×
login
ടി എം സി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കെ ജയകുമാറിന് സമ്മാനിച്ചു

ടി എം സി സംഗീത സായാഹ്നം അരങ്ങേറി.

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് -ടി എം സി- ഏര്‍പ്പെടുത്തിയ ആദ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് സമ്മാനിച്ചു. സംഗീതരംഗത്തടക്കം സാംസ്‌ക്കാരിക രംഗത്തിനു നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണിത്.  ടി എം സി ക്രിസ്മസ് പുതുവല്‍സര പരിപാടിയില്‍ മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

 ടി എം സി പ്രസിഡന്റ് ഡോ എം അയ്യപ്പന്‍, സംഗീത സംവിധായകന്‍ റോണി റാഫെല്‍, ചെറിയാന്‍ഫിലിപ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ജയകുമാര്‍ രചിച്ച്  മാത്യു ഇട്ടി ചിട്ടപ്പെടുത്തിയ ടി എം സി തീം സോംഗും ചടങ്ങില്‍ അവതരിപ്പിച്ചു. ടി എം സി സംഗീത സായാഹ്നം അരങ്ങേറി.


അമച്വര്‍ ഗായകരുടെയും സംഗീതപ്രേമികളുടെയും കൂട്ടായ്മയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി എം സി.  പ്രതിമാസ സംഗീത പരിപാടികള്‍ കൂടാതെ സംഗീതപരിശീലനം, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം, മെഡിക്കല്‍ ക്യാംപുകള്‍ എന്നിവയും ടി എം സി പരിപാടികളാണ്.  

 

    comment

    LATEST NEWS


    മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


    ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


    സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


    ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


    സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


    അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.