×
login
ശരണാരവങ്ങളുടെ അകമ്പടിയോടെ; തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

ഇരുമുടിക്കെട്ടേന്തിയ നിരവധി അയ്യപ്പന്മാരും ശരണം വിളികളുമായി ഘോഷയാത്രയെ അനുഗമിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.പി. സന്തോഷ് കുമാര്‍, ദേവസ്വം കമ്മീഷണര്‍ എസ്. അജിത്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.അജിത്കുമാര്‍, 30 അംഗ സായുധ പോലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു.

ദിനേശ് നായര്‍. ആര്‍

പന്തളം: ജനസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഭക്തിസാന്ദ്രമായ ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആകാശത്തു വട്ടമിട്ടു പറന്ന കൃഷ്ണപരുന്തിനെ സാക്ഷിയാക്കി മകരസംക്രമ സന്ധ്യയില്‍ ശബരിമലയില്‍ അയ്യപ്പനു ചാര്‍ത്താന്‍ തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ പന്തളത്തു നിന്ന് പുറപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാജപ്രതിനിധി മൂലംനാള്‍ ശങ്കര്‍ വര്‍മ്മ നയിക്കുന്ന തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത്.  മണ്ഡലക്കാലാരംഭം മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്ര സോപാനത്തിലും ഭക്തര്‍ക്ക് തിരുവാഭരണങ്ങള്‍ ദര്‍ശിക്കാനവസരം ഒരുക്കിയിരുന്നു. 11.15നു രാജപ്രതിനിധി ശങ്കര്‍ വര്‍മ്മയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് ക്ഷേത്രത്തിലേക്കു സ്വീകരിച്ചാനയിച്ചു. 11.30നു ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 12.15ന് ഇളമുറത്തമ്പുരാന്‍ രാഘവ വര്‍മ്മ വലിയ തമ്പുരാനു വേണ്ടി സംഘാംഗങ്ങള്‍ക്കു ഭസ്മം നല്കി അനുഗ്രഹിച്ചു. 12.25നു ക്ഷേത്ര നടയും 12.35നു പേടകവും അടച്ചു. 12.45നു ക്ഷേത്ര മേല്‍ശാന്തി പ്രയാറ്റില്ലത്ത് ദേവദാസ് നമ്പൂതിരി ഉടവാള്‍ പൂജിച്ചു ഇളമുറത്തമ്പുരാനു നല്കി. 12.50ന് ഇളമുറത്തമ്പുരാന്‍ രാജപ്രതിനിധിക്ക് ഉടവാള്‍ കൈമാറി. 12.55ന് മേല്‍ശാന്തി പേടകത്തിനു നീരാജനമുഴിഞ്ഞു.  


ഒരുമണിയോടെ ഗുരുസ്വാമി കളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുമുഖമടങ്ങുന്ന പ്രധാന പേടകം ശിരസിലേറ്റി. തുടര്‍ന്നു വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടി മരുതവന ശിവന്‍ പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തില്‍ ബി. പ്രതാപചന്ദ്രന്‍ നായരും ശിരസിലേറ്റി തിരുവാഭരണഘോഷയാത്ര ആരംഭിച്ചു. രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി വലിയ തമ്പുരാട്ടി മകം നാള്‍ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങി. തുടര്‍ന്നു പരദേവതയായ മധുരമീനാക്ഷി സങ്കല്പത്തിലുള്ള മണ്ണടി ഭഗവതിയെ വണങ്ങി യാത്ര തുടര്‍ന്നു.  

ഇരുമുടിക്കെട്ടേന്തിയ നിരവധി അയ്യപ്പന്മാരും ശരണം വിളികളുമായി ഘോഷയാത്രയെ അനുഗമിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.പി. സന്തോഷ് കുമാര്‍, ദേവസ്വം കമ്മീഷണര്‍ എസ്. അജിത്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.അജിത്കുമാര്‍, 30 അംഗ സായുധ പോലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. ഇന്നലെ രാത്രി ഘോഷയാത്രാ സംഘം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇന്ന് ളാഹയില്‍ വനംവകുപ്പിന്റെ സത്രത്തിലാണ് വിശ്രമം.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.