയും ചെയ്യും. ഔപചാരികമായി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍, എല്ലാം പൂര്‍ണ്ണമായി എന്ന തോന്നലാണ് എനിയ്ക്കുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പേര് സ്വീകരിച്ചതിനെ കുറിച്ചുള്ള മനോവികാരം അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തുന്നു.

"ഇവിടത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികര്‍ രജപുത്രന്മാരായിരുന്നു. അതുകൊണ്ട് രാജ്പുത് എന്ന സമുദായനാമം സ്വീകരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഭഗവാന്‍ ശിവന്‍റെ ഒരു ഭക്തനാണ്. കുട്ടിക്കാലം മുതലേ സനാതന ധര്‍മ്മം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്." അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ധര്‍മ്മത്തെ തങ്ങളുടെ മതമായി സ്വീകരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാവരേയും ഇനി ഞാന്‍ പ്രോത്സാഹിപ്പിയ്ക്കും.

കഴിഞ്ഞ വര്‍ഷം ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി എന്ന വാസിം റിസ്വി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചിരുന്നു. ധാരാളം മുസ്ലീങ്ങള്‍ക്ക് സനാതന ധര്‍മ്മം ആശ്ലേഷിയ്ക്കാന്‍ ആഗ്രഹമുണ്ട് എന്നദ്ദേഹം പറയുന്നു. എന്നാല്‍ ഇസ്ലാമിക റാഡിക്കല്‍ സംഘങ്ങളെ കുറിച്ചുള്ള ഭയം നിമിത്തമാണ് പലരും അതിന് മുതിരാത്തത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.