ഭൂമിയുടെ ചയനം അതിന്റെ ചെരിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ലക്ഷണാന്വിതമല്ലാത്ത ഭൂമികളില്‍ നിര്‍മ്മിക്കപ്പെടുന്ന ഗൃഹങ്ങളില്‍ വസിക്കുന്നവര്‍ക്ക് അശുഭഫലങ്ങള്‍ ഉണ്ടാകുന്നുവെന്നതിനാല്‍ ഭൂമി സ്വീകരണം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.
പൊതുവേ വടക്കുകിഴക്കും താഴ്ന്ന തെക്കുപടിഞ്ഞാറും ഉയര്‍ന്നിരിക്കുന്ന ഭൂമികള്‍ ആണ് ശ്രേഷ്ഠം. തെക്ക് പടിഞ്ഞാറ് ഭാഗം ഉയര്‍ന്ന ഭൂമി വാസത്തിന് ശുഭവും മറിച്ചുള്ളവ അശുഭവുമാകുന്നു എന്ന്. ഇതുകൂടാതെ ഭൂമിയുടെ ഉയര്ച്ചതാഴ്ചകള്ക്കനുസൃതമായി വിവിധ നാമങ്ങളാല്‍ വീഥി കല്പനപ്രകാരം ഗുണദോഷങ്ങളെ വിവേചിച്ചു പറയപ്പെട്ടിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ തീവ്രതയനുസരിച്ചും സ്വാഭാവിക ചെരിവിനെ ഉപയോഗപ്പെടുത്തുന്ന പ്രകാരത്തിലും ആണ് ഈ ഉത്തമ മധ്യമ അധമ കല്‍പ്പനകള്‍.
വീഥി കല്പനയനുസരിച്ച് കിഴക്കുവശം താഴ്ന്നും പടിഞ്ഞാറ് ഉയര്‍ന്നും നില്ക്കുന്നതുമായ ഭൂമിക്ക് ഗോവീഥി എന്നാണ് പേര്. അത് അഭിവൃദ്ധി ഉണ്ടാക്കുന്നതാണ്. തെക്ക് കിഴക്ക് താണ് വടക്ക് പടിഞ്ഞാറ് ഉയര്‍ന്നിരിക്കുന്ന ഭൂമിക്ക് വഹ്നിവീഥി എന്നാണ് പേര്. ഇത് സമ്പത്തിനെ നശിപ്പിക്കുന്ന ഫലം ഉണ്ടാക്കുന്നതാണ്. തെക്കു വശം താഴ്ന്നും വടക്ക് ഉയര്‍ന്നുമുള്ള ഭൂമി യമ വീഥിയാകുന്നു. ഇത് വാസത്തിന് അനുയോജ്യമല്ലാത്ത വിധം ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്.
നിരൃതി കോണ്‍ എന്ന തെക്ക് പടിഞ്ഞാറ് ഭാഗം താഴ്ന്നും ഈശാനകോണ് എന്ന വടക്ക് കിഴക്ക് ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ഭൂതവീഥി, താമസത്തിന് അനുയോജ്യമല്ലാത്തതാണ്. സന്താനനാശം ആണ് ഈ ഭൂമിയുടെ ഫലമായി പറയുന്നത്. വാരി വീഥി അഥവാ ജലവീഥി പടിഞ്ഞാറ് താഴ്ന്ന് കിഴക്ക് ഉയര്‍ന്നതുമായ ഭൂവിഭാഗം ആകുന്നു. സമ്പത്തിന്റെ നാശമാണ് ഈ ഭൂമി വാസത്തിന്റെ ഫലം. വായുകോണ് താഴ്ന്ന് അഗ്നികോണ് ഉയര്‍ന്ന ഭൂമി സര്പ്പവീഥിയാകുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് ദാമ്പത്യ പരമായ ദോഷങ്ങള്‍ ഉണ്ടാകുന്നതെന്ന് ഫലം പറയുന്നുണ്ട്.
വടക്കുഭാഗം താഴ്ന്ന് തെക്ക് ഉയര്‍ന്ന ഭൂമി ഗജവീഥിയാണ്. ധനം, സുഖം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യുന്ന ഇത് താമസത്തിന് യോഗ്യ ഭൂമിയാണ്. ധാന്യ വീഥിയും ഇപ്രകാരം താമസത്തിന് ഏറ്റവും മംഗളകരമായ ഭൂമിയാണ്. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വിളനിലമായ ഈ ഇടം ഈശാനകോണ് താഴ്ന്ന് നിരൃതി കോണുയര്ന്ന ഭൂമി ആകുന്നു.
മനുഷ്യാലയ ചന്ദ്രിക ഗ്രന്ഥ പ്രമാണങ്ങള്‍ക്ക് അനുസൃതമായി മേല്‍പ്പറഞ്ഞ എട്ടു വിധമുള്ള വീഥി പ്രമാണങ്ങള്‍ക്ക് ഉപരിയായി മറ്റ് മൂലഗ്രന്ഥങ്ങള്‍ വേറിട്ട പതിമൂന്ന് തരത്തിലുള്ള വീഥി കല്പനയുമുണ്ട്.
