×
login
ഇവര്‍ മതപരിവര്‍ത്തന ശക്തികളുടെ ഇരകള്‍; ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ പിന്നാമ്പുറങ്ങള്‍ വെളിപ്പെടുത്തി സഹോദരിമാര്‍

മുസ്ലീം യുവാവുമായി വിവാഹ വാഗ്ദാനവും ഉണ്ടായി. പാട്ടും നൃത്തവും ഒക്കെ ഇസ്‌ളാമിനു ഹറാം ആയതിനാല്‍ ഉപേക്ഷിച്ചു. മതം മാറാന്‍ തന്നെ തീരുമാനിച്ചു. ഇസ്‌ളാം സെന്ററില്‍ വിളിച്ച് അതിന് വ്യവസ്ഥയും ചെയ്തു

തിരുവനന്തപുരം: അനുഷ, അനഘ, അമൃത. തൃശ്ശൂരിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തിലെ സഹോദരിമാര്‍. പൂജയും ഹോമവും ഒക്കെ വീട്ടില്‍ തന്നെ കണ്ടു വളര്‍ന്നവര്‍. ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും. അച്ഛന്‍ ജയഗോപാലിന് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി എങ്കിലും ക്ഷേത്രകാര്യങ്ങളിലും മറ്റും വിട്ടു വീഴ്ച വരുത്തിയിരുന്നില്ല. മക്കള്‍ നൃത്തവും പാട്ടുമൊക്കെ പഠിച്ച് മിടുക്കരായതില്‍ അഭിമാനിച്ച അമ്മ. എല്ലാ അര്‍ത്ഥത്തിലും സന്തുഷ്ട കുടുംബം.

ഫിസിയോ തെറാപ്പി കോഴ്‌സ് പഠിക്കാന്‍ അനഘ എറണാകുളത്ത് പോയതോടെ കാര്യങ്ങള്‍ കീഴ്ന്മേല്‍ മറിഞ്ഞു. സമാധാനവും സന്തോഷവും അലതല്ലിയ ഇല്ലത്ത് കണ്ണീരും മൂകതയും. തട്ടമിട്ട് വീട്ടിലെത്തുകയും നിസ്‌ക്കരിക്കുകയും ചെയ്യുന്ന അനഘ മതം മാറാന്‍ പോകുകയാണെന്നു കൂടി പറഞ്ഞപ്പോള്‍ കുടുംബം തകര്‍ന്നു. ഇളയ സഹോദരി അമൃതയെക്കൂടി ഇസ്‌ളാമിന്റെ വഴിയിലേക്ക് നയിച്ചപ്പോള്‍ കൂട്ട ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചതായി മൂത്ത സഹോദരി അനുഷ. അവസാന കച്ചിത്തുരുമ്പ് എന്ന നിലയില്‍ ആര്‍ഷ വിദ്യാ സമാജം മെഡിറ്റേഷന്‍ സെന്ററില്‍ എത്തപ്പെട്ട സഹോദരിമാര്‍ തിരിച്ചറിവിന്റെ പാതയിലാണ്. തങ്ങളുടെ തലച്ചോറിലേക്ക് കുത്തിനിറച്ച പലതും പൊള്ളയായിരുന്നു എന്ന ബോധ്യം വന്നിരിക്കുന്നു.

ലൗ ജിഹാദിനപ്പുറം ഇന്റലച്വല്‍ ജിഹാദിന് ഇരയായ സഹോദരിമാര്‍ എങ്ങനെ വശീകരിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ തുറക്കേണ്ടത് പലരുടേയും കണ്ണുകളാണ്.

താന്‍ ഇസ്‌ളാമിലേക്ക് ആകര്‍ഷിക്കപ്പെട്ടതിനെക്കുറിച്ച അനഘ പറയുന്നതിങ്ങനെ.


