×
login
ശ്രീധര്‍മ്മശാസ്താവും സ്വാമി അയ്യപ്പനും

മണ്ഡലം മനോഭിരാമം

ഡോ. സുകുമാര്‍, കാനഡ

. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍, മുപ്പത്തിമുക്കോടി ദേവതകള്‍ ഉള്ളതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദിദേവതകളത്രേ.

ബ്രഹ്മാവ് സൃഷ്ടികര്‍മ്മത്തിന്റെ ദേവതയായി വിരാജിക്കുമ്പോള്‍ വിഷ്ണുസ്ഥിതിസ്ഥാപകനാണ്. അതായത്സൃഷ്ടിക്കപ്പെട്ടലോകത്തിന്റെ ദൈനംദിനസുസ്ഥിരനടത്തിപ്പിന്വേണ്ടതെല്ലാം ചെയ്യുന്നത് വിഷ്ണുവത്രേ. മഹേശ്വരനായ പരമശിവനാകട്ടെ സംഹാരത്തിന്റെ നാഥനാണ്. സൃഷ്ടിക്കപ്പെട്ട എല്ലാറ്റിനും മാറ്റങ്ങളുണ്ടായി ഒടുവില്‍ കാലാവശേഷമാവുന്നത് മഹാദേവന്റെ പ്രവര്‍ത്തനത്താലത്രേ.

ഇങ്ങിനെ കാലചക്രംചുറ്റിക്കൊണ്ടേയിരിക്കുന്നു. കാലാകാലങ്ങളായും കാലാതീതനായും സൃഷ്ടിചക്രത്തെനിയന്ത്രിക്കുന്നത് പരമശിവനാകുന്നു.പരമശിവന് ഗണാധിപതി, സേനാധിപതി, ഭൂതാധിപതി എന്നിങ്ങിനെ മൂന്നാണ് പുത്രന്മാര്‍. ഗണപതി ശിവഗണങ്ങളുടെ നേതാവാണ്. ഗണപതിയായി വാഴുന്നഭഗവാന്‍ സകലവിഷയങ്ങളുടെയും വിദ്വാന്മാരുടെ നേതാവുമാണ്.  


സേനാധിപതിയായ സുബ്രഹ്മണ്യന്‍ പടയാളികളുടെ ദേവതയാണ്. യുദ്ധം എന്നത് ബാഹ്യശത്രുവിനോടുള്ള സംഗരംമാത്രമല്ല. മനുഷ്യന്റെ ഉള്ളിലെ നന്മതിന്മകള്‍ തമ്മിലുള്ളമത്സരവും യുദ്ധവും തന്നെ. ധര്‍മ്മാധര്‍മ്മങ്ങള്‍ പലപ്പോഴും മാറ്റുരച്ചു നോക്കുന്നത് നമുക്കനുഭവമാണല്ലോ. മൂന്നാമനായ ഭൂതാധിപതി സാക്ഷാല്‍ ധര്‍മ്മശാസ്താവാണ്. പരമശിവന്റെ ഭൂതഗണങ്ങള്‍, പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്‌നി, ഭൂമി എന്നിവയ്‌ക്കെല്ലാം അധിപതിയാണ് ധര്‍മശാസ്താവ്. ഭൂതങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടത് എന്നും അര്‍ത്ഥമുണ്ട്.  

എന്തിനെയെല്ലാം ഭരിക്കേണ്ടതായുണ്ടോ? അവയെയെല്ലാം ധാര്‍മ്മികമായി ഭരിച്ചുനിലനിര്‍ത്തുന്നത് ശാസ്താവത്രേ! ധര്‍മ്മശാസ്താവിന്റെയും സ്വാമിഅയ്യപ്പന്റെയും ദേവതാസങ്കല്‍പ്പങ്ങള്‍ ഒന്നാണെങ്കിലും അവരെപൂജിക്കുന്ന ക്ഷേത്രങ്ങളില്‍ മനുഷ്യജീവിതത്തിലെ ആശ്രമഭേദങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ട്.

വിഗ്രഹംധർമ്മശാസ്താക്ഷേത്രങ്ങൾസ്വാമി അയ്യപ്പക്ഷേത്രം
സവിധങ്ങൾകൈലാസം /മറ്റിടങ്ങൾശബരിമലയിൽ മാത്രം
പുരാവൃത്തംവേദേതിഹാസങ്ങൾപ്രാദേശിക ഐതീഹ്യങ്ങൾ
അവതാരംദിവ്യാവതാരംദിവ്യ/മനുഷ്യാവതാരം
വാഹനംകുതിരപുലി
കാലംയുഗാതീതംകലിയുഗം
ആകാരംസഗുണമൂർത്തിസഗുണ-നിർഗുണമൂർത്തി
ആസനംസിംഹസനംയോഗപീഢം
വേഷംനീലകറുപ്പ്
ഭാവംലൗകീകം, ചടുലംയോഗാസനം ധ്യാനം
കണ്ണുകൾ    മൂന്ന്രണ്ട്
നിൽപ്പ്         രാജകീയംയോഗഭാവം
നെറ്റിക്കുറിഭസ്മംചന്ദനം
മുദ്ര               അഭയം,വരദംജ്ഞാനമുദ്ര
ആശ്രമംനാല് ആശ്രമങ്ങൾ.സന്യാസം
കുടുംബംസഹധർമ്മിണി,  കുട്ടിബ്രഹ്മചര്യവ്രതനിഷ്ഠ
പ്രാധാന്യംഭക്തി, ഐശ്വര്യംമുക്തി
ഭക്തർഎല്ലാ ഭക്തരുംവ്രതശുദ്ധിയുള്ള ഭക്തൻമാർ
പ്രത്യേകതശാസ്ത്രീയമായ പൂജകൾപടിപൂജ, നെയ്യഭിഷേകം,       
പൂജാരി അധികാരിയായ പൂജാരിപുറപ്പെടാ ശാന്തി
ധർമ്മപാതഹൈന്ദവധർമ്മംസർവ്വധർമ്മം

വ്രതം എന്നുവച്ചാല്‍ നാല്‍പ്പത്തൊന്നുദിവസത്തെ മണ്ഡലവ്രതം എന്നര്‍ത്ഥം. ഇക്കാലത്ത് 10വയസ്സിനും 50വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് ശബരിമലയാത്രയില്‍ പങ്കെടുക്കാന്‍ വിലക്കുണ്ട്. കാരണം 41ദിവസം തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ അവര്‍ക്ക്കഴിയുകയില്ല. ആര്‍ത്തവിരാമം എത്തുന്നതുവരെ ഭക്തകള്‍ ശബരിമല യാത്രയ്ക്കായികാത്തിരിക്കുന്നു. സ്വാമിഅയ്യപ്പന്റെ ശബരിമലക്ഷേത്രത്തില്‍ മാത്രമേ ഈ നിയന്ത്രണം നിലവിലുള്ളു. മറ്റ് ധര്‍മ്മശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് യാതൊരുവിധനിയന്ത്രണങ്ങളും ഇല്ല. ശബരിമലയിലെ ദേവതാസങ്കല്‍പ്പത്തിന്റെ അനന്യത്വമാണ് ഇതിനുകാരണം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.