പൈതാമഹം കിഴക്കിന്റെയും അഗ്നികോണിന്റെയും മദ്ധ്യം താഴ്ന്നും പടിഞ്ഞാറിന്റെയും വായു കോണിന്റെയും മദ്ധ്യഭാഗങ്ങള്‍ ഉയര്‍ന്നുമിരിക്കുന്ന ഭൂമി പൈതാമഹം എന്ന പേരിലുള്ള ശുഭകരമായ ഭൂമി ലക്ഷണമാണ്.
സുപഥീ അഗ്നികോണ്, തെക്ക് എന്നിവയുടെ മദ്ധ്യഭാഗം ഉയര്‍ന്ന വായുകോണ്, വടക്ക് എന്നിവകളുടെ മദ്ധ്യം താഴ്ന്ന ഉള്ള ഭൂമി സുപഥമാകുന്നു. ഇത് ശുഭകരവും അവിടെ താമസിക്കുന്നവര്‍ക്ക് ശ്രേയസ്സിനെയും സുഖവാസത്തേയും നല്കുന്നതുമാണ്.
ദീര്‍ഘായുസ്സ് തെക്കിന്റെയും നിരൃതി കോണിന്റെയും മദ്ധ്യം ഉയര്‍ന്ന് വടക്കേ ദിക്കിന്റെയും ഈശാനകോണിന്റെയും മദ്ധ്യം താഴ്ന്നിരിക്കുന്ന ഭൂമിക്ക് ദീര്‍ഘായുസ്സ് എന്ന നാമവും ഫലവും സിദ്ധമാകുന്നു. സുഖവും വംശാഭിവൃദ്ധിയും കൂടി ഫലമാകുന്നു.
പുണ്യകം നിരൃതികോണിന്റെയും പടിഞ്ഞാറ് ദിക്കിന്റെയും മദ്ധ്യം ഉയര്‍ന്നും ഈശാനകോണിന്റെയും കിഴക്കുദിക്കിന്റെയും മദ്ധ്യം താണുമിരിക്കുന്ന വസ്തുവിനു പുണ്യകം എന്നു പേര്. ഇതും ശ്രേഷ്ഠഭൂമിയാണ്.
ഇതുകൂടാതെ ഇപ്രകാരം സ്ഥണ്ടിലം, സ്ഥാവരം എന്നിങ്ങനെയും ശുഭഭൂമികള്ക്ക് പേരുണ്ട്.
രോഗകൃത്ത് വായുകോണ്, വടക്ക് ഇവയുടെ നടുഭാഗം ഉയര്‍ന്നും അഗ്നികോണ്, തെക്ക് എന്നിവയുടെ നടുഭാഗം താഴ്ന്നിരിക്കുന്ന ഭൂമിക്ക് രോഗകൃത്ത് എന്ന് പേരാകുന്നു. ഇത് രോഗകാരിയായ ഭൂമി ലക്ഷണമാകുന്നു. ഇപ്രകാരം ക്രമത്തില്‍ അര്‍ഗ്ഗളം, ശ്മശാനം, ശ്യേനകം, ശ്വമുഖം, ബ്രഹ്മഘ്നം, ശാണ്ഡൂലം എന്നിവകളും അശുഭകരമായ ഭൂമി ലക്ഷണങ്ങള്‍ ആകുന്നു.
ദിക്കുകളുടെ ചെരിവുകള്ക്കനുസരിച്ചുള്ളവ കൂടാതെ നടുഭാഗം മാത്രം താണിരിക്കുന്നതും നടുഭാഗം മാത്രം ഉയര്‍ന്നിരിക്കുന്നതുമായ ഭൂമിയും അശുഭ ലക്ഷണമാകുന്നു. ഇപ്രകാരം ഭൂമി ലക്ഷണയുക്തമായ ഗുണദോഷഫലങ്ങള്ക്ക് കാലാവധിയും പറയപ്പെട്ടിട്ടുണ്ട് ഈശാനകോണ് ഉയര്‍ന്ന ഭൂമിയില്‍ ഗൃഹം ചെയ്താല്‍ ആറു വര്‍ഷം മാത്രം അഭിവൃദ്ധിയും, മധ്യഭാഗവും കിഴക്കും ഉയര്‍ന്ന ഭൂമിയില്‍ പത്തു വര്‍ഷം മാത്രം അഭിവൃദ്ധിയും പടിഞ്ഞാറുയര്ന്ന ഭൂമിയില്‍ അന്‍പതു വര്‍ഷവും, തെക്ക് ഉയര്‍ന്ന ഭൂമിയില്‍ നൂറു വര്‍ഷവും, നിരൃതികോണ് ഉയര്‍ന്നാല്‍ ആയിരം വര്‍ഷവും അഭിവൃദ്ധി ഫലമാകുന്നു.
അതുകൊണ്ട് ഗൃഹനിര്‍മാണത്തിന് സ്വീകരിക്കുന്ന ഭൂമിയുടെ സ്വാഭാവിക ചെരിവിന്റെ ഉത്തമമധ്യമ അധമ ഭേദമനുസരിച്ച് സ്വീകരിക്കണം. ലഭ്യമായ ഭൂമി ഇപ്രകാരം അയോഗ്യമെങ്കില്‍ ആ ഭൂമിഖണ്ഡത്തെ മാത്രമെങ്കിലും സമീകരണം ചെയ്ത് കൃത്രിമമായി ചെരിവിനെ ക്രമീകരിച്ചതിന് ശേഷം മാത്രം ഗൃഹനിര്‍മ്മാണത്തിന് സ്വീകരിക്കണം.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: