login
ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട

ഹനുമാന്‍ ചാലീസ

മനമോ, സ്മരണമോ, കീര്‍ത്തനമോ ചെയ്യാതെ നമ്മുടെ ആവശ്യങ്ങള്‍ക്കായി മാത്രം നമ്മള്‍ ഭഗവാനെ തേടാന്‍ ശ്രമിക്കും. നമന,സ്മരണ, കീര്‍ത്തനങ്ങള്‍ നമ്മുടെ മനസ്സിന് നല്‍കുന്ന പക്വത ഇല്ലാതെ നാം ചോദിക്കുമ്പോള്‍ നമുക്ക് ആഗ്രഹമുള്ളതിനേക്കാള്‍, ആവശ്യമുള്ളതാണ് ഭഗവാന്‍ നല്‍കിയതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരും.  

യാചനം മോശമല്ലേ, എന്ന ചിന്തയാല്‍ ഭഗവാനോട് ചോദിക്കരുത് എന്ന് ബലം പിടിച്ച് ഒടുവില്‍ ഈ ലോകത്തോട് നമ്മള്‍ യാചിക്കും. എന്നെ സ്‌നേഹിക്കൂ, എന്നെ അംഗീകരിക്കൂ എന്നിങ്ങനെ. നമ്മളെന്തു ചോദിക്കുമ്പോഴും അത് നല്‍കാന്‍ പ്രാപ്തനായവനോട് ചോദിക്കണം. അതിനാല്‍ സര്‍വശക്തനായ ഭഗവാനോട് ചോദിക്കുന്നതാണ് ബുദ്ധി.  

ഇവിടെ തുളസീദാസ് ഭഗവാനോട് ചോദിക്കുന്നത് എന്താണ്? ബല, ബുദ്ധി, വിദ്യാ എന്നിവ. ഹനുമാനാകട്ടെ ഈ മൂന്ന് കാര്യങ്ങളും നല്‍കാനുള്ള  കഴിവുണ്ട്. ശാരീരിക, മാനസിക, ബൗദ്ധിക തലത്തിലുള്ള ബലം നല്‍കാന്‍ ഹനുമാന് കഴിയും. സീതയെ തേടി ദൂതനായി ലങ്കയ്ക്ക് പോകുന്ന ഒരൊറ്റ ഭാഗം മതി ഹനുമാന്റെ ഈ മൂന്നു തലത്തിലുമുള്ള ബലം അറിയാന്‍.  

ശരി തെറ്റുകളെ കാട്ടിത്തന്ന്, നമ്മിലെ വിവേകത്തെ ദൃഢമാക്കുന്നതാണ് സാത്വിക ബുദ്ധി അഥവാ തെളിഞ്ഞ ബുദ്ധി. വിദ്യയെന്നത് ശരിയായ അറിവ് അഥവാ ആധ്യാത്മിക അറിവാണ് ഇവിടെ അര്‍ഥമാക്കുന്നത്. ശരിയായ അറിവ് ആര്‍ജ്ജിക്കാന്‍ ബുദ്ധി വേണം. ബുദ്ധിയാണ് അറിവിനെ ശരിയായ സമയത്ത് പ്രയോഗിക്കാന്‍ സഹായിക്കുക. വിദ്യയുടെ അതിജീവനത്തിന് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ബലം വേണം. ഇതാണ് ബല, ബുദ്ധി, വിദ്യ എന്നിവ തമ്മിലുള്ള ബന്ധം.  

പ്രാര്‍ഥനയിലെ അഞ്ചാം ഘടകമാണ് അര്‍പ്പണം. നമ്മള്‍ നമ്മെത്തന്നെ ഭഗവാന് സമര്‍പ്പിക്കൂ എന്നെല്ലാം പറയാറുണ്ട്. പക്ഷേ അതെത്രത്തോളം അര്‍ഥവത്തായി ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ട്? നമ്മുടെ ശരീര, മനോ, ബുദ്ധിയുടെ പൂര്‍ണ സമര്‍പ്പണം പ്രാര്‍ഥനയില്‍ വിശേഷപ്പെട്ടതാണ്. ആചാര്യന്മാര്‍ മറ്റൊരു രീതിയിലും അര്‍പ്പണത്തെ വിവക്ഷിക്കാറുണ്ട്. അതിങ്ങനെ: ഭഗവാന് ഇല്ലാത്തത് എന്നാല്‍ നമ്മുടെ കൈയില്‍ ആവശ്യത്തില്‍ കൂടുതലുള്ളത് വേണം കൊടുക്കാന്‍. അവയാണ് ക്ലേശങ്ങള്‍. അത് നമുക്ക് ആവശ്യത്തില്‍ കൂടുതലുളളതും ഭഗവാന് ഇല്ലാത്തതുമാണ്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

  comment

  LATEST NEWS


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.