×
login
പരമാണു മഹാഭാഗവതത്തില്‍

പരമസസ്സദ്വിശേഷാണാമ-നേകോളസംയുതസ്സദാ പരമാണുസവിജ്ഞേയോ- നൃണാമൈക്യഭ്രമോ യതഃസ ഏവ പദാര്‍ത്ഥസ്യ- സ്വത്രാപാവസ്ഥിതസ്യ യത്കൈവല്യം പരമമഹാന-വിശേഷോ നിരന്തരഃ.

സാരം: ഏറ്റവും സൂക്ഷ്മമായി, ആര്‍ക്കും അംശിക്കുവാന്‍ പറ്റാത്തതായി, ഒട്ടും ചേര്‍ന്നിടാതെയിരിക്കുന്നതായി, എണ്ണമറ്റീടുന്നതാണു പരമാണു. ഉലകില്‍ മനുഷ്യര്‍ക്ക് ഐക്യഭ്രമം ഉളവാകുന്നത് ഈ പരമാണുവില്‍നിന്നാണ്. നാനാതരത്തിലുള്ള പരമാണു പുഞ്ജങ്ങള്‍ യോജിച്ചതാണു നാം ഇക്കാണുന്ന പ്രപഞ്ചം മുഴുവനും.

ബിസി 400 ല്‍ ജീവിച്ചിരുന്ന ഗ്രീക്കു തത്ത്വചിന്തകനായിരുന്ന ഡിമോക്രിട്ടസ് ആണ് പരമാണു (ആററം)വിനെക്കുറിച്ച് ആദ്യം പറഞ്ഞത്. (ആറ്റോമോസ് എന്ന ഗ്രീക്കുവാക്കിന് അവിഭാജ്യം എന്നാണര്‍ത്ഥം). അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: നിങ്ങള്‍ ഒരു വസ്തുവിനെ തുടരെത്തുടരെ മുറിച്ചുകൊണ്ടിരുന്നാല്‍ അവസാനമായി നിങ്ങള്‍ ഇനിയങ്ങോട്ട് മുറിക്കാനാവാത്തത്ര ഒരു ചെറു ബിന്ദുവില്‍ അവസാനിക്കും. ഈ അടിസ്ഥാനഘടനയാണ് ഡിമോക്രീറ്റസ് ആറ്റം അഥവാ പരമാണു എന്നു പറഞ്ഞത്. പിന്നീട് 1800 ലാണ് ജോണ്‍ ഡാല്‍ട്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ ഡിമോക്രിട്ടസ്സിന്റെ തത്ത്വത്തെ അംഗീകരിച്ചുകൊണ്ട് ആദ്യത്തെ ആധുനിക ആറ്റോമിക മാതൃക സൃഷ്ടിച്ചത്.എന്നാല്‍ ചുരുങ്ങിയത് 5000 വര്‍ഷങ്ങള്‍ക്കുമുമ്പേ മഹാഭാഗവതത്തില്‍ വ്യാസന്‍ പരമാണുക്കളെക്കുറിച്ചു വെളിപ്പെടുത്തിയത് എത്രയും കൃത്യതയോടെയാണെന്ന കാര്യം ശ്രദ്ധേയമാണ്.


 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.