വിദ്യാഭാരതിയുടെ ബഹുമുഖ പദ്ധതികളുടെ ഉദ്ഘാടനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് സോണി നിര്‍വഹിച്ചു.
ഗുവാഹത്തി: രോഗദുരിദമനുഭവിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിനായിരങ്ങള്‍ക്കാണ് സേവാഭാരതിയുടെ കാരുണ്യ സ്പര്‍ശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 20,000 രോഗികള്‍ക്കാണ് സേവാഭാരതി ആശ്വാസമേകിയത്.
എന്ന പദ്ധതിയിലൂടെയായിരുന്നു സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ 145 മെഡിക്കല്‍ കാമ്പസുകളിലായിരുന്നു ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര സംഘടിപ്പിച്ചിരുന്നത്. 124 മുതിര്‍ന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍, 116 ആയുര്‍വേദ വിദ്യാര്‍ഥികള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഇതില്‍ 60 മുതിര്‍ന്ന ഡോക്ടര്‍മാര്‍, 60 ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ആസാമില്‍ നിന്നുള്ളവരായിരുന്നു.
ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്രയുടെ സമാപന ചടങ്ങ് ഗുവാഹത്തിയിലെ അടിങ്കിരിയില് നടന്നു. ആസാം ആരോഗ്യമന്ത്രി കേശബ് മഹന്ദ, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് സോണി, എന്‍സിപിആര്‍ നാഷണല്‍ ഡയറക്ടര്‍ കനുന്ഖു ദേവ്, ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അച്യുത് ഭൈഷ്യ, ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാരക് ഉല്ലസാ കുല്‍ക്കര്‍ണി, മെഡ്ക്കോസ് ഓര്ഗനൈസേഷന് നാഷണല്‍ സെക്രട്ടറി ഡോ. ബിശ്വംബര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാഭാരതിയുടെ ബഹുമുഖ പദ്ധതികളുടെ ഉദ്ഘാടനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് സോണി നിര്‍വഹിച്ചു. ഗുവാഹത്തി ഹെന്ഗ്രബരി മേഖലയിലെ വിദ്യാഭാരതി കേന്ദ്ര കാര്യാലയമായ അമൃത് ഭവനിലായിരുന്നു ചടങ്ങ്. വിദ്യാ ഭാരതി ഓള് ഇന്ത്യ കോഓര്ഗനൈസേഷന് മന്ത്രി റാം അറാവ്കര് ചടങ്ങില്‍ മുഖ്യ അതിഥിയായി. വിദ്യാഭാരതി വടക്ക് കിഴക്കന്‍ റീജിയന് പ്രസിഡന്റ് പ്രൊഫസര്‍ ഗംഗാ പ്രസാദ് പര്‍സായി, ആസാം ശിശു ശിക്ഷാ സമിതി പ്രസിഡന്റ് ഡോ. ദിബിജ്യോതി മഹന്ദ, വിദ്യ ഭാരതി പദ്ധതികളുടെ ചെയര്മാന് സച്ചിറാം പയേങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ ആദ്യ വിദ്യാലയം അവരുടെ വീടാണെന്നും അമ്മയാണ് ആദ്യ ഗുരുവെന്നും സുരേഷ് സോണി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നടത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളെ സ്വയം പര്യാപ്തരാക്കുകയാണ്. ഭാരതീയ വിജ്ഞാനം പകര്‍ന്ന് നല്കി പാരമ്പര്യത്തിനനുസൃതമായി ചിന്തിക്കുന്ന തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സേവാഭാരതിയുടെ ഒരാഴ്ച്ചത്തെ കഠിനാദ്ധ്വാനം നാടിന് സമര്‍പ്പിച്ചു; കോമളം കടവിലെ പാലം ഇരുകരതൊട്ടു; അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്കി ചിറ്റാരിപ്പറമ്പ് സേവാഭാരതി, പിന്തുണയുമായി സമീപവാസികളും
ജാതിയില്ലാതെ അവര്‍ വരണമാല്യം ചാര്‍ത്തി; സേവാഭാരതിയൊരുക്കിയ സമൂഹ വിവാഹ പന്തലില്‍
'ആക്രി ചലഞ്ചി'ലൂടെ സ്വപ്നവീടൊരുക്കി സേവാഭാരതി, വ്യത്യസ്തമായ ദൗത്യം സാക്ഷാത്കരിച്ചത് ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെ
ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതിയുടെ സേവനം ലഭിച്ചത് 20,000 രോഗികള്‍ക്ക്