×
login
ശ്രദ്ധയോടെ ചെയ്യുക ശ്രാദ്ധം

ആമശ്രാദ്ധം, അന്നശ്രാദ്ധം, പാര്‍വണ ശ്രാദ്ധം, സപിണ്ഡീകരണ ശ്രാദ്ധം എന്നിങ്ങനെ പിതൃക്കളുമായുള്ള ബന്ധത്തിന്റെയും തിഥികളുടെയുമെല്ലാം അടിസ്ഥാനത്തില്‍ വിവിധങ്ങളായ ശ്രാദ്ധമൂട്ട് നടത്താറുണ്ട്

വംശപരമ്പരയുടെ സൗഖ്യത്തിന് പിതൃപ്രീതി അനിവാര്യമാണ്. വംശവൃദ്ധിക്കും സമ്പല്‍സമൃദ്ധിക്കും സന്തതികളുടെ നന്മയ്ക്കുമെല്ലാം പിതൃക്കളെ സംപ്രീതരാക്കി നിര്‍ത്തണം. അതിനു ചേയ്യേണ്ട മുഖ്യകര്‍മങ്ങളിലൊന്നാണ് ശ്രാദ്ധം. ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതെന്ന് സാരം. പിഴവുകള്‍ വരുത്താതെ വിധിപ്രകാരമാവണം ശ്രാദ്ധകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത്.  

ആമശ്രാദ്ധം, അന്നശ്രാദ്ധം, പാര്‍വണ ശ്രാദ്ധം, സപിണ്ഡീകരണ ശ്രാദ്ധം എന്നിങ്ങനെ പിതൃക്കളുമായുള്ള ബന്ധത്തിന്റെയും തിഥികളുടെയുമെല്ലാം അടിസ്ഥാനത്തില്‍ വിവിധങ്ങളായ ശ്രാദ്ധമൂട്ട് നടത്താറുണ്ട്.  വര്‍ഷാവര്‍ഷം ശ്രാദ്ധം നടത്തുന്നതിന് മരിച്ച തിഥി, അല്ലെങ്കില്‍ നക്ഷത്രമാണ് ഉത്തമം. കൃഷ്ണപക്ഷ അമാവാസി, അഷ്ടമി, പൂയം നാള്‍ ഇവയെല്ലാം ശ്രാദ്ധം നടത്തുന്നതിന് നല്ലതത്രേ.  ശ്രാദ്ധത്തിന് ഉത്തമമായ നാളുകളാണ് അശ്വതി, ഭരണി, തൃക്കേട്ട, തിരുവോണം, അവിട്ടം, പൂയം, പൂരാടം, പൂരം, പൂരൂരുട്ടാതി, ചിത്തിര, ചതയം, അനിഴം, ചോതി , മകം, അത്തം തുടങ്ങിയവ. സംക്രാന്തി, ഗ്രഹണം, അയനം തുടങ്ങുന്ന ദിവസങ്ങള്‍ ഇവയും ശ്രാദ്ധകര്‍മങ്ങള്‍ക്ക് വിശിഷ്ടമാണ്.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.