ന്യൂദല്‍ഹി; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദില്ലിയിലെ ചരിത്രപരമായ ചെങ്കോട്ടയില്‍ സാംസ്കാരികമന്ത്രി ്രപ്രഹ്ലാദ് സിംഗ് പട്ടേല്‍ സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ , യോഗ വിദഗ്ധര്‍ , യോഗ ആരാധകര്‍ എന്നിവരോട് ചേര്‍ന്ന് യോഗ അവതരിപ്പിച്ചു.”ആസാദി കാ അമൃത് മഹോത്സവ്” പ്രചാരണത്തിന്റെ ഭാഗമായി ”യോഗ, ഒരു ഇന്ത്യന്‍ പൈതൃകം” എന്ന യജ്ഞത്തിന് നേതൃത്വം നല്‍ക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ദിയുടെ 75 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ 75 സാംസ്കാരിക പൈതൃക സ്ഥലങ്ങളില്‍ യോഗ പരിപാടി സംഘടിപ്പിച്ചു. നിലവിലെ മഹാമാരി സാഹചര്യം കണക്കിലെടുത്ത്, ഓരോ സഥലങ്ങളിലും യോഗയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരുന്നു
ചെങ്കോട്ടയില്‍ നടന്ന യോഗാ ആഘോഷങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ, സാധാരണ യോഗ പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയ യോഗ പരിശീലനത്തിന്റെ പല ഭാഷകളിലുള്ള നിരവധി വീഡിയോകള്‍ mYoga ആപ്ലിക്കേഷനില്‍ ലഭ്യമാണെന്ന് പ്രഹ്ലാദ് സിംഗ് പട്ടേല്‍ പറഞ്ഞു.
കേരളത്തില്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, യോഗ ദിനാചരണം പാലക്കാട് കോട്ട, തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: