×
login
വിവേകവും വാക്കിന്റെ ശക്തിയും

അമ്മയോടൊപ്പം

മക്കളേ,  

ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നഅപൂര്‍വ്വമായ അനുഗ്രഹങ്ങളിലൊന്നാണ് സംസാരിക്കുവാനുള്ള കഴിവ്. എന്നാല്‍ ഈ കഴിവിനെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അനുഗ്രഹത്തിനു പകരം ശാപമായി മാറാം. നമ്മളെജീവിതത്തില്‍ ഉയര്‍ത്താനും താഴ്ത്താനുംനമ്മുടെ വാക്കുകള്‍ക്കു സാധിക്കും.

പൂക്കളിലെ തേന്‍ എത്രവണ്ടുകളെയാണ് ആകര്‍ഷിക്കുന്നത്. അതുപോലെ നല്ല വാക്കിനു സകലരെയുംആകര്‍ഷിക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ വിഷം ഒരു തുള്ളിമതി വലിയ അപകടം സൃഷ്ടിക്കാന്‍. അതുപോലെ ചീത്ത വാക്ക് വലിയഅപകടങ്ങള്‍ വരുത്തിവെയ്ക്കും. വാക്ക് ശക്തിയാണ്.  


തെറ്റായ ഒരു വാക്കുകൊണ്ട് ഉറ്റസുഹൃത്തുപോലും ശത്രുവായി മാറും. നമ്മളെ കൊല്ലാന്‍ വരെയുള്ള ദേഷ്യവും പകയും ഒരാളിലുണ്ടാക്കാന്‍ തെറ്റായ ഒരു വാക്കുമതിയാകും. അതേസമയം നല്ലൊരു വാക്കുകൊണ്ട് ബദ്ധശത്രുവിനെപ്പോലും ആത്മസുഹൃത്താക്കി മാറ്റാനും കഴിയും. അതുകൊണ്ട് നമ്മുടെ ഓരോ വാക്കിലും വിവേകത്തെ കൊണ്ടുവരണം.

ഒരു മഹാത്മാവ് മരണശയ്യയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ബന്ധുമിത്രാദികളും ചുറ്റും കൂടി നില്‍പുണ്ട്. അവരിലൊരാള്‍ പറഞ്ഞു, 'ഗുരോ, അങ്ങ് ഈ ശരീരം വെടിയുന്നതിനു മുമ്പ് അവസാനമായി ഉപദേശം നല്കി ഞങ്ങളെ അനുഗ്രഹിക്കണം.' മഹാത്മാവ് എല്ലാവരോടുമായി ചോദിച്ചു, 'എന്റെ വായില്‍ നിങ്ങള്‍ എന്താണു കാണുന്നത്?' വൃദ്ധനായ അദ്ദേഹത്തിന്റെ വായില്‍ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങനെയായിരുന്നു, 'നാവു മാത്രം'. അല്പനിമിഷങ്ങള്‍ക്കു ശേഷം മഹാത്മാവ് വീണ്ടും അവരോടു ചോദിച്ചു, 'നിങ്ങളുടെ വായിലോ?' 'നാവും പല്ലുകളുമുണ്ട്' അവര്‍പറഞ്ഞു. മഹാത്മാവ് തന്റെഅന്തിമോപദേശമായിവീണ്ടുംപറയാനാരംഭിച്ചു, 'മനുഷ്യന്‍ ജനിക്കുമ്പോള്‍ അവനു നാവു മാത്രമേയുള്ളൂ. പല്ലു പിന്നീടു വരുന്നതാണു്. അവ നാവിനേക്കാള്‍ എത്രയോ കടുപ്പവും കരുത്തുമുള്ളവയാണ് പക്ഷെ, മനുഷ്യനു വയസ്സാകുന്നതനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. മാര്‍ദ്ദവവും വഴക്കവുമുള്ള നാവ് മരണംവരെ യാതൊരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു.' ക്ഷീണിതനായ മഹാത്മാവ് അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം വീണ്ടും തുടര്‍ന്നു, 'ഇതാണെന്റെ അവസാനത്തെ ഉപദേശം. മൃദുവായത്, വഴക്കമുള്ളത് നിലനില്ക്കുന്നു. അതുകൊണ്ടു സൗമ്യതയോടെ പെരുമാറുക, മൃദുവായി സംസാരിക്കുക. ദയയും ക്ഷമയും വിട്ടുവീഴ്ചയും ചെയ്യുക.' ഇത്രയും പറഞ്ഞ് അദ്ദേഹം ശരീരം ഉപേക്ഷിച്ചു.

ഒരു നീര്‍ച്ചാലിനെ അതിന്റെ തുടക്കത്തില്‍ കല്ലുകൊണ്ടു തടഞ്ഞു നിര്‍ത്താനോ അതിന്റെ ഗതിതിരിച്ചു വിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്ന് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതുപോലെ ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വളര്‍ന്നു വാക്കായി, പ്രവൃത്തിയാകുന്ന വലിയ നദിയായി മാറുന്നത്. പിന്നെ അതു നമ്മുടെ നിയന്ത്രണത്തിലല്ല. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണ്.  

എത്ര ശുദ്ധമായ പാല്‍ ആയാലും ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ മതി ആ പാലു മുഴുവന്‍ അശുദ്ധമാകും. അശ്രദ്ധമായി സംസാരിക്കുക എന്ന ഒറ്റ ഒരു ദുര്‍ഗുണത്തിന്, നമ്മുടെ നൂറു നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കാന്‍ സാധിക്കും. അതുകൊണ്ട് നമ്മള്‍ ഓരോ വാക്കുപറയുമ്പോഴും വിവേകത്തോടെ മാത്രമേ പറയാവൂ.

  comment
  • Tags:

  LATEST NEWS


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.