''നിസ്‌ക്കാരം ചെയ്യുന്നതിലാണ് ആദ്യം താല്‍പര്യം വന്നത്. ഹോസ്റ്റലില്‍ ഒപ്പം താമസിച്ചിരുന്ന കുട്ടികള്‍ ചിട്ടയായി നിസ്‌ക്കരിക്കുന്നു. മതം പഠനം നടത്തുന്നു. അവര്‍ ഇസ്‌ളാമിന്റെ മഹത്വം എന്നോടു പറഞ്ഞു. വിഗ്രഹാരാധന ഉള്‍പ്പെടെ ഹിന്ദു മതത്തെക്കുറിച്ച് അവരുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരമില്ലായിരുന്നു. മാതാ പിതാക്കളോട് ചോദിച്ചപ്പോള്‍ അവര്‍ക്കും ബോധ്യപ്പെടുന്ന മറുപടി നല്‍കാനായില്ല. ഹിന്ദു മതത്തേക്കാള്‍ നല്ലത് ഇസ്‌ളാം ആണെന്ന ചിന്ത മെല്ലെ വന്നു തുടങ്ങി. കൂട്ടൂകാരികള്‍ പുസ്തകങ്ങള്‍ നല്‍കിയും സക്കീര്‍ നായിക്ക്, എം എം അക്ബര്‍ എന്നിവരുടെ വീഡിയോ കണിച്ചും ഇസ്‌ളാമിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇസ്‌ളാമിനെക്കുറിച്ച് നാലു വര്‍ഷം പഠിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകരും ജീവനക്കാരും പിന്തുണച്ചു. മുസ്‌ളീം യുവാവുമായി വിവാഹ വാഗ്ദാനവും ഉണ്ടായി. പാട്ടും നൃത്തവും ഒക്കെ ഇസ്‌ളാമിനു ഹറാം ആയതിനാല്‍ ഉപേക്ഷിച്ചു. മതം മാറാന്‍ തന്നെ തീരുമാനിച്ചു. ഇസ്‌ളാം സെന്ററില്‍ വിളിച്ച് അതിന് വ്യവസ്ഥയും ചെയ്തു. ഹിന്ദു മതത്തെക്കുറിച്ച് നിന്റെ സംശയങ്ങള്‍ക്കെല്ലാം ഞങ്ങള്‍ക്ക് ഉത്തരം പറയാനറിയില്ലെങ്കിലും, ഉത്തരം നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളും വ്യക്തികളും ഉണ്ട് എന്നു ചേച്ചി പറഞ്ഞപ്പോള്‍ എവിടെ വേണമെങ്കിലും വരാം, പക്ഷേ എനിക്ക് ബോധ്യപ്പെടുന്ന ഉത്തരം കിട്ടിയില്ലങ്കില്‍ മതം മാറിയിരിക്കും എന്നു വ്യക്തമാക്കി. അങ്ങനെയാണ് ആര്‍ഷ വിദ്യാ സമാജത്തിലെത്തിയത്. അവിടുത്തെ ആചാര്യന്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ യുക്തി സഹമായ ഉത്തരം നല്‍കുകയും ഇസ്‌ളാം മതത്തെക്കുറിച്ച് പഠിച്ചിരുന്ന പലതിലേയും പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തു.''

ചേച്ചിയുടെ സ്വാധീനത്തില്‍ പെട്ട അമൃതയും നാമം ജപവും അമ്പലത്തില്‍ പോക്കും ഒക്കെ നിര്‍ത്തുകയും വീട്ടില്‍ നിസ്‌ക്കാരവും ഖുറാന്‍ പഠനവും നടത്തുകയും ചെയ്തു. മതം മാറാന്‍ തയ്യാറാകാതിരുന്നതിന് ഒരേ ഒരു കാരണം ഇഷ്ട വിഷയമായ ഡാന്‍സ് ഉപേക്ഷിക്കേണ്ടി വരുമെന്നതുമാത്രം.

സഹോദരിമാര്‍ കണ്‍മുന്നില്‍ ഇല്ലാതാകുന്നത് നിറകണ്ണോടെ കാണേണ്ടി വന്ന മൂത്ത സഹോദരി  അനുഷ പറയുന്നു.

'മതം മാറാന്‍ പോകുകയാണെന്ന് അനഘ പറഞ്ഞതിനു ശേഷം കുടുംബം അനുഭവിച്ച അവസ്ഥ പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അവള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ, വീട്ടില്‍ നിസ്‌ക്കരിക്കുന്നത് കാണേണ്ടി വരുക. അമൃതയും അതേ വഴിയിലേക്ക് തിരിയുക. കണ്ണീരോടെ കാലുപിടിച്ചിട്ടും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും മാറ്റമില്ലാത്ത മാനസികാവസ്ഥ. മതം സഹോദരിയെ എത്രമാത്രം സ്വാധീനിച്ചു എന്നത് ബോധ്യപ്പെട്ട നാളുകള്‍.'

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.