×
login
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്‌ഗോപി നിര്‍വഹിച്ചു

ഹൈന്ദവ ജനത പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു

കൊച്ചി: വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഘടകം ആവിഷ്‌ക്കരിച്ച സ്വാന്തന സേവാ പദ്ധതി സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം കൊച്ചിയില്‍ നടന്‍ സുരേഷ്‌ഗോപി നിര്‍വഹിച്ചു. അനിവാര്യത പരിഹരിക്കുന്നതാണ് ദയ. ഈ ദുഷിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ ഹൃദയത്തില്‍ നിന്നും വരേണ്ടതാണ് ദയ. അധഃസ്ഥിത സംഘത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പിന് സ്വഭിമാന നിധി കാരണമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഒരോ സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം സ്വഭിമാന്‍ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ ജനത പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുകയാണ്. അത് വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ്. ഹിന്ദു ഒറ്റക്കെട്ടായാല്‍ രാഷ്ട്രീയ നേതാക്കള്‍ ഹിന്ദു സമൂഹത്തിന്റെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുമെന്നും വിജി തമ്പി പറഞ്ഞു.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, വിഎച്ച്പി ഗവേണിങ് ബോര്‍ഡ് അംഗം ജി.സുരേഷ്‌കുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി അബിനു സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുഭാഷ് ചന്ദ്, ജി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചികത്സാ, വീട്, ഉന്നത വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ തുടങ്ങി ഹിന്ദു നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് സ്വാഭിമാന്‍ പദ്ധതി രൂപീകരിച്ചത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സുരേഷ് ഗോപി, സി.വി. ആനന്ദ ബോസ്, ഡോ. ലക്ഷ്മീകുമാരി, ടി.പി. സെന്‍കുമാര്‍, ഡോ. ചിത്രതാര, ടി.പി. ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന സമിതിയാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സേവാ പ്രവർത്തങ്ങൾ നിർവ്വഹിക്കുന്ന സംരംഭമായ 'സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റി' ആവിഷ്ക്കരിച്ചിരിക്കുന്ന മാനവ സേവാ സഹായ പദ്ധതിയാണ് "സ്വാഭിമാൻ നിധി"


Swamy Vivekananda Cultural Society

A/C Number: 40842653871

IFSC: SBIN0070142

Bank: SBI, Metro Station Branch, MG Road

UPI ID: 9447912740@sbi

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.