വീട്ടുമുറ്റൊരു തുളസിച്ചെടി ഐശ്വര്യത്തിന്റെയും ഈശ്വര ചൈതന്യത്തിന്റെയും പ്രതീകമാണ്. ആത്മീയമായും ഔഷധപരമായും ഏറെ പ്രാധാന്യമുള്ള പുണ്യസസ്യമാണ് തുളസി.
തുളസിച്ചെടികള്‍ ഉണങ്ങിക്കരിയാതെ പരിപാലിക്കണം. അല്ലെങ്കില്‍ അത് ദോഷങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ് വിശ്വാസം.
തുളസിയിലകള്‍ ഇലകള്‍ ഓരോന്നായി നുള്ളിയെടുക്കാന്‍ ശ്രദ്ധിക്കണം. കത്രികയും മറ്റുപയോഗിച്ച് വെട്ടിയെടുക്കരുത്. കൈകൊണ്ടു മാത്രമേ പറിച്ചെടുക്കാവൂ. വൈകീട്ട് നാലുമണിക്കു ശേഷവും ഞായറാഴ്ചകളിലും തുളസി നുള്ളിയെടുക്കുന്നത് നല്ലതല്ല. ഇടതു കൈ കൊണ്ട് ഇലകള്‍ നുള്ളിയെടുക്കരുത്.
തുളസിച്ചെടികള്‍ ഉണങ്ങാനിടയുണ്ടെന്നു കണ്ടാല്‍ അവിടെത്തന്നെ മറ്റൊരെണ്ണം നട്ടു വളര്‍ത്തുക.
പ്രത്യേക പരിചരണമില്ലെങ്കിലും തുളസിച്ചെടി തഴച്ചു വരുന്നെങ്കില്‍ അത് വീട്ടില്‍ ഐശ്വവും സമൃദ്ധിയും വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: