×
login
അന്ന് സുഗതകുമാരി‍ ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചു; ഇന്ന് വെങ്കയ്യാ നായിഡു എ സി യും

'എ.സി. ഓഫ് ചെയ്യൂ... ആ വാതിലുകളെല്ലാം തുറന്നിടൂ,.. കുറച്ച് വെളിച്ചവും ശുദ്ധവായുവും ഉള്ളിലേക്ക് വരട്ടേ..' "Nature and Culture together for better Future.."

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സമ്മേളന ഹാളിലെ ലൈറ്റുകള്‍ സുഗതകുമാരി ഓഫ് ചെയ്യിപ്പിച്ചത് വലിയ വാര്‍ത്തയായി. കൊച്ചി ബിടിഎച്ച് ഹോട്ടലിന്റെ ഹാളില്‍ നടന്ന തപസ്യ സമ്മേളനത്തിലായിരുന്നു അത്.

' കാടിനേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന സംഘടനയല്ലേ. എന്തിനാണ് ഹാളില്‍ ഇത്രയേറെ ലൈറ്റുകള്‍. ആവശ്യത്തിനും വെളിച്ചം പോരേ. പ്രകൃതിദത്തമായ വെളിച്ചം തന്നെ ധാരളം' എന്നു സുഗതകുമാരി പറഞ്ഞതും ഹാളിലെ ലൈറ്റുകള്‍ ഓഫായി. പ്രകൃതിയിലേക്ക് തിരിച്ചു നടക്കുക എന്ന കവിവാക്യം സംഘാടകര്‍   ശിരസാ വഹിച്ചു.

അതുതന്നെയാണ് പ്രഥമ പരമേശ്വര്‍ജി സ്മാരക പ്രഭാഷണം നടത്താനായി എത്തിയ ഉപരാഷ്ട്രപതി  വെങ്കയ്യാ നായിഡു പ്രഭാഷണം ആരംഭിക്കുന്നതിന് മുന്‍പ്  പറഞ്ഞതും. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ വിശാലവും ശീതളമാര്‍ന്നതുമായ ഹാളിലെ അടച്ചിട്ട സദസ്സിനോട് അദ്ദേഹം പറഞ്ഞു

'എ.സി. ഓഫ് ചെയ്യൂ... ആ വാതിലുകളെല്ലാം തുറന്നിടൂ,.. കുറച്ച് വെളിച്ചവും ശുദ്ധവായുവും ഉള്ളിലേക്ക് വരട്ടേ..'

വെങ്കയ്യാ നായിഡു വിശദീകരിച്ചു.

'കോവിഡ് എന്ന മഹാമാരി വളരെ വലിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു.. അതില്‍ പ്രധാനം നാം ഈ പ്രകൃതിയോട് ചേര്‍ന്ന് ഇണങ്ങി ജീവിക്കണമെന്നുള്ളതാണ്.. ഭാരതത്തിന്റെ ഗ്രാമീണ മേഖലയിലുള്ള 98% ലധികം സാധാരണക്കാര്‍, ഈ മഹാമാരിയെ അതിജീവിച്ചത്, അവരുടെ പ്രകൃതിയോടിണങ്ങിയ ജീവിതശൈലി കൊണ്ടാണ്. നാം അത് മാതൃകയാക്കേണ്ടതാണ്..

നാം ഇന്ന് അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ഉറക്കമെണീക്കുന്നു.. പിന്നീട് അടച്ചിട്ട കാറുകള്‍ക്കുള്ളില്‍ ഓഫീസിലേക്ക് പോകുന്നു.. അടച്ചിട്ട ഓഫീസ് മുറികള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നു.. അടച്ചിട്ട ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്നു.. അടച്ചിട്ട ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നു.. ഒടുവില്‍ അടച്ചിട്ട മുറികളില്‍ പോയി ഉറങ്ങുന്നു.. ഒരു പക്ഷേ ഒരല്പം സൂര്യപ്രകാശം പോലും നമ്മുടെ ശരീരത്തില്‍ പതിക്കുന്നില്ല.. ഈ രീതി മാറണം.. പ്രകൃതിയിലേക്ക് നാം തിരിച്ചു പോകണം... പ്രകൃതിയേയും നമ്മുടെ സംസ്‌കാരത്തേയും അറിഞ്ഞ് അവയോടു കൂടി സമരസപ്പെട്ട് മുന്നോട്ടു പോയാലേ ശോഭനമായ ഒരു ഭാവി സാധ്യമാകൂ...."Nature and Culture together for better Future.." വെങ്കയ്യാ നായിഡു  പറഞ്ഞു

കൃത്യമായ നിരീക്ഷണവും അര്‍ത്ഥവത്തായ ആഹ്വാനവും അനുസരിച്ച്  സംഘാടകര്‍ ഉടന്‍ ഹാളിലെ എ സി ഓഫാക്കി.  

തന്റെ വാക്കുകള്‍ മൂലം കുളിര്‍മ നഷ്ടമായതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ക്ഷമിക്കണം എന്നു പറഞ്ഞാണ് വെങ്കയ്യ നായിഡു പ്രഭാഷണം അവസാനിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ ഹാളില്‍ പരമേശ്വര്‍ജി അനുസ്മരണം നടന്നപ്പോള്‍ സാങ്കേതിക തകരാറുമൂലം എസി പ്രവര്‍ത്തനം തടസ്സമായത് പലരും ഓര്‍ത്തു.

 

 

  comment

  LATEST NEWS


  ട്വിറ്റര്‍ ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍; ആദ്യ ദിവസം തന്നെ വിവാദങ്ങളും


  കളമശ്ശേരി മെട്രോ പില്ലറില്‍ കാറിടിച്ച് അപകടം: യുവതി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


  ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം


  1983 ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയം; 83 സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കപില്‍ ദേവായി രണ്‍വീര്‍


  അയല്‍വാസിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ചെത്തി; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.