×
login
കാലത്തിനതീതമായി പന്തിരുകുലം

പറയകുലത്തിലെ മാതാവിന്, ദ്വിജകുലത്തിലെ പിതാവില്‍ നിന്ന് ഒരേ ഗര്‍ഭപാത്രത്തില്‍ ജനിച്ച സഹോദരന്മാര്‍ വിവിധ ഗോത്രങ്ങളില്‍, അതാതിടങ്ങളില്‍ വളര്‍ന്നു. എങ്കിലും അവര്‍ സമഭാവനയോടെ, ഒരുമയോടെ ജീവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. അവരെല്ലാം ഈശ്വരീയാംശം ഹൃദയത്തില്‍ ആവാഹിച്ചിരുന്ന മഹാരഥന്മാരായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ പന്തിരുകുലത്തിലെ പിന്‍തലമുറക്കാര്‍ ഇപ്പോഴുമുണ്ട്.

പ്രദീപ് പെരുംപടന്ന

കേരള ചരിത്രത്തെ ഇതിഹാസ സമാനമാക്കി, വൈജാത്യങ്ങള്‍ നിറച്ച അസ്വസ്ഥതയില്‍ നിന്നും സഹോദര്യത്തിന്റെ ഉത്കൃഷ്ടതയിലേക്ക് സമൂഹത്തെ ഏകീകരിച്ച പന്തിരുകുലം. ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ച് വര്‍ത്തമാനകാലത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പന്തിരുകുലം സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. കഥയോ ഐതിഹ്യമോ നാടോടിക്കഥയോ അല്ലെന്ന് പറയാന്‍ ജീവിക്കുന്ന തെളിവുകള്‍ കേരളത്തിന്റെ മണ്ണിലുണ്ട്.

'മേഴത്തോളഗ്നിഹോത്രി, രജകനുളിയന്നൂര്‍തച്ചനും, പന്നെ വള്ളോന്‍, വായില്ലാകുന്നിലപ്പന്‍, വടുതലമരുവും നായര്‍, കാരയ്ക്കല്‍ മാതാ, ചെമ്മേ കേള്‍ ഉപ്പുകൂറ്റന്‍, പെരിയ തിരുവങ്കതത്തഴും പാണനാരും, നേരേ നാറാണത്ത് തമ്പുരാനും, അകവൂര്‍ ചാത്തനും പാക്കനാരും' എന്നാണ് അറിയപ്പെടുന്നത്.

പന്തിരുകുലത്തെ വികൃതഭാവനയിലൂടെ സൃഷ്ടിച്ച് ഒരു സമൂഹത്തെ മുഴുവന്‍ അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സാഹിത്യകാരന്മാര്‍ ഏറി വരുന്ന കാലമാണിത്. ഒരു വ്യക്തിയുടെ കണ്ടെത്തലുകളും നിഗമനങ്ങളും സാഹിത്യ സൃഷ്ടി ആകുമ്പോള്‍ അത് പൂര്‍ണമായും ശരിയാകണമെന്നില്ല.

മണ്‍മറഞ്ഞു പോയവരുടെ വാക്കുകളെ പര്‍വതീകരിച്ച് പന്തിരുകുലത്തിലെ ആറു പേര്‍ മാത്രം ഹിന്ദുക്കളും ആറു പേര്‍ മറ്റു മതക്കാരുമായി പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. ഇതില്‍ ഏറെ വികലമായി ചിത്രീകരിക്കുന്നത് പെരുംതച്ചനെയാണ്. അന്യമതസ്ഥന്‍, മകനെ കൊന്നവന്‍, അസൂയാലു, സ്ത്രീലമ്പടന്‍, പൈതൃകത്തെ നശിപ്പിച്ചവന്‍ എന്നിങ്ങനെ പോകുന്നു അടിസ്ഥാനമില്ലാത്ത കണ്ടെത്തലുകള്‍.

പറയകുലത്തിലെ മാതാവിന്, ദ്വിജകുലത്തിലെ പിതാവില്‍ നിന്ന് ഒരേ ഗര്‍ഭപാത്രത്തില്‍ ജനിച്ച സഹോദരന്മാര്‍ വിവിധ ഗോത്രങ്ങളില്‍, അതാതിടങ്ങളില്‍ വളര്‍ന്നു. എങ്കിലും അവര്‍ സമഭാവനയോടെ, ഒരുമയോടെ ജീവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. അവരെല്ലാം ഈശ്വരീയാംശം ഹൃദയത്തില്‍ ആവാഹിച്ചിരുന്ന മഹാരഥന്മാരായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ പന്തിരുകുലത്തിലെ പിന്‍തലമുറക്കാര്‍ ഇപ്പോഴുമുണ്ട്.

അഗ്നിഹോത്രി മുതല്‍ പാക്കനാര്‍ വരെയുള്ളവര്‍ ജീവിതത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിച്ച് സമൂഹത്തിനു വഴികാട്ടികളായി. യാഗവും ഭക്തിയും അറിവും നിര്‍മ്മിതിയും ഭാഷയും ഉച്ചാരണവും വൃത്തിയും വസ്ത്രധാരണവും മാതാ സങ്കല്‍പ്പവും ആഹാരവും അഹങ്കാരവും ഏകതയും സമന്വയിപ്പിച്ച് സാഹോദര്യം ദൃഢപ്പെടുത്തിയ ഈശ്വരീയ ചൈതന്യങ്ങളായിരുന്നു പന്ത്രണ്ടുപേരും.


പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായി, നിര്‍മ്മിതികള്‍ വാസ്തു ശാസ്ത്ര വിധി പ്രകാരം കൃത്യതയാര്‍ന്ന കണക്കില്‍ സ്ഥാനം നിര്‍ണയിച്ച് പ്രകൃതിക്ക് ദോഷം വരാതെയും ജീവജാലങ്ങള്‍ക്ക് ഗുണകരമായും മനുഷ്യാലയങ്ങളും ദേവാലയങ്ങളും മറ്റു നിര്‍മ്മിതികളും നടത്തി കല്ലില്‍ കവിത വിരിയിച്ച അതുല്യപ്രതിഭയായിരുന്നു പെരുംതച്ചന്‍.

കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളും നാലുകെട്ടുകളും എട്ടു കെട്ടുകളും കുളങ്ങളും പലരുടേയും കരവിരുതില്‍ ശില്‍പ്പ വിസ്മയങ്ങളായി പരിണമിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആരും ഓര്‍ക്കാറില്ല. പറയാറില്ല. ഇതില്‍ നിന്നു വ്യത്യസ്തമായി 'ഇത് ഉളിയന്നൂര്‍ പെരുംതച്ചന്റെ കരവിരുത് പതിഞ്ഞ ക്ഷേത്രമാണ്, ബിംബമാണ്, വീടാണ്, കുളമാണ്' എന്ന് അഭിമാനത്തോടെ കേരളീയ സമൂഹം പറയാന്‍ കാരണം പന്തിരുകുലത്തിന്റെ മഹിമ ഒന്നു മാത്രമാണ്.

പെരുംതച്ചനെക്കുറിച്ച് പറയുന്ന അപവാദങ്ങള്‍ യുക്തിക്ക് നിരക്കുന്നവയല്ല. അസൂയ മൂത്ത് വീതുളി താഴേക്ക്, മകന്റെ കഴുത്തിലേക്ക് ഇട്ട് കൊന്നുവെന്നത് കെട്ടുകഥ മാത്രമാണെന്ന് ഒരു സാധാരണ മരപ്പണിക്കാരനുപോലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറയാനാകും. അറുപത്തിനാല് കഴുക്കോലുകള്‍ ഒരു ആരൂഡത്തില്‍ ചെലുത്തുന്ന സന്ദര്‍ഭത്തിലൊ കയറ്റു പണിയിലൊ (ഉത്തരവും കഴുക്കോലും വള്ളി ഉത്തരവും മോന്താഴവും വളയും വളബന്ധവും കോടിയും ചേതിരയും വാവടയും കുട്ടിയോജിപ്പിക്കുന്ന പണി) വീതുളി മുകളില്‍ കൊണ്ടു പോകേണ്ടതില്ല. വീതുളിയുടെ ആവശ്യവുമില്ല.

മറ്റൊന്ന് മുകളില്‍ പണി നടക്കുന്ന സമയത്ത് നേരെ താഴെ ആശാരിയെന്നല്ല ആരും തന്നെ നില്‍ക്കില്ല എന്നത് സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും അറിയാനാവും. ഉളി താഴെ ഇട്ടു എന്നത് തീര്‍ത്തും തെറ്റാണ്.

പെരുംതച്ചന്റെ പിന്‍തലമുറക്കാരായ 28 കുടുംബങ്ങളിലായി 145 അംഗങ്ങള്‍ ഇന്ന് എറണാകുളം ജില്ലയുടെ വിവിധപ്രദേശങ്ങളില്‍ ജീവിക്കുന്നു. ആലുവ പട്ടണത്തിന് പടിഞ്ഞാറ്, പെരിയാര്‍ നദിക്കരയിലാണ് തച്ചന്റെ തട്ടകമായ ഉളിയന്നൂര്‍. അദ്ദേഹത്തിന്റെ വീട് നിലനിന്നിരുന്ന അതേ സ്ഥലത്ത് തച്ചനെ മഹാവിഷ്ണുവിന്റെ അംശാവതാരമായി കണ്ട് ക്ഷേത്രം നിര്‍മ്മിച്ച് തച്ചന്റെ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. തൊട്ടടുത്തു തന്നെ തച്ചന്റെ ആരാധനാമൂര്‍ത്തി ഭൂവനേശ്വരീ ദേവിയുടെ ക്ഷേത്രവും കാണാം.

പന്ത്രണ്ട് ഇല്ലങ്ങളില്‍ നിന്നും രഥയാത്രയായി പകര്‍ന്ന ജ്യോതി ഒന്നായി ജ്വലിപ്പിച്ച് ആലപ്പുഴയിലെ കരിമുളയ്ക്കലില്‍ ക്ഷേത്രം നിര്‍മ്മിച്ച് പന്തിരുകുലമഹാജ്യോതി പ്രതിഷ്ഠ നടത്തി എല്ലാ യാമങ്ങളിലും ആരാധന നടത്തിവരുന്നു.

ഇന്നും പന്തിരുകുല മിത്രങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്.

  comment

  LATEST NEWS


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.