×
login
ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏപ്രില്‍ 18 ന് ശിവഗിരിയല്‍ രാപകല്‍ ചര്‍ച്ച

ശ്രീനാരായണ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും ഗുരുദേവ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം

ശിവഗിരി : ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏപ്രില്‍ 18 ന് ശിവഗിരിയല്‍ രാപകല്‍ ചര്‍ച്ച നടക്കും. ശ്രീനാരായണ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും ഗുരുദേവ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. കൂടാതെ ഗുരുദേവനേയും പ്രസ്ഥാനത്തേയും തമസ്‌കരിക്കുന്ന പ്രവണതകള്‍, വികലമായി വ്യാഖ്യാനിക്കല്‍, ഗുരുശിഷ്യവിവാദം, ഗുരുദേവ കൃതികള്‍, ഗുരുദേവ ദര്‍ശനം,ഗുരുദേവ പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങള്‍,ഗുരുദേവ ദര്‍ശനവും സംവരണവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ഉണ്ടായിരിക്കും.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മോഡറേറ്ററായി നടത്തുന്ന സെമിനാറില്‍ ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, പിന്നോക്ക സമുദായ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി, ശ്രീശങ്കരാചാര്യ സര്‍വ്വകലാ ശാലയിലെ ഡോ. അമല്‍ സി. രാജന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിമുന്‍ വൈസ്ചാന്‍സിലര്‍ ഡോ. പി. റ്റി ചന്ദ്രമോഹന്‍, തിരുനല്‍വേലി തമിഴ്‌നാട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എസ്. ഷാജി, കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെഡോ. അജയശേഖര്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിക്കും.രാവിലെ 9 ന് വിഷയാവതരണവും ഉച്ചയ്ക്ക് രണ്ടിന് പൊതുചര്‍ച്ചയും നടക്കും.ഡോ.എസ്. ഓമന, ഡോ. ബി. സുഗീത, കുറിച്ചി സദന്‍, ടി. വി. രാജേന്ദ്രന്‍, കെ.കെ.കൃഷ്ണാനന്ദ ബാബു, അനില്‍ തടാലില്‍, അഡ്വ. കെ. ആര്‍. അനില്‍കുമാര്‍, ഇ.എം. സോമനാഥന്‍,ആര്‍. സലിംകുമാര്‍ തുടങ്ങിയവര്‍ പൊതുചര്‍ച്ച നയിക്കും.


ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ക്ക് തീരുമാനവും പ്രഖ്യാപനവും നടക്കും.അത്യന്തം ശ്രദ്ധേയമായ വിഷയം അവതരിപ്പിക്കുന്ന സെമിനാറില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പൊതുജനങ്ങളും സംബന്ധിക്കണമെന്ന് ശിവഗിരി മഠം ഭാരവാഹികള്‍ അറിയിച്ചു.ശ്രീശാരദാപ്രതിഷ്ഠയുടെ 110-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് 16, 17 തീയതികളില്‍ നടക്കും.ഗുരുദേവ കൃതികളില്‍ പഠനക്ലാസ്സുകളാണ് മുഖ്യഇനം. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള പ്രതിനിധികള്‍ പരിഷത്തിന് പങ്കെടുക്കും

 

  comment

  LATEST NEWS


  ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.