ക്ഷേത്ര വിശ്വാസങ്ങളിലും ആചാരങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നതും ശരിയല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ അത് തടയരുത്. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനനുവദിക്കുമ്പോഴാണ് സമൂഹത്തില്‍ മതപരമായ ഐക്യവും സഹവര്‍ത്തിത്വവും വളരുന്നത്. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനയ്ക്കുള്ള കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും ശ്രീശ്രീ രവിശങ്കര്‍ ചൂണ്ടിക്കാട്ടി.
തൃശൂര്‍: ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജീവനകല ആചാര്യന് ശ്രീശ്രീ രവിശങ്കര്‍. തൃശൂരില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങളുടെ മേല്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് അഭികാമ്യമല്ല. സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് മാതൃകയാക്കി കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും വിശ്വാസികളുടെ നേതൃത്വത്തില്‍ സംവിധാനങ്ങളുണ്ടാകണം.
ക്ഷേത്ര വിശ്വാസങ്ങളിലും ആചാരങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നതും ശരിയല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ അത് തടയരുത്. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനനുവദിക്കുമ്പോഴാണ് സമൂഹത്തില്‍ മതപരമായ ഐക്യവും സഹവര്‍ത്തിത്വവും വളരുന്നത്. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനയ്ക്കുള്ള കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും ശ്രീശ്രീ രവിശങ്കര്‍ ചൂണ്ടിക്കാട്ടി. അറിവിന്റേയും സംസ്കാരത്തിന്റേയും കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണം. ധ്യാനം, യോഗ എന്നിവ പരിശീലിപ്പിക്കപ്പെടണം. ധര്‍മ്മാനുഷ്ഠാനത്തിന് പ്രേരണ നല്‍കണം.
സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. കൃഷ്ണവര്‍മ്മരാജ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, ഡോ.സി.വി. ആനന്ദബോസ്, ഡോ.എന്‍. ഗോപാലകൃഷ്ണന്, കെ.പി. നീലകണ്ഠന് മാസ്റ്റര്‍, കെ.പി. ശശികല ടീച്ചര്‍, ടി. നാരായണന്‍കുട്ടി, എ.പി. ഭരത്കുമാര്‍ തുടങ്ങിയവരും സംസാരിച്ചു.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും