×
login
അയ്യപ്പ സന്നിധിയിലെ ഗോശാല

യ്യപ്പന് നേദിക്കാനും പൂജിക്കാനുമുള്ള പാല്‍ ചുരത്തുന്നത് സ്വന്തം ഗോശാലയിലെ പശുക്കളാണ്. സന്നിധാനത്ത് ഭസ്മക്കുളത്തിന് വടക്കുഭാഗത്താണ് ഗോശാല. രാവിലെ നിര്‍മാല്യ ദര്‍ശനം കഴിഞ്ഞ് നടക്കുന്ന പാലഭിഷേകം മുതല്‍ തുടങ്ങുന്നു ശബരീശ സന്നിധിയില്‍ പാലിന്റെ ആവശ്യം. സഹസ്രകലശാഭിഷേകത്തിനാവശ്യമായ പാല്‍, തൈര്, പഞ്ചഗവ്യത്തിനാവശ്യമായ ദ്രവ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആധാരം ക്ഷേത്രഗോശാലയാണ്. പള്ളിവേട്ട കഴിഞ്ഞ് പള്ളിയുറക്കമുണരുന്ന അയ്യപ്പന്‍ കണികണ്ടുണരുന്നത് സ്വന്തം ഗോശാലയിലെ പശുക്കിടാവിനെയാണ്. നേരത്തെ ഗോശാല അരവണ പ്ലാന്റിന് പിറകിലായിരുന്നു. ഇവിടെ സ്ഥലം കുറവായതിനാലാണ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ഫാനും പുല്‍ത്തൊട്ടിയും സ്ഥാപിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ഗോശാലയില്‍ പശുക്കള്‍ക്കെല്ലാംകൂടി ഇരിക്കാന്‍ ഇടമില്ല. അതിനാല്‍ ഇവയെ അഴിച്ചുവിട്ടിരിക്കുകയാണ്. പശുക്കള്‍ക്കു പുറമെ കാള, ആട്, പൂവന്‍കോഴി എന്നിവയും ഒരുമയോടെ ഗോശാലയില്‍ കഴിയുന്നു. ശബരിമലയില്‍ ഭക്തര്‍ നടയ്ക്കു വയ്ക്കുന്നവയെയാണ് ഗോശാലയിലേക്ക് മാറ്റുന്നത്. ഗോശാലയുടെ നടത്തിപ്പ് ചുമതലയായിട്ട് ഒരാളെ നിയമിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരം നിലയ്ക്കലില്‍ ഗോശാലപണിയാന്‍ പത്ത് സെന്റ് സ്ഥലം മാറ്റിവച്ചിട്ടുണ്ട്. ഗോശാല നിലയ്ക്കലേക്ക് മാറ്റിയാലും സന്നിധാനത്ത് ചെറിയ ഗോശാല നിലനിര്‍ത്തും.

                                                                                                                                 9447261963

  comment
  • Tags:

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.