×
login
ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം; വെള്ളാപ്പള്ളി, പിണറായിയുടെ കക്ഷത്തില്‍: പി.സി.ജോജ്ജ്

ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം

തിരുവനന്തപുരം:ക്ഷേത്രങ്ങള്‍ ദേവസ്വംബോര്‍ഡില്‍ നിന്നും വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഇല്ലെങ്കില്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടില്ലെന്ന് ഓരോ വിശ്വാസിയും തീരുമാനിക്കണമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ  മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലീം പള്ളികളില്‍ ലഭിക്കുന്ന വരുമാനം പള്ളികമ്മറ്റിക്കാണ്.  യത്തീംഖാനകളുടെ പേരില്‍ പണപിരിവ് നടത്തുന്നുണ്ട്.  ക്രിസ്ത്യന്‍ പള്ളികളും വരവും ക്രിസ്ത്യന്‍ പള്ളികമ്മറ്റിക്കാണ്. എന്നാല്‍ ക്ഷേത്രം ഭരിക്കുന്നത് സര്‍ക്കാരാണ്. അത് അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കടംമെടുക്കാനുള്ള സ്ഥാപനം മാത്രമാണ്. അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. ഇല്ലെങ്കില്‍ കാണിക്ക ഇടില്ലെന്ന് ഓരോ വിശ്വാസിയും ഹിന്ദു സംഘടനകളും തീരുമാനിക്കണം. ക്ഷേത്രത്തിന് പുറത്ത് കാണിക്കവച്ച് ഭക്തജനസംഘടകള്‍ കാണിക്ക സ്വീകരിച്ച് ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം.

അയ്യപ്പന്‍ ഒരു റിയാലിറ്റി ആണ്.  ലോകം മുഴുവനുള്ള ഒരു വലിയ വിശ്വാസത്തെ ഞങ്ങള്‍ തകര്‍ത്തു എന്ന് വരുത്തി തീര്‍ക്കുക എന്നതായിരുന്നു ശബരിമലയില്‍ സത്രീകളെ കയറ്റുന്നതിലൂടെ പിണറായി വിജയന്റെ ലക്ഷ്യംവച്ചത്.

ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഹിന്ദുത്വം എന്നാല്‍ എല്ലാവരുമായി സഹകരിക്കുന്ന സംസ്‌കാരമാണ്. അന്യമതത്തെ ചവുട്ടിതാഴ്താത്ത, അന്യമതത്തെ കൊലചെയ്യാത്ത സംസ്‌കാരമാണ്. ലോകം മുഴുവന്‍ ഒരുകുടുംബമെന്നും ലോകം മുഴുവന്‍ സുഖം സംഭവിക്കട്ടെയന്ന് പറയുന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. കാലങ്ങളോളം മുസ്ലീം, ക്രിസ്ത്യന്‍ ഭരണത്തിന് കീഴിലായിരുന്നിട്ടും ഹിന്ദുമത വിശ്വാസികള്‍ പിടിച്ചുനില്‍കുന്നു എന്ന് പറയുന്നത് പോലും അത്ഭുതമാണ്.  


ടിപ്പുസുല്‍ത്താനെന്ന കൊള്ളക്കാരന് വേണ്ടി പുസ്തകം അച്ചടിക്കുന്ന ഗവണ്‍മെന്റാണ് കേരളത്തിലേത്. ടിപ്പുസുല്‍ത്താന്‍ കൊള്ളക്കാരനാണ്. ഏറ്റവും വലിയ വൃത്തികെട്ട വര്‍ഗ്ഗീയവാദി. എത്രായരിം ഹിന്ദുക്കളെ കൊന്നൊടുക്കി. ആ ടിപ്പുസുപല്‍ത്താന്റെ അവതാരങ്ങള്‍ കുട്ടികള്‍ പഠിക്കണമെന്നാണ് പറയുന്നത്. ലൗജിഹാദ് എന്നാല്‍ വലിയ വഞ്ചനനടത്തി പെണ്‍കുട്ടികളെ പ്രണയിച്ച്  കല്യാണം കഴിച്ച് മതം മാറ്റി ഒന്ന് പ്രസവിച്ച് കഴിഞ്ഞാല്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് ബലാത്സംഗത്തിന് നല്‍കുന്നതാണ. നേരായ മാര്‍ഗ്ഗത്തില്‍ കല്യാണം കഴിച്ച് ജീവിക്കുന്നതിന് ആരും എതിരല്ല.  

കേരളം മുസ്ലീം രാഷ്ട്രം ആക്കുമെന്നാണ് ചിലര്‍ പറയുന്നത്. പള്ളിക്കൂടത്തില്‍ പോയവര്‍ക്കെ സംസ്ഥാനവും രാജ്യവും തിരിച്ചറിയാനാകൂ. കൊല്ലപ്പെട്ട ആര്‍എസഎസുകാര്‍ക്ക് ഒരുകൊലപാതകവുമായി ബന്ധമുള്ളവരല്ല. എന്നാല്‍ കൊല്ലപ്പെട്ട എസ്ഡിപിഐകാര്‍ കൊലപാതകത്തില്‍ പങ്കാളികളായയിട്ടാണ് കൊല്ലപ്പെട്ടത്. കൊലപാതക രാഷ്്ട്രീയത്തില്‍ നിന്നും എസ്ഡിപിഐ,സുഡാപ്പികള്‍ പിന്മാറണം. മറ്റ് മുസ്ലീംഗങ്ങള്‍ ചേര്‍ന്ന് കൊലപാതക രാഷ്ട്രീം നല്ലതല്ല എന്ന് പറയണം. ജനസംഖ്യയില്‍ മുസ്ലീം ഇരട്ടിയാവുകയും ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കുറയുകയും ചെയ്യുന്നു. ഇത് വളരെ മോശമായ പോക്കാണ് . ലൗജിഹാദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ഹിന്ദുക്കള്‍ ഉണരണം.ഹിന്ദുസമൂഹത്തിന്റെ അമ്പത്ശതമാനം ഉള്ള ഈഴവ വിഭാഗം പിണറായി വിജയന്റെ കക്ഷത്തിലാണ്.അതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉണ്ട്. അദ്ദേഹത്തെ ഉള്‍പ്പെടെ ഒപ്പം നിര്‍ത്തി ഹിന്ദുക്കള്‍ ശക്തി പ്രാപിക്കണം.

ഹലാല്‍ എന്ന പേരിലുള്ള തുപ്പല്‍ ഭക്ഷിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.  യുപിയില്‍ മൈക്ക ഉപയോഗിച്ചുള്ള ബാങ്ക് വിളിയെ നിരോധിച്ചതിനെ അഭിനന്ദിച്ച പി.സി.ജോര്‍ജ്ജ് പിണറായി വിജയന്റെ അമേരിക്കന്‍ ചികിത്സയെ വിമര്‍ശിക്കുകയും ചെയ്തു.

അഡ്വ.കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. സന്ദീപ് വാചസ്പതി,  വടയാര്‍ സുനില്‍ , അജിത്കുമാര്‍, എ കെ അരുണ്‍ എന്നിവര്‍ സംസാരിച്ചു

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.