ജയദ്രഥന് എവിടെപ്പോയി ഒളിച്ചാലും അവനെക്കണ്ടെത്തി ഞാന്‍ വധിക്കുമെന്ന ഭീമസേനന്റെ വാക്കുകള്‍ കേട്ട യുധിഷ്ഠിരന് പറഞ്ഞു, 'സൈന്ധവനായ ജയദ്രഥന് ദുഷ്ടനെങ്കിലും ആ ദുശ്ശളയെയും സാധ്വിയായ ഗാന്ധാരിയെയുമോര്ത്ത് അവനെ കൊല്ലാതെ വിട്ടേക്കുക.'
തങ്ങള്‍ നൂറ്റഞ്ചു സഹോദരന്മാര്ക്കുംകൂടി ഒരേയൊരു പെങ്ങളാണു ദുശ്ശള. ഭാഗ്യംകെട്ട അവളുടെ ഭര്‍ത്താവാണു ജയദ്രഥന്. തങ്ങള്‍ക്കു പ്രിയപ്പെട്ട ഗാന്ധാരിയെന്ന വല്ല്യമ്മയുടെ ഒരേയൊരു മകളായ ദുശ്ശളയെയോര്ത്ത് അവനെ കൊല്ലാതെ വിടാനാണു ധര്‍മ്മപുത്രന്റെ കല്പന.
'എന്നോടിഷ്ടമുണ്ടെങ്കില്‍ അവനെ കൊല്ലണം,' എന്നു പാഞ്ചാലി ഭീമനോടും അര്‍ജ്ജുനനോടും പറഞ്ഞു. അതുകേട്ടു ജയദ്രഥനെത്തേടിപ്പോയ ഭീമാര്ജ്ജുനന്മാര് അവന്റെ സൈന്യത്തെ തകര്‍ത്തു. ഓടിപ്പോകുന്ന അവനെ അര്ജ്ജുനന് പരിഹസിച്ചു വിട്ടയച്ചു. എന്നാല്‍ ഭീമന് അവനെ പിടിച്ചു വേണ്ടവിധം പീഡിപ്പിച്ചു. അവന് മരിക്കാറായപ്പോള്‍ അര്ജ്ജുനന് ഓടിച്ചെന്ന് 'രാജാവു പറഞ്ഞതുപോലെ, ആ ദുശ്ശളയെയോര്ത്ത് അവനെ കൊല്ലാതെ വിട്ടേക്കൂ,' എന്നു പറഞ്ഞു. ദേഹം മുഴുവന്‍ പൊടിപുരണ്ട അവനെ ഭീമന് തേരിലെടുത്തിട്ടു യുധിഷ്ഠിരന്റെ മുന്നിലെത്തിച്ചു. അവനെക്കണ്ടു ചിരിച്ചുകൊണ്ട് ആ ധര്മ്മപുത്രന് കല്പിച്ചു, 'വിട്ടേക്കൂ.'
വനവാസം അവസാനിക്കാറായപ്പോള്‍ ധര്മ്മപുത്രന് താനും തന്റെ അനുജന്മാരും സഹിക്കേണ്ടിവന്ന അനേകം യാതനകളെക്കുറിച്ച് മാര്ക്കണ്ഡേയമുനിയോടു പറഞ്ഞു. അവസാനമായി പാഞ്ചാലിയെ ജയദ്രഥന് കട്ടുകൊണ്ടുപോകുകയും കൂടിയായപ്പോള്‍ അവമാനിതനായി. അദ്ദേഹം മുനിയോടു ചോദിക്കുന്നു, 'എന്നോട് തുല്യനായി, ഇമ്മാതിരിക്ക് അല്പഭാഗ്യതരനായി ഒരു മനുഷ്യനെ അങ്ങ് കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?' ധര്മ്മപുത്രന് പാഞ്ചാലിയെക്കുറിച്ചു പറഞ്ഞു, 'പാഞ്ചാലിയെപ്പറ്റി പറയുന്നതുപോലെ എന്നെപ്പറ്റിയോ അനുജന്മാരെപ്പറ്റിയോ രാജ്യാപഹരണത്തെപ്പറ്റിയോ കേള്‍ക്കുന്നുണ്ടോ മുനേ? ചൂതില്‍ ദുഷ്ടര്‍ കുഴക്കീട്ടും പാഞ്ചാലി ഞങ്ങളെ രക്ഷിച്ചു. അവളെ കാട്ടില്‍വെച്ചു ജയദ്രഥന് ബലാല്ക്കാരേണ മോഷ്ടിച്ചു. പതിവ്രതയും മഹാഭാഗയുമായി പാഞ്ചാലിയുടെ മാതിരി മറ്റൊരു പെണ്ണിനെ ഭവാന് കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?'
മഹാഭാരതം അത്ഭുതകരമായ ജീവിത കഥയാണ്.
(രാമോപാഖ്യാനപര്വം, പതിവ്രതാമാഹാത്മ്യപര്വം, മഹാഭാരതം- ഭാഗം -2).
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന് മാധവന് (വീഡിയോ)
ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും