വിരവൊടു കലാശാംബുരാശി തീരേ
സുരപതിയും വിധിയും മഹാ സമൂഹം
ത്വരിതതരമണഞ്ഞു ഭക്തിയോടെ
മുരരിപുതന് ചരിതം സ്തുതിച്ചു ചൊന്നാന്‍
വാക്കര്‍ത്ഥങ്ങള്‍:
വിരവൊടു- നേരെ
കലശാംബുരാശി- പാല്ക്കടല്
തീരേ- കരയില്‍
സുരപതി- ദേവേന്ദ്രന്
വിധി- ബ്രഹ്മാവ്
മഹാസമൂഹം- വലിയ സംഘം
ത്വരിതതരം- വളരെ വേഗത്തില്‍
അണഞ്ഞു- ചെന്നു
മുരരിപുതന്- മഹാവിഷ്ണുവിന്റെ
അര്‍ത്ഥം:
ദേവേന്ദ്രന്, ബ്രഹ്മാവ് എന്നിവരടങ്ങുന്ന ആ വലിയ സംഘം, പാലാഴിയുടെ തീരത്ത് വളരെ വേഗം ചെന്ന് ഭക്തിയോടെ മഹാവിഷ്ണുവിന്റെ ചരിത്രം സ്തുതിച്ചു കൊണ്ടